Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202027Sunday

വിവാഹിതയായ യുവതിയെ ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയത് സൗഹൃദത്തിന്റെ പേരിൽ; സ്വന്തം തെങ്ങിൻ തോപ്പിൽ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം നഗ്നഫോട്ടോ എടുത്തത് ഭർത്താവിനെ കാണിക്കും എന്ന പേരിൽ ഭീഷണിപ്പെടുത്താൻ; പീഡിപ്പിച്ച പെണ്ണിന്റെ സ്വർണവും കവർന്ന പ്രതിയുടെ ജാമ്യാപേക്ഷ തള്ളി കോടതിയും

വിവാഹിതയായ യുവതിയെ ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയത് സൗഹൃദത്തിന്റെ പേരിൽ; സ്വന്തം തെങ്ങിൻ തോപ്പിൽ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം നഗ്നഫോട്ടോ എടുത്തത് ഭർത്താവിനെ കാണിക്കും എന്ന പേരിൽ ഭീഷണിപ്പെടുത്താൻ; പീഡിപ്പിച്ച പെണ്ണിന്റെ സ്വർണവും കവർന്ന പ്രതിയുടെ ജാമ്യാപേക്ഷ തള്ളി കോടതിയും

ജംഷാദ് മലപ്പുറം

മലപ്പുറം: സൗഹൃദത്തിലായ ഭർതൃമതിയായ യുവതിയെ ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയി പ്രതിയുടെ ഉടമസ്ഥതയിലുള്ള തങ്ങിൻതോപ്പിൽകൊണ്ടിറക്കി ലൈംഗികമായി പീഡിപ്പിച്ചു. ശേഷം നഗ്നഫോട്ടോയെടുത്ത് അത് ഭർത്താവിനെ കാണിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇതോടൊപ്പം ധരിച്ചിരുന്ന സ്വർണ്ണ വളയും കമ്മലും തട്ടിയെടുത്തു. കേസിൽ അറസ്റ്റിലായ പ്രതിയുടെ ജാമ്യം തള്ളി കോടതി. ഭർതൃമതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ റിമാന്റിൽ കഴിയുന്ന യുവാവിന്റെ ജാമ്യാപേക്ഷയാണ് ഇന്ന് മഞ്ചേരി ജില്ലാ സെഷൻസ് കോടതി തള്ളിയത്.

അരീക്കോട് കീഴുപറമ്പ് പാലാപ റമ്പ് ഇടപ്പള്ളിയാളിൽ പ്രകാശൻ (33)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി കെ പി ജോൺ തള്ളയത്. 2017 ഡിസംബർ 21നും തുടർന്ന് പലദിവസങ്ങളിലാണ് കേസിന്നാസ്പദമായ സംഭവം. ഭർതൃമതിയെ ഓട്ടോറിക്ഷയിൽ കയറ്റി പ്രതിയുടെ ഉടമസ്ഥതയിലുള്ള തോട്ടുമുക്കത്തെ തെങ്ങിൻതോപ്പിൽ വെച്ച് ബലാൽസംഗം ചെയ്തുവെന്നാണ് കേസ്. വീട്ടമ്മയുടെ സ്വർണ്ണ വളയും കമ്മലും വായ്പവാങ്ങി തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്നും പരാതിയുണ്ട്. വീട്ടമ്മയുടെ നഗ്നഫോട്ടോയെടുത്ത് അത് ഭർത്താവിനെ കാണിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. 2019 നവംബർ 11നാണ് പ്രതിയെ അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്.

Stories you may Like

അതേ സമയം പതിമൂന്നുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ റിമാന്റിൽ കഴിയുന്ന 49കാരന്റെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷൻസ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. പാലക്കാട് മണ്ണാർക്കാട് അലനല്ലൂർ സ്വദേശിയുടെ ജാമ്യാപേക്ഷയാണ് ജഡ്ജി എ വി നാരായണൻ തള്ളിയത്. 2014 ജൂൺ രണ്ടു മുതൽ 2019 ജൂലൈ 26 വരെയുള്ള കാലയളവിൽ പലതവണ പീഡിപ്പിച്ചുവെന്നാണ് കേസ്.

മൂന്നാം ക്ലാസിൽ പഠിക്കുന്ന സമയം അലനല്ലൂർ വഴങ്ങല്ലയിലെ വീട്ടിൽ വെച്ചും തുടർന്ന് ചെറുള്ളി, വെങ്കുളം, കല്ലടിക്കോട് എന്നിവിടങ്ങളിലെ വാടക വീടുകളിൽ വെച്ചും പീഡനത്തിന് വിധേയയായതായി ബാലിക മൊഴി നൽകിയിട്ടുണ്ട്. മലപ്പുറം ചൈൽഡ് ലൈൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വേങ്ങര പൊലീസ് കേസ്സെടുത്തത്. 2019 സെപ്തബർ 27നാണ് പ്രതി അറസ്റ്റിലായത്. പീഡിതയായ ബാലികയെ മഞ്ചേരി നിർഭയ വുമൺ ആൻഡ് ചിൽഡ്രൻ ഹോമിലേക്ക് മാറ്റുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP