Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഓൺലൈനിൽ വാങ്ങിയ മൊബൈൽ ഫോണിന് വാറണ്ടി കാലയളവിൽ തകരാർ; സർവീസ് ചെയ്യുന്നതിന് പണം ആവശ്യപ്പെട്ടു; എതിർത്തപ്പോൾ ഭീഷണിയും അസഭ്യവർഷവും: വടയാറ്റുകോട്ടയിലെ ജി സെൽ റെഡ്മി സർവീസ് സെന്ററിനെതിരേ ഉപഭോക്തൃ കോടതി വിധി

ഓൺലൈനിൽ വാങ്ങിയ മൊബൈൽ ഫോണിന് വാറണ്ടി കാലയളവിൽ തകരാർ; സർവീസ് ചെയ്യുന്നതിന് പണം ആവശ്യപ്പെട്ടു; എതിർത്തപ്പോൾ ഭീഷണിയും അസഭ്യവർഷവും: വടയാറ്റുകോട്ടയിലെ ജി സെൽ റെഡ്മി സർവീസ് സെന്ററിനെതിരേ ഉപഭോക്തൃ കോടതി വിധി

ശ്രീലാൽ വാസുദേവൻ

അടൂർ: ഓൺലൈനിലൂടെ വാങ്ങിയ മൊബൈൽ ഫോണിന് വാറണ്ടി കാലയളവിൽ തകരാർ. സൗജന്യമായി നൽകേണ്ട സർവീസിന് സെന്റർ ഉടമ പണം ആവശ്യപ്പെട്ടു. നൽകില്ലെന്ന് പറഞ്ഞപ്പോൾ അസഭ്യവും ഭീഷണിയും. ഉപഭോക്തൃ കോടതിയെ സമീപിച്ച ഉപഭോക്്താവിന് അനുകൂലമായി നഷ്ടപരിഹാരം വിധിച്ചു.

മണ്ണടി സ്വദേശിയും അദ്ധ്യാപകനും പരിസ്ഥിതി മനുഷ്യാവകാശ പ്രവർത്തകനുമായ അവിനാഷ് പള്ളീനഴികത്തുകൊല്ലം ഉപഭോക്തൃ തർക്കപരിഹാര ഫോറത്തിൽ അഭിഭാഷകന്റെ സഹായമില്ലാതെ സമർപ്പിച്ച ഹർജിയിലാണ് ഫോറം പ്രസിഡന്റ് ഇഎം മുഹമ്മദ് ഇബ്രാഹിമും ഫോറം അംഗം എസ്. സന്ധ്യാറാണിയും അടങ്ങുന്ന ബെഞ്ച് നഷ്ടപരിഹാരം നൽകാൻ വിധിച്ചത്. ഓൺലൈൻ മാർക്കറ്റിങ് വഴി കഴിഞ്ഞ മാർച്ചിൽ വാങ്ങിയ ഫോൺ തകരാറായതിനെ തുടർന്ന് കൊല്ലം വടയാറ്റുകോട്ടയിലെ റഡ്മി അംഗീകൃത സർവീസ് സെന്ററായ ജി സെൽ എന്ന സ്ഥാപനത്തിൽ കേടുപാടുകൾ തീർക്കാൻ നൽകി മൂന്ന് മാസം കൂടി കമ്പനി നൽകുന്ന വാറണ്ടി പരിരക്ഷ ഉണ്ടായിരുന്നിട്ടും കേടുപാട് തീർക്കാൻ 3686 രൂപ ആവശ്യപ്പെടുകയും ഫോൺ പരിശോധന നടത്തിയതിന് 118 രൂപ അനധികൃതമായി വാങ്ങി.

ഇത് ചോദ്യം ചെയ്ത ഉപഭോക്താവിനെ ഭീഷണിപ്പെടുത്തുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു ഇതിനെതിരെ കൊല്ലം ഈസ്റ്റ് പൊലീസിൽ പരാതി നൽകിയിട്ടും കടയുടമ സ്റ്റേഷനിൽ ഹാജരാകാത്തതിനെ തുടർന്ന് കൊല്ലം ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തെ സമീപിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി ഫോണിന്റെ തകരാർ പരിഹരിച്ച് ഉപഭോക്താവിന് ഉണ്ടായ മാനസികവ്യഥയ്ക്ക് നഷ്ടപരിഹാരമായി 5000 രൂപയും അനധികൃതമായി ഫോൺ പരിശോധിച്ചതിന് വാങ്ങിയ 118 രൂപയും തിരികെ നൽകണമെന്നും അല്ലാത്തപക്ഷം ഫോണിന്റെ വിലയായ 7999 രൂപയും കോടതി ചെലവ് 2000 രൂപയും നഷ്ടപരിഹാരമായി 5000 രൂപയും 12 ശതമാനം പലിശനിരക്കിൽ സർവ്വീസ് സെന്റർ ഉടമയിൽ നിന്നും ഈടാക്കാൻ വിധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP