Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നിരീക്ഷണത്തിലിരിക്കെ ആത്മഹത്യ ചെയ്ത മെഡിക്കൽ വിദ്യാർത്ഥിനിയുടെ കോവിഡ് ഫലം നെഗറ്റീവ്; മാനസിക സമ്മർദ്ദമാണോ ആത്മഹത്യയിലേക്ക് നയിച്ചത് എന്നതുൾപ്പടെയുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കും

നിരീക്ഷണത്തിലിരിക്കെ ആത്മഹത്യ ചെയ്ത മെഡിക്കൽ വിദ്യാർത്ഥിനിയുടെ കോവിഡ് ഫലം നെഗറ്റീവ്; മാനസിക സമ്മർദ്ദമാണോ ആത്മഹത്യയിലേക്ക് നയിച്ചത് എന്നതുൾപ്പടെയുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കും

സ്വന്തം ലേഖകൻ

കോട്ടയം: കോവിഡ് നിരീഷണത്തിൽ ആയിരിക്കെ ആത്മഹത്യ ചെയ്ത മെഡിക്കൽ വിദ്യാർത്ഥിനിയുടെ പരിശോധനാ ഫലം നെഗറ്റീവ്. ഇന്ന് ഉച്ചയോടെയാണ് പരിശോധനാഫലം ലഭിച്ചത്. ചങ്ങനാശ്ശേരി പായിപ്പാട് കൃഷ്ണപ്രിയയെ തിങ്കളാഴ്ച രാത്രിയാണ് വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. റഷ്യയിൽ പഠിച്ചിരുന്ന വിദ്യാർത്ഥിനി ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്.

വീട്ടുനിരീക്ഷണത്തിൽ കഴിയുന്നതിനുള്ള സൗകര്യത്തിന് വേണ്ടി കൃഷ്ണപ്രിയയുടെ വീട്ടുകാർ മറ്റു ബന്ധുവീടുകളിലേക്ക് മാറിയിരുന്നു. ഇന്നലെ ഉച്ചവരെ വീട്ടുകാരോട് കൃഷ്ണപ്രിയ ഫോണിൽ സംസാരിച്ചിരുന്നു. എന്നാൽ വൈകിട്ട് കുട്ടിയുമായി ബന്ധപ്പെടാൻ സാധിച്ചില്ല. തുടർന്ന് അയൽവീട്ടുകാർ ജനൽചില്ല് തകർത്ത് നോക്കിയപ്പോൾ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു.

ഇവർക്ക് രോഗലക്ഷണം ഉണ്ടായിരുന്നില്ല.സ്രവ സാമ്പിളിന്റെ പരിശോധനാഫലം ലഭിച്ചതോടെ മറ്റുനടപടികൾ പൂർത്തിയാക്കും. സംസ്‌കാരം ഇന്ന് നടത്തും. കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞതിന്റെ മാനസിക സമ്മർദ്ദമാണോ ആത്മഹത്യയിലേക്ക് നയിച്ചത് എന്നതുൾപ്പടെയുള്ള കാര്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. വിദ്യാർത്ഥിനിയുടെ മൊബൈൽ ഫോൺ, ലാപ്ടോപ്പ് എന്നിവയും പൊലീസ് പരിശോധിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP