Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് രോഗം ബാധിച്ച് കൊച്ചിയിൽ ഗുരുതരാവസ്ഥയിൽ ഐസിയുവിൽ കഴിയുന്നത് നാല് രോഗികൾ; കോവിഡ് ബാധിതയായ 80 വയസ്സുകാരി ഗുരുതരാവസ്ഥയിൽ ശ്വസന സഹായിയിൽ തുടരുന്നു; 47 വയസുള്ള പൂണെ സ്വദേശിയെ ഹൃദയാഘാതത്തെ തുടർന്ന് ഐസിയുവിലാക്കി

കോവിഡ് രോഗം ബാധിച്ച് കൊച്ചിയിൽ ഗുരുതരാവസ്ഥയിൽ ഐസിയുവിൽ കഴിയുന്നത് നാല് രോഗികൾ; കോവിഡ് ബാധിതയായ 80 വയസ്സുകാരി ഗുരുതരാവസ്ഥയിൽ ശ്വസന സഹായിയിൽ തുടരുന്നു; 47 വയസുള്ള പൂണെ സ്വദേശിയെ ഹൃദയാഘാതത്തെ തുടർന്ന് ഐസിയുവിലാക്കി

സ്വന്തം ലേഖകൻ

കൊച്ചി: എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കോവിഡ് ബാധിതയായ 80 വയസ്സുകാരി ഗുരുതരാവസ്ഥയിൽ ശ്വസന സഹായിയിൽ തുടരുന്നു. ശ്വാസകോശ അണുബാധയുള്ള രോഗി ദീർഘ കാലമായുള്ള വൃക്ക രോഗത്തിനും ചികിത്സയിലാണ്. നൈജീരിയയിൽ നിന്നുവന്ന് എറണാകുളത്തു ക്വാറന്റിനിൽ കഴിഞ്ഞിരുന്ന 47 വയസുള്ള പൂണെ സ്വദേശിയായ പുരുഷനെ ഇന്നലെ ഉച്ചയോടെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ എത്തിക്കുകയും ഐസിയുവിലേക്ക് പ്രവേശിപ്പിച്ചു ചികിത്സ നൽകി വരുകയും ചെയ്യുന്നു. ഇദ്ദേഹം കോവിഡ് ബാധിതനാണ് എന്ന് സ്ഥിതികരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുന്നു

മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള 31 വയസുള്ള മറ്റൊരു കോവിഡ് ബാധിതയായ യുവതിയെ ഹൃദയമിടിപ്പിലെ വ്യതിയാനത്തെ തുടർന്ന് ഐ സി യുവിലേക് മാറ്റിയിട്ടുണ്ട്. ഹൃദ്രോഗ വിദഗ്ദ്ധർ യുവതിക് ചികിത്സ നൽകി വരുന്നു. എറണാകുളത്തു ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന 44 വയസുള്ള തമിഴ്‌നാട്ടുകാരനായ പുരുഷനെയും ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് മെഡിക്കൽ കോളേജിലെ ഐസിയുവിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഇദ്ദേഹം ഒരു വർഷം മുന്നേ ബൈപാസ് ശസ്ത്രക്രിയക്ക് വിധേയനാവുകയും ഇപ്പോൾ അമിത രക്തസമ്മർദത്തിനും പ്രമേഹരോഗത്തിനും മരുന്നുകഴിച്ചു കൊണ്ടിരിക്കുന്ന ആളുമാണ്. ഇദ്ദേഹത്തിന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആണ്. ഇദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായി തുടരുന്നു.

ക്വാറന്റൈനിൽ കഴിയവേ മെഡിക്കൽ കോളേജിൽ വന്നു മാസം തികയാതെ പ്രസവിച്ച യുവതിയുടെ കുട്ടിയെ, നവജാത ശിശുക്കൾക്കുള്ള ഐസിയു വിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എക്കോ സ്‌കാനിങ്ങിൽ ഹൃദയത്തിൽ സുഷിരമുള്ളതായി കണ്ടെത്തിയ കുട്ടി വെന്റിലേറ്ററിലാണ്. മാതാവിന്റെ കോവിഡ് ടെസ്റ്റ് ഫലങ്ങൾ നെഗറ്റീവ് ആണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP