Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പാളം മുറിച്ച് കടക്കുന്നതിനിടെ ക്ഷീണം മൂലം അൽപസമയം ട്രാക്കിൽ ഇരുന്നുപോയി; വീടിന് തൊട്ടടുത്ത് ദമ്പതികൾ ട്രെയിൻ തട്ടി മരിച്ചു; മരണമടഞ്ഞത് കോഴിക്കോട് കടലൂർ സ്വദേശികളായ അബ്ലുല്ലയും ഭാര്യ അസ്മയും

പാളം മുറിച്ച് കടക്കുന്നതിനിടെ ക്ഷീണം മൂലം അൽപസമയം ട്രാക്കിൽ ഇരുന്നുപോയി; വീടിന് തൊട്ടടുത്ത് ദമ്പതികൾ ട്രെയിൻ തട്ടി മരിച്ചു; മരണമടഞ്ഞത് കോഴിക്കോട് കടലൂർ സ്വദേശികളായ അബ്ലുല്ലയും ഭാര്യ അസ്മയും

കെ വി നിരഞ്ജൻ

കോഴിക്കോട്: കൊയിലാണ്ടി മൂടാടി വെള്ളറക്കാട് റെയിൽവേ സ്റ്റേഷനു സമീപം ദമ്പതികൾ ട്രെയിൻ തട്ടി മരിച്ചു. കടലൂർ കോടിക്കൽ സ്വദേശികളായ അബ്ദുല്ല (71), ഭാര്യ അസ്മ (56) എന്നിവരാണ് മരിച്ചത്. വൈകുന്നേരം മൂന്നരയോടെയാണ് സംഭവം.

നന്തിയിൽ നിന്നു നടന്നുവരികയായിരുന്ന അബ്ദുല്ല റെയിൽപാളം മുറിച്ചു കടക്കുന്നതിനിടയിൽ ക്ഷീണം ബാധിച്ച് ട്രാക്കിൽ ഇരുന്നുപോയതായി പറയുന്നു. തൊട്ടടുത്തു തന്നെയാണ് ഇവർ വാടകക്കു താമസിക്കുന്ന വീട്.

ട്രാക്കിൽ ഇരുന്ന ഭർത്താവിനെ സഹായിക്കുന്നതിനു അസ്മ അടുത്തെത്തിയതായിരുന്നു. ഇതിനിടയിലാണ് ട്രെയിനെത്തിയതും ഇരുവരെയും ഇടിച്ച് തെറിപ്പിച്ചതും. രണ്ടു പേരുടേയും ശരീരം ഛിന്നഭിന്നമായി. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി. പരേതയായ ആസ്യയാണ് മറ്റൊരു ഭാര്യ. മക്കൾ: ജമീല, നൗഷാദ്, ഷറഫുദ്ദീൻ (ഇരുവരും കുവൈത്ത്), റഷീദ, റബീന. മരുമക്കൾ: സീനത്ത്, സജ്‌ന, മുസ്തഫ, അഷറഫ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP