Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇന്ന് കോവിഡ് വാക്സിൻ സ്വീകരിച്ചത് 21,200 ആരോഗ്യ പ്രവർത്തകർ; സംസ്ഥാനത്ത് ഇതുവരെ രണ്ടര ലക്ഷം പേർ വാക്സിൻ സ്വീകരിച്ചു

ഇന്ന് കോവിഡ് വാക്സിൻ സ്വീകരിച്ചത് 21,200 ആരോഗ്യ പ്രവർത്തകർ; സംസ്ഥാനത്ത് ഇതുവരെ രണ്ടര ലക്ഷം പേർ വാക്സിൻ സ്വീകരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 21,200 ആരോഗ്യ പ്രവർത്തകർ കോവിഡ്-19 വാക്സിൻ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. 332 വാക്സിനേഷൻ കേന്ദ്രങ്ങളിലാണ് ഇന്ന് വാക്സിൻ കുത്തിവയ്‌പ്പ് ഉണ്ടായിരുന്നത്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ (59) വാക്സിനേഷൻ കേന്ദ്രങ്ങളുണ്ടായിരുന്നത്. ആലപ്പുഴ 17, എറണാകുളം 59, കണ്ണൂർ 21, കൊല്ലം 14, കോട്ടയം 19, കോഴിക്കോട് 30, മലപ്പുറം 29, പാലക്കാട് 24, പത്തനംതിട്ട 15, തിരുവനന്തപുരം 53, തൃശൂർ 38, വയനാട് 13 എന്നിങ്ങനെയാണ് കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം.

എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ ആരോഗ്യ പ്രവർത്തകർ (4704) വാക്സിൻ സ്വീകരിച്ചത്. ആലപ്പുഴ 1012, എറണാകുളം 4704, കണ്ണൂർ 1761, കൊല്ലം 1010, കോട്ടയം 920, കോഴിക്കോട് 2475, മലപ്പുറം 1524, പാലക്കാട് 1652, പത്തനംതിട്ട 690, തിരുവനന്തപുരം 2737, തൃശൂർ 2063, വയനാട് 652 എന്നിങ്ങനെയാണ് ഇന്ന് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം. ഇതോടെ ആകെ 2,50,130 ആരോഗ്യ പ്രവർത്തകരാണ് വാക്സിൻ സ്വീകരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP