Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ്- 19: കൊട്ടാരക്കര, പുനലൂർ, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രികളിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തും; മൂന്നുവീതം ഡോക്ടർമാരും സ്റ്റാഫ് നഴ്സുമാരും ഉൾപ്പെട്ട ദൗത്യസംഘത്തിന് സാമ്പിളുകൾ എടുക്കുന്നതിന്  പ്രത്യേക പരിശീലനം പാരിപ്പള്ളി ഗവൺമെന്റ് മെഡിക്കൽ കോളജിൽ നൽകും

കോവിഡ്- 19: കൊട്ടാരക്കര, പുനലൂർ, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രികളിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തും; മൂന്നുവീതം ഡോക്ടർമാരും സ്റ്റാഫ് നഴ്സുമാരും ഉൾപ്പെട്ട ദൗത്യസംഘത്തിന് സാമ്പിളുകൾ എടുക്കുന്നതിന്  പ്രത്യേക പരിശീലനം പാരിപ്പള്ളി ഗവൺമെന്റ് മെഡിക്കൽ കോളജിൽ നൽകും

സ്വന്തം ലേഖകൻ

കൊല്ലം: കോവിഡ്- 19 വ്യാപിച്ചിട്ടുള്ള രാജ്യങ്ങളിൽ നിന്ന് തിരികെ എത്തുന്നവരിൽ രോഗലക്ഷണങ്ങൾ പ്രകടമായാൽ സാമ്പിൾ എടുക്കുന്നതിന് കൊട്ടാരക്കര, പുനലൂർ, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രികളിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തുന്നതിന് മന്ത്രിമാരായ ജെ മേഴ്സിക്കുട്ടിയമ്മ, അഡ്വ കെ രാജു എന്നിവരുടെസാന്നിധ്യത്തിൽ കലക്ട്രേറ്റിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഈ ആശുപത്രികളിൽ നിന്നുള്ള മൂന്നുവീതം ഡോക്ടർമാരും സ്റ്റാഫ് നഴ്സുമാരും ഉൾപ്പെട്ട ദൗത്യസംഘത്തിന് സാമ്പിളുകൾ എടുക്കുന്നതിനുള്ളപ്രത്യേക പരിശീലനം പാരിപ്പള്ളി ഗവൺമെന്റ് മെഡിക്കൽ കോളജിൽ നൽകും. പ്രകടമായ രോഗലക്ഷണങ്ങൾ ഉള്ളതും ഹൈ റിസ്‌ക് വിഭാഗത്തിൽപ്പെട്ടതുമായ ആളുകളിൽ നിന്നുള്ള സാമ്പിൾശേഖരണം നിലവിൽ ഉള്ളതുപോലെ പാരിപ്പള്ളിയിലും ജില്ലാ ആശുപത്രിയിലുമായി തുടരും.

രോഗബാധിതരെ എത്തിക്കാനായി ഏഴ് അടിയന്തിര ആംബുലൻസ് സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. പാരിപ്പള്ളി ഗവൺമെന്റ് മെഡിക്കൽ കോളജ്, കൊല്ലം കലക്ട്രേറ്റ്, ജില്ലാ മെഡിക്കൽ ഓഫീസ്, കൊട്ടാരക്കര, താലൂക്കാശുപത്രി എന്നിവിടങ്ങളിലും 108 ആംബുലൻസ് കുണ്ടറ, കരുനാഗപ്പള്ളി, അഞ്ചൽ എന്നിവിടങ്ങളിലും സജ്ജമാക്കിയിട്ടുണ്ട്. ദീർഘദൂര ബസുകൾ വരുന്ന പ്രധാന ബസ് സ്റ്റാൻഡുകളിൽ എയർപോർട്ടിലും റെയിൽവേസ്റ്റേഷനുകളിലും ഉള്ളതുപോലെ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തും.

രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിനും ബോധവത്കരണം ശക്തമാക്കുന്നതിനുമായി എംഎൽ എ മാരുടെ നേതൃത്വത്തിൽ നിയോജക മണ്ഡലാടിസ്ഥാനത്തിൽ അടിയന്തര യോഗം വിളിക്കും. ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, ആരോഗ്യ വകുപ്പിൽ നിന്നും ജില്ലാ പ്രോഗ്രാം ഓഫീസർ, ബ്ലോക്ക്‌മെഡിക്കൽ ഓഫീസർ, എല്ലാ പി എച്ച് സി മെഡിക്കൽ ഓഫീസർമാർ, ഹെൽത്ത് സൂപ്പർവൈസർ, പബ്ലിക്‌ഹെൽത്ത് നഴ്സ് സൂപ്പർവൈസർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, പബ്ലിക് ഹെൽത്ത് നഴ്സുമാർ എന്നിവർപങ്കെടുക്കണം. വീഡിയോ കോൺഫറൻസിലൂടെ ബന്ധപ്പെട്ടവരുടെ പ്രാതിനിത്യം ഉറപ്പാക്കിയാൽ മതിയാകും. 16 ആരോഗ്യ ബ്ലോക്കുകളേയും ഉൾപ്പെടുത്തി സർവെയ്ലൻസ് ടീമും രൂപീകരിക്കും.

ആളുകൾ കൂട്ടം ചേരുന്ന പൊതു-സ്വകാര്യ ചടങ്ങുകളും കുട്ടികളുടെ ട്യൂഷൻ, ട്യൂട്ടോറിയൽ ക്ലാസുകളുംഒഴിവാക്കണം. എൻട്രൻസ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈൻ കോച്ചിങ് നൽകാൻ സ്ഥാപനങ്ങൾതയ്യാറാകണം. ആവശ്യമായ ബാൻഡ്വിഡ്ത് ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇതിനായിഉറപ്പുവരുത്താൻ നിർദേശിച്ചിട്ടുണ്ട്. ഉത്സവാഘോഷങ്ങൾ ചടങ്ങുകൾ മാത്രമായി പരിമിതപ്പെടുത്തണം. നിയന്ത്രണങ്ങൾ മറികടന്ന് ആൾക്കൂട്ടങ്ങൾ സൃഷ്ടിക്കുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കുന്നതിനും യോഗംതീരുമാനിച്ചു.

കൈ കഴുകൽ, തൂവാലയുടെ ഉപയോഗം, പൊതുജനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ, പ്രതിരോധ മാർഗ്ഗങ്ങൾ തുടങ്ങിയനാല് പോസ്റ്ററുകളും നോട്ടീസും മന്ത്രിമാരായ ജെ മേഴ്സിക്കുട്ടിയമ്മ, അഡ്വ കെ രാജു എന്നിവർ ചേർന്ന്പ്രകാശനം ചെയ്തു. യോഗത്തിൽ കെ സോമപ്രസാദ് എം പി, എം എൽ എ മാരായ മുല്ലക്കര രത്നാകരൻ, കോവൂർ കുഞ്ഞുമോൻ, കെബി ഗണേശ്‌കുമാർ, പി അയിഷാപോറ്റി, ജി എസ് ജയലാൽ, എം മുകേഷ്, എം നൗഷാദ്, ആർ രാമചന്ദ്രൻ, മേയർഹണി ബഞ്ചമിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി, ജില്ലാ കലക്ടർ ബി അബ്ദുൽ നാസർ, സിറ്റിപൊലീസ് കമ്മീഷണർ ടി നാരായണൻ, റൂറൽ എസ് പി ഹരിശങ്കർ തുടങ്ങിയവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP