Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോവിഡ് ബാധിച്ചാൽ മരിക്കുമോ? ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളിൽ ഇതുവരെ കൊറോണ മരണം തിരിഞ്ഞു നോക്കിയില്ല; പണി കിട്ടാതിരിക്കാൻ വൻ മുൻകരുതലുകളുമായി സിക്കിമും മിസോറാമും മണിപ്പൂരും നാഗാലാൻഡും: വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കൊറോണ മരണം കുറഞ്ഞതെങ്ങനെ?

കോവിഡ് ബാധിച്ചാൽ മരിക്കുമോ? ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളിൽ ഇതുവരെ കൊറോണ മരണം തിരിഞ്ഞു നോക്കിയില്ല; പണി കിട്ടാതിരിക്കാൻ വൻ മുൻകരുതലുകളുമായി സിക്കിമും മിസോറാമും മണിപ്പൂരും നാഗാലാൻഡും: വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കൊറോണ മരണം കുറഞ്ഞതെങ്ങനെ?

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കോവിഡ് ബാധിച്ചാൽ മരിക്കുമോ? ലോകം മുഴുവൻ മരണം എന്ന് വിധി എഴുതുമ്പോൾ അങ്ങനെ സംഭവിക്കില്ലെന്ന് ഉറപ്പിച്ച് പറയുകയാണ് ഇന്ത്യയിലെ നാല് സംസ്ഥാനങ്ങൾ. മണിപ്പുർ, മിസോറം, നാഗാലാൻഡ്, സിക്കിം എന്നീ സംസ്ഥാനങ്ങളാണ് ഇതുവരെ കൊറോണ മരണത്തെ പടിക്ക് പുറത്ത് നിർത്തിയിരിക്കുന്നത്. ഈ നാല് സംസ്ഥാനങ്ങളിലും ഇതുവരെ ഒറ്റ കൊറോണ മരണം പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. കൊറോണയെ പ്രതിരോധിക്കാനും മരണത്ത തെുരത്താനും വൻ മുൻകരുതലുകളാണ് ഈ നാല് സംസ്ഥാനങ്ങളും സ്വീകരിച്ചിരിക്കുന്നത്.

വടക്കുകിഴക്കൻ മേഖലയിലെ കോവിഡ് കേസുകളുടെ എണ്ണം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ചു കുറവാണെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ഏഴ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും സിക്കിമിലും കൊറോണ വൈറസിനെ നേരിടാൻ പരിശോധനാ സൗകര്യങ്ങളും കോവിഡ് ആശുപത്രികളും തുടക്കത്തിൽ ഇല്ലായിരുന്നു. എന്നാൽ രോഗവ്യാപനം ഏറിയതോടെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തിയാണ് ഇവർ കൊറോണയെ പ്രതിരോധിച്ചത്.

ഇവിടങ്ങളിൽ 3731 സജീവ കേസുകളേയുള്ളൂ. ഇതിനേക്കാൾ കൂടുതലാണ് രോഗമുക്തി നേടിയവർ. 5715 പേർക്കാണു രോഗമുക്തിയുണ്ടായത്. മേഖലയിലെ ആകെ മരണം 12. മണിപ്പുരിൽ നിലവിൽ 702 സജീവ കേസുകളുണ്ട്. നാഗാലാൻഡിൽ 195, മിസോറം 115, സിക്കിം 46 എന്നിങ്ങനെയാണ് ആക്ടീവ് കേസുകൾ. സംസ്ഥാനം മുഴുവൻ വ്യാപിക്കാതെ
കോവിഡിനെ ഫലപ്രദമായി തടഞ്ഞ് നിർത്താൻ ഈ സംസ്ഥാനങ്ങൾക്ക് കഴിഞ്ഞു എന്നതാണ് വലിയ ആശ്വാസമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP