Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോവിഡ് മരണങ്ങൾക്ക് കാരണമാകുന്നത് സൈലന്റ് ഹൈപ്പോക്‌സിയയും; നിശബ്ദനായ കൊലയാളിയെ കരുതിയിരിക്കണമെന്ന് ആരോഗ്യവകുപ്പ്

കോവിഡ് മരണങ്ങൾക്ക് കാരണമാകുന്നത് സൈലന്റ് ഹൈപ്പോക്‌സിയയും; നിശബ്ദനായ കൊലയാളിയെ കരുതിയിരിക്കണമെന്ന് ആരോഗ്യവകുപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തമിഴ് നാട്ടിൽ മരിച്ച കോവിഡ് രോ​ഗികളിൽ സൈലന്റ് ഹൈപ്പോക്‌സിയ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തും ജാ​ഗ്രതാ നിർദ്ദേശം നൽകി ആരോ​ഗ്യ വകുപ്പ്. കേരളത്തിലെ കോവിഡ് മരണങ്ങൾക്ക് ഇതുവരെ സൈലന്റ് ഹൈപ്പോക്‌സിയ കാരണമായിട്ടില്ലെങ്കിലും കരുതൽ വേണമെന്ന് ആരോ​ഗ്യ വിദ​ഗ്ധരും ചൂണ്ടിക്കാട്ടുന്നു. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് സൈലന്റ് ഹൈപ്പോക്‌സിയ സംഭവിച്ചാൽ സ്ഥിതി ​ഗുരുതരമാകുമെന്ന് ആരോ​ഗ്യപ്രവർത്തകർ പറയുന്നു. അതുകൊണ്ട് തന്നെ നിശബ്ദനായ ഈ കൊലയാളിയെ കരുതിയിരിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.

കോവിഡ് രോഗികളുടെ ശരീരത്തിലെ രക്തത്തിലെയും കോശങ്ങളിലെയും ഓക്‌സിജന്റെ അളവ്, യാതൊരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്ന് താഴുന്നതാണ് സൈലന്റ് ഹൈപ്പോക്‌സിയ. ഇത് മരണകാരണമാകുമെന്നാണ് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. തമിഴ്‌നാട്ടിൽ കോവിഡ് ബാധിച്ച് മരിച്ചവരിൽ നിരവധി പേർക്ക് സൈലന്റ് ഹൈപ്പോക്‌സിയ ഉണ്ടായതായി റിപ്പോർട്ടുണ്ട്. എന്നാൽ കേരളത്തിലെ കോവിഡ് മരണങ്ങളിൽ ഈ അവസ്ഥ ഇതുവരെ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും കരുതിയിരിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.

സാധാരണ ഗതിയിൽ ഓക്‌സിജൻ ലെവൽ താഴുമ്പോൾ ശരീരം അതിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കും. ശ്വസന ബുദ്ധിമുട്ട്, ഹൃദയമിടിപ്പ് കൂടൽ, പെട്ടെന്നുള്ള ശ്വാസമെടുക്കൽ, വിയർക്കൽ തുടങ്ങിയവ ലക്ഷണങ്ങളാണ്. എന്നാൽ സൈലന്റ് ഹൈപ്പോക്‌സിയയിൽ ഈ ലക്ഷണങ്ങൾ ഒന്നുമുണ്ടാകില്ല. സാധാരണ ശ്വസിക്കുന്നതുപോലെ തോന്നും. ശ്വാസകോശത്തിൽ രക്തം കട്ടപിടിക്കുകയും മരണം സംഭവിക്കുന്നതുമാണ് ഇത്തരക്കാർ നേരിടുന്ന മറ്റൊരു പ്രശ്‌നം. കോവിഡ് രോഗികൾ വീടുകളിൽ നിരീക്ഷമത്തിൽ കഴിയുമ്പോൾ, ഇത്തരമൊരു അവസ്ഥ വന്നാൽ യഥാസമയം വിദഗ്ധ ചികിൽസ നൽകുന്നത് തടസ്സമാകുമെന്നും ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

യന്ത്രസംവിധാനങ്ങൾ വഴി മാത്രമേ സൈലന്റ് ഹൈപ്പോക്‌സിയയെ തിരിച്ചറിയാനാകൂ. പൾസ് ഓക്‌സിമീറ്റർ വഴിയാണ് രോഗിയുടെ ഓക്‌സിജൻ നില വിലയിരുത്തുന്നത്. കോവിഡ് രോഗികളിൽ നിരന്തരം ഓക്‌സിജൻ നില പരിശോധിച്ചുകൊണ്ടിരിക്കണമെന്നാണ് ആരോഗ്യവകുപ്പ് മെയ് 25 ന് പ്രത്യേക നിർദ്ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി 600 പൾസ് ഓക്‌സിമീറ്റർ വാങ്ങാൻ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് ഓർഡർ നൽകി. 2.04 കോടിയാണ് ഇതിനായി അനുവദിച്ചതെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ പറഞ്ഞു. സംസ്ഥാനത്ത് 32 കോവിഡ് ആശുപത്രികളിലായി 1112 ബെഡ്ഡുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇവിടേക്ക് പരമാവധി പൾസ് ഓക്‌സിമീറ്ററുകൾ എത്തിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP