Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കോഴിക്കോട് ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചത് ദുബായിൽ നിന്നെത്തിയ നാദാപുരം സ്വദേശിക്കും കുവൈത്തിൽ നിന്നെത്തിയ ഓർക്കേട്ടേരിയിലെ യുവതിക്കും; ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ; ആരോഗ്യ നില തൃപ്തികരമെന്ന് ആരോഗ്യ വകുപ്പ്

കോഴിക്കോട് ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചത് ദുബായിൽ നിന്നെത്തിയ നാദാപുരം സ്വദേശിക്കും കുവൈത്തിൽ നിന്നെത്തിയ ഓർക്കേട്ടേരിയിലെ യുവതിക്കും; ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ; ആരോഗ്യ നില തൃപ്തികരമെന്ന് ആരോഗ്യ വകുപ്പ്

സ്വന്തം ലേഖകൻ

കോഴിക്കോട്; കോഴിക്കോട് ജില്ലയിൽ ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ച രണ്ട് പേരും വിദേശത്ത് നിന്ന് വന്നവർ. മെയ് 7ന് ദുബൈയിൽ നിന്നും വന്ന നാദാപുരം പാറക്കൽ സ്വദേശിക്കും മെയ് 13ന് കുവൈത്തിൽ നിന്നും വന്ന ഓർക്കാട്ടേരി സ്വദേശിനി 23 വയസ്സുള്ള യുവതിക്കുമാണ് ഇന്ന് കോഴിക്കോട് ജില്ലയിൽ കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇരുവരും സർക്കാറിന്റെ കൊവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലായിരുന്നു.

നാദാപുരം പാറക്കൽ സ്വദേശി എൻ.ഐ.ടി ഹോസ്റ്റലിലെയും രണ്ടാമത്തെ വ്യക്തി ഓമശ്ശേരി നഴ്‌സിങ് ഹോസ്റ്റലിലെയും കോവിഡ് പരിചരണ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിലായിരുന്നു. ആദ്യത്തെയാളെ 16 നും രണ്ടാമത്തെ വ്യക്തിയെ 15 നും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്രവസാംപിൾ പരിശോധനയിൽ പോസിറ്റീവായ ഇരുവരുടെയും നില ഇപ്പോൾ തൃപ്തികരമാണ്.

നിലവിൽ 9 കോഴിക്കോട് സ്വദേശികളും ഒരു മലപ്പുറം സ്വദേശിയും ഒരു കാസർഗോഡ് സ്വദേശിയുമാണ് കോവിഡ് പോസിറ്റീവ് ആയി മെഡിക്കൽ കോളേജിൽ ചികിൽസയിലുള്ളത്. ഇന്ന് 43 സ്രവ സാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 2797 സ്രവ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 2694 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 2653 എണ്ണം നെഗറ്റീവ് ആണ്. 103 പേരുടെ പരിശോധനാ ഫലം ലഭിക്കാൻ ബാക്കിയുണ്ട്. ഇന്ന് പുതുതായി വന്ന 555 പേർ ഉൾപ്പെടെ 5654 പേർ നിരീക്ഷണത്തിലുള്ളതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ വി. അറിയിച്ചു.

ഇതുവരെ 23,430 പേർ നിരീക്ഷണം പൂർത്തിയാക്കി. ഇന്ന് വന്ന 16 പേർ ഉൾപ്പെടെ 35 പേരാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. 14 പേർ ആശുപത്രി വിട്ടു. ജില്ലയിൽ ഇന്ന് പുതുതായി 59 പ്രവാസികൾ നിരീക്ഷണത്തിൽ എത്തി. ഇതുവരെ 444 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 183 പേർ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയർ സെന്ററുകളിലും 249 പേർ വീടുകളിലും ആണ്. 12 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. വീടുകളിൽ നിരീക്ഷണത്തിലുള്ളവരിൽ 63 പേർ ഗർഭിണികളാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP