Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിപിഎം നേതാക്കളെ കൊല്ലാൻ ശ്രമിച്ച കേസിൽ പത്ത് ബിജെപിക്കാർക്ക് അഞ്ചുവർഷം കഠിന തടവും 3,33,500 രൂപ പിഴയും ശിക്ഷ; സിപിഎം കണ്ടാണശേരി ലോക്കൽ കമ്മിറ്റി നേതാക്കളെ ബൈക്കിൽ വരുമ്പോൾ കൊല്ലാൻ ശ്രമിച്ച കേസിൽ വിധി

സിപിഎം നേതാക്കളെ കൊല്ലാൻ ശ്രമിച്ച കേസിൽ പത്ത് ബിജെപിക്കാർക്ക് അഞ്ചുവർഷം കഠിന തടവും 3,33,500 രൂപ പിഴയും ശിക്ഷ; സിപിഎം കണ്ടാണശേരി ലോക്കൽ കമ്മിറ്റി നേതാക്കളെ ബൈക്കിൽ വരുമ്പോൾ കൊല്ലാൻ ശ്രമിച്ച കേസിൽ വിധി

കെ എം അക്‌ബർ

ചാവക്കാട്: സിപിഎം നേതാക്കളായ രണ്ടു പേരെ ബൈക്ക് തടഞ്ഞു നിർത്തി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പത്ത് ബിജെപി പ്രവർത്തകർക്ക് അഞ്ചു വർഷം കഠിന തടവും 3,33,500 രൂപ പിഴയും ശിക്ഷ.

സിപിഎം കണ്ടാണശേരി ലോക്കൽ സെക്രട്ടറിയും ഇപ്പോഴത്തെ കണ്ടാണശേരി പഞ്ചായത്ത് പ്രസിഡന്റുമായ കെ ജി പ്രമോദിനേയും കണ്ടാണശേരി പഞ്ചായത്ത് അംഗം വി കെ ദാസനേയും മാരകായുധങ്ങളുമായെത്തി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് കോടതി വിധി.

ബിജെപി പ്രവർത്തകരായ കണ്ടാണശേരി വെട്ടത്തുകൊട്ടിലിങ്ങൽ വിജീഷ് (33), കുഴുപ്പുള്ളി ബിനോയ്(30), തടത്തിൽ പ്രണീഷ് (28), വടക്കത്ത് വിനോദ് (40), ചീരോത്ത് രഘുനാഥ്(24), ചൂണ്ടുപുരക്കൽ സുധീർ (31), വട്ടംപറമ്പിൽ സന്തോഷ് (ബോഷി -34), ഇരട്ടശേരി വിനീഷ് (30), കൊഴുക്കുള്ളി നിഖിൽ (25), ചൂണ്ടുപുരക്കൽ സുമോദ്(25) എന്നിവരെ ചാവക്കാട് അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് കെ എൻ ഹരികുമാർ ശിക്ഷിച്ചത്.

പിഴ സംഖ്യയിൽ 35,000 രൂപ കെ ജി പ്രമോദിനും വി കെ ദാസനും നൽകണം. സിപിഎം കണ്ടാണശേരി ലോക്കൽ കമ്മിറ്റി യോഗം കഴിഞ്ഞ് ഇരുവരും ബൈക്കിൽ മടങ്ങിവരുന്നതിനിടെ കണ്ടാണശേരി എൽപി സ്‌കൂളിനടുത്ത് വെച്ച് ബിജെപി സംഘം മാരകായുധങ്ങളുമായി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്. തലക്കു പരിക്കേറ്റ ഇരുവരും ഏറെകാലം ചികിൽസയിലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP