Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വസ്തു തർക്കത്തെ തുടർന്ന് അയൽക്കാരൻ ദമ്പതികളെ തല്ലിയും വെട്ടിയും കൊലപ്പെടുത്തി; ഞെട്ടിക്കുന്ന സംഭവം മാവേലിക്കരയിൽ; അയൽവാസിയായ യുവാവ് കസ്റ്റഡിയിൽ

വസ്തു തർക്കത്തെ തുടർന്ന് അയൽക്കാരൻ ദമ്പതികളെ തല്ലിയും വെട്ടിയും കൊലപ്പെടുത്തി; ഞെട്ടിക്കുന്ന സംഭവം മാവേലിക്കരയിൽ; അയൽവാസിയായ യുവാവ് കസ്റ്റഡിയിൽ

ആലപ്പുഴ: മാവേലിക്കരയിൽ വസ്തുതർക്കത്തെ തുടർന്ന് അയൽവാസിയുടെ ആക്രമണത്തിൽ ദമ്പതികൾ കൊല്ലപ്പെട്ടു. മാവേലിക്കര സ്വദേശി ബിജു (45), ഭാര്യ കല (43) എന്നിവരാണ് അയൽവാസിയുടെ ആക്രമണത്തിൽ പരിക്കേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ അയൽക്കാരനായ സുധീഷ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വസ്തു സംബന്ധിച്ച് ഏറെക്കാലമായി ഇവർ തമ്മിൽ പ്രശ്‌നങ്ങൾ നിലനിന്നിരുന്നതായും ഇന്ന് ഉണ്ടായ തർക്കത്തെ തുടർന്ന് സുധീഷ് ഇവരെ ആക്രമിക്കുകയായിരുന്നു എന്നുമാണ് ലഭിക്കുന്ന വിവരം.

കസ്റ്റഡിയിലെടുത്തയാളെ ചോദ്യംചെയ്തുവരികയാണ് പൊലീസ്. ബിജുവിന്റെ പരാതിയിൽ കഴിഞ്ഞദിവസം സുധീഷിനെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. തുടർന്ന് ജാമ്യത്തിലിറങ്ങിയ സുധീഷും ബിജുവുമായി രണ്ടുദിവസമായി വഴക്ക് തുടരുകയായിരുന്നു. ഇതിനിടെയാണ് ഇന്ന് സുധീഷ് അക്രമാസക്തനായതെന്നാണ് വിവരം. തുടർന്ന് കാര്യങ്ങൾ കയ്യാങ്കളിയിലെത്തുകയും ബിജുവിനേയും കലയേയും മർദ്ദിക്കുകയുമായിരുന്നു. എന്നിട്ടും അരിശം തീരാതെയാണ് ഇരുവരേയും വെട്ടിയതെന്നാണ് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP