Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202120Wednesday

കുത്തിക്കൊന്നത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ; ആട് ആൻറണിയുടെ വധശിക്ഷ ശരിവെച്ച് ഹൈക്കോടതി

കുത്തിക്കൊന്നത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ; ആട് ആൻറണിയുടെ വധശിക്ഷ ശരിവെച്ച് ഹൈക്കോടതി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ആട് ആൻറണിയുടെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു. കൊല്ലത്ത് പൊലീസുകാരനെ കൊലപ്പെടുത്തിയ കേസിലെ ശിക്ഷാ വിധിയാണ് ഹൈക്കോടതി ശരിവെച്ചത്. 2012 ജൂൺ 12നാണ് പാരിപ്പള്ളി സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ മണിയൻപിള്ളയെ ആട് ആൻറണി കുത്തിക്കൊലപ്പെടുത്തിയത്. വാഹനപരിശോധനയ്ക്കിടെയായിരുന്നു സംഭവം.

കൊലപാതകത്തിന് ശേഷം മുങ്ങിയ ഇയാൾ കഴിഞ്ഞ ഒക്ടോബർ 13ന് കേരള-തമിഴ്‌നാട് അതിർത്തിയിലെ ഗോപാലപുരത്തു വച്ചാണ് പൊലീസിന്റെ വലയിലായത്. കൊലപാതകം, കൊലപാതകശ്രമം, വ്യാജരേഖചമയ്ക്കൽ തുടങ്ങി പ്രൊസിക്യൂഷൻ ഉന്നയിച്ച കുറ്റങ്ങളെല്ലാം പ്രതി ചെയ്തിരിക്കുന്നുവെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.

വാഹന പരിശോധനയ്ക്കിടെ ആയുധങ്ങൾ കണ്ടെത്തിയതിനെത്തുടർന്നാണ് ആട് ആന്റണിയെ കസ്റ്റഡിയിലെടുത്തത്. പൊലീസ് ജീപ്പിലേക്ക് കയറ്റാൻ ശ്രമിക്കവെ ആന്റണി വർഗ്ഗീസ് എന്ന ആട് ആന്റണി എഎസ്ഐ ജോയിയെയും മണിയൻ പിള്ളയെയും കുത്തിപ്പരിക്കേൽപിച്ച് രക്ഷപെടാൻ ശ്രമിച്ചു. ആക്രമണത്തിൽ ഗുരുതരമായ പരിക്കേറ്റ മണിയൻ പിള്ളയെ ആശുപത്രിയിലെത്തിക്കുംമുമ്പേ മരിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP