Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'ഒരു ടി.ടി അടിക്കുന്ന പോലെ'; ഒരു തരത്തിലുമുള്ള അസ്വസ്ഥതയും ഇല്ല; കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ആദ്യം വാക്‌സിൻ സ്വീകരിച്ച ഡോക്ടർ

'ഒരു ടി.ടി അടിക്കുന്ന പോലെ'; ഒരു തരത്തിലുമുള്ള അസ്വസ്ഥതയും ഇല്ല; കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ആദ്യം വാക്‌സിൻ സ്വീകരിച്ച ഡോക്ടർ

ന്യൂസ് ഡെസ്‌ക്‌

കോഴിക്കോട്: ഒരു ടി.ടി അടിക്കുന്ന പോലെ മാത്രമേ തോന്നിയുള്ളുവെന്നും യാതൊരു തരത്തിലുമുള്ള അസ്വസ്ഥതയും ഉണ്ടാക്കുന്നില്ലെന്നും കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ആദ്യം കോവിഷീൽഡ് വാക്സിൻ സ്വീകരിച്ച ഡോ.വിപിൻ വർക്കി. വാക്സിനെടുത്ത ശേഷം അരമണിക്കൂർ നിരീക്ഷണം കഴിഞ്ഞാണ് പുറത്തിറങ്ങിയത്. പ്രശ്നങ്ങളൊന്നുമില്ല. ആശങ്കപ്പെടാതെ എല്ലാവരും വാക്സിൻ സ്വീകരിക്കാൻ മുന്നോട്ട് വരണമെന്നും ഡോ.വിപിൻ വർക്കി പറഞ്ഞു.

പ്രധാനമന്ത്രിയുടെ ഔദ്യോഗിക ഉദ്ഘാടനത്തിന് ശേഷം രാവിലെ 10.45 ഓടെയാണ് കോഴിക്കോട് വാക്സിൻ വിതരണം ആരംഭിച്ചിത്. സ്വകാര്യ ആശുപത്രികളിൽ നിന്നുൾപ്പെടെ 33,799 പേരാണ് ജില്ലയിൽ വാക്സിൻ സ്വീകരിക്കാനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒരു വാക്സിനേറ്റർ, നാല് വാക്സിനേഷൻ ഓഫീസർമാർ എന്നിവരാണ് ഓരോ വാക്സിനേഷൻ കേന്ദ്രത്തിലുമുള്ളത്.

കോഴിക്കോട് മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി, ജില്ലാ ആയുർവേദ ആശുപത്രി, ഫറോക്ക് ഇ.എസ്‌ഐ ആശുപത്രി, പേരാമ്പ്ര, നാദാപുരം, കൊയിലാണ്ടി, താലൂക്ക് ആശുപത്രികൾ, പനങ്ങാട് കുടുംബാരോഗ്യകേന്ദ്രം, നരിക്കുനി, മുക്കം സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, ആസ്റ്റർ മിംസ് എന്നിവിടങ്ങളിലാണ് വാക്‌സിനേഷൻ നടക്കുന്നത്.

വാക്സിനേഷനു ശേഷം മറ്റ് അസ്വസ്ഥതകൾ ഉണ്ടായാൽ അത് പരിഹരിക്കുന്നതിനുള്ള ആംബുലൻസ് അടക്കമുള്ള സംവിധാനവും തയ്യാറാക്കി വെച്ചിരുന്നു. ഒരു കേന്ദ്രത്തിൽ 100 പേർ വീതം 11 കേന്ദ്രങ്ങളിലായി 1100 പേർക്കാണ് ഒരു ദിവസം വാക്സിൻ നൽകുന്നത്. ഗർഭിണികൾക്കും കുട്ടികൾക്കും കോവിഡ് പോസിറ്റീവ് ആയവർക്കും വാക്സിൻ നൽകുന്നില്ല.

വാക്സിനേഷനായി കാത്തിരിക്കുന്ന സ്ഥലത്ത് കോവിഡ് മാനദണ്ഡങ്ങളെല്ലാം കർശനമായി പാലിക്കുന്നുണ്ട്. ഒരാൾ വീതം മാത്രമേ വാക്സിനേഷൻ റൂമിൽ കടക്കുന്നുള്ളൂ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP