Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റെഡ് സോൺ ജില്ലകളുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ പൊലീസ് നിരീക്ഷണം കർശനമാക്കി; എറണാകുളം ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് ഐ.പി.എസ് അതിർത്തി പോയിന്റെുകളിൽ പരിശോധന നടത്തി

റെഡ് സോൺ ജില്ലകളുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ പൊലീസ് നിരീക്ഷണം കർശനമാക്കി; എറണാകുളം ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് ഐ.പി.എസ് അതിർത്തി പോയിന്റെുകളിൽ പരിശോധന നടത്തി

പ്രകാശ് ചന്ദ്രശേഖർ

ആലുവ: എറണാകുളം റൂറൽ ജില്ലയിൽ അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ പൊലീസ് നിരീക്ഷണം കർശനമാക്കി. ഇതിന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് ഐ.പി.എസ് അതിർത്തി പോയിന്റെുകളിൽ പരിശോധന നടത്തി. ഊന്നുകൽ , മുളന്തുരുത്തി, വാഴക്കുളം, പിറവം , കൂത്താട്ടുകുളം, മൂവാറ്റുപുഴ ,പോത്താനിക്കാട്, കലൂർക്കാട് എന്നീ സ്റ്റേഷൻ പരിധികളിലായി കോട്ടയത്തേയും, ഇടുക്കിയേയും വേർതിരിക്കുന്ന പതിമൂന്ന് ബോർഡറുകളാണ് എറണാകുളം റൂറൽ ജില്ലയ്ക്കുള്ളത്.

ഇതിൽ കൂത്താട്ടുകുളം സ്റ്റേഷനിൽ ഇടുക്കിയും, കോട്ടയവും അതിർത്തി പങ്കിടുന്നുണ്ട്. കർശന പരിശോധനകളാണ് പൊലീസ് ഇവിടെ നടത്തുന്നത്. അതിർത്തി കടക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ 24 മണിക്കൂറും ഗാർഡ് ഏർപ്പെടുത്തിയിട്ടുണ്ട്. വാഹന പരിശോധന നടത്തി അനാവശ്യ യാത്രക്കാരെ തിരിച്ചയക്കുന്നു. ഒഴിവാക്കാൻ കഴിയാത്ത സാഹചര്യത്തിൽ യാത്രയുടെ അത്യാവശ്യം ബോധ്യപ്പെടുത്തുന്ന പക്ഷം ജില്ലാ ഭരണകൂടം നൽകുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ ഇത് പരിശോധിക്കും.

അവശ്യ സർവ്വീസുകളായി പ്രഖ്യാപിച്ചിട്ടുള്ള കാര്യങ്ങൾക്ക് ഇളവുകൾ അനുവദിക്കും. അടിയന്തിര സ്വഭാവമുള്ള കാര്യങ്ങളേ ഇതിൽ പരിഗണിക്കൂ. അവശ്യ സർവ്വീസുകളായി പ്രഖ്യാപിച്ചിട്ടുള്ള കാര്യങ്ങൾക്ക് ഇളവുകൾ അനുവദിക്കും. മാസ്‌ക്ക് ഉപയോഗിക്കാത്തവർക്കെതിരെയും ലോക് ഡൗൺ ലംഘിക്കുന്നവർക്കെതിരെയും കേസെടുക്കും.

അതിർത്തി പ്രദേശങ്ങളിൽ അത്യാവശ്യ സഹായം വേണ്ടവരെ പൊലീസ് നേരിട്ടെത്തി സഹായിക്കുന്നുണ്ട്. റെഡ്‌സോണായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്താൽ ഇടുക്കി കോട്ടയം ജില്ലകളിൽ നിന്ന് ഇങ്ങോട്ടും തിരിച്ചുമുള്ള യാത്രകൾ ഒഴിവാക്കണമെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് ആവശ്യെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP