Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ ഇമാമിനെ മൂന്നു ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു നൽകി പോക്‌സോ കോടതി; കുട്ടിയ പീഡിപ്പിച്ച സ്ഥലത്തുൾപ്പെടെ ഷഫീഖ് അൽ ഖാസിമിയെ കൊണ്ടുപോയി തെളിവെടുക്കും; ഒളിവിൽ താമസിച്ച സ്ഥലങ്ങളുടെ വിവരങ്ങളും ചോദ്യം ചെയ്യലിൽ ശേഖരിക്കാൻ പൊലീസ്

പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ ഇമാമിനെ മൂന്നു ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു നൽകി പോക്‌സോ കോടതി; കുട്ടിയ പീഡിപ്പിച്ച സ്ഥലത്തുൾപ്പെടെ ഷഫീഖ് അൽ ഖാസിമിയെ കൊണ്ടുപോയി തെളിവെടുക്കും; ഒളിവിൽ താമസിച്ച സ്ഥലങ്ങളുടെ വിവരങ്ങളും ചോദ്യം ചെയ്യലിൽ ശേഖരിക്കാൻ പൊലീസ്

പി നാഗരാജ്

തിരുവനന്തപുരം: പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ പീഡക ഇമാം ഷഫീൽ അൽ ഖാസിമിയെ കൂടുതൽ ചോദ്യം ചെയ്യാൻ തിരുവനന്തപുരം പോക്‌സോ കോടതി മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു നൽകി. ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിലായിരുന്ന ഇമാമിനെ പ്രൊഡക്ഷൻ വാറണ്ട് പ്രകാരം കോടതിയിൽ വരുത്തിയാണ് കസ്റ്റഡിയിൽ വെച്ച് ചോദ്യം ചെയ്ത് തെളിവെടുക്കുന്നതിനായി പൊലീസിന് വിട്ടു നൽകിയത്.

കുട്ടിയെ പീഡിപ്പിച്ച സ്ഥലത്ത് പ്രതിയെ കൊണ്ട് പോയി ചോദ്യം ചെയ്യുക, പ്രതി നേരത്തെ ജോലി ചെയ്തിരുന്ന സ്ഥലങ്ങളിൽ ഇത്തരം പ്രവർത്തികൾ നടത്തിയിട്ടുണ്ടോയെന്ന് കൂടുതൽ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളാണ് കസ്റ്റഡി അപേക്ഷയിൽ പ്രധാനമായും പൊലീസ് ഉന്നയിച്ചിരിക്കുന്നത്.

ഇതു കൂടാതെ പ്രതി വൈറ്റിലയിൽ ഒളിവിൽ താമസിച്ചിരുന്നപ്പോൾ കാർ പാർക്ക് ചെയ്ത ഹോട്ടൽ, ഒളിവിൽ താമസിച്ചിരുന്ന കോയമ്പത്തൂർ, വിശാഖപട്ടണം മധുര, പെരുമ്പാവൂർ , തൃപ്പൂണിത്തുറ എന്നിവിടങ്ങളിൽ കൊണ്ട് പോയി അന്വെഷണം നടത്തുക, ഒളിവിൽ താമസിപ്പിക്കാൻ സഹായിച്ച മറ്റ് പ്രതികളെ കുറിച്ച് അന്വേഷിക്കുക എന്നീ ആവശ്യങ്ങളും കസ്റ്റഡി അപേക്ഷയിൽ പൊലീസ് ഉന്നയിച്ചിട്ടുണ്ട്. ഒരാഴ്ചത്തെ കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും 15 ന് വൈകിട്ട് വരെ മാത്രമാണ് കോടതി കസ്റ്റഡി നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP