Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശബരിമലയിൽ നാണയമെണ്ണുന്നത് 250 ജീവനക്കാർ: മൊത്ത വരുമാനം 275 കോടി കടന്നേക്കും

ശബരിമലയിൽ നാണയമെണ്ണുന്നത് 250 ജീവനക്കാർ: മൊത്ത വരുമാനം 275 കോടി കടന്നേക്കും

സ്വന്തം ലേഖകൻ

ശബരിമല: സന്നിധാനത്തെ ദേവസ്വം ഭണ്ഡാരത്തിൽ കൂട്ടിയിട്ടിരിക്കുന്ന നാണയങ്ങൾ എണ്ണിത്തുടങ്ങി. 250 ജീവനക്കാരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. ഇതിൽ 150 പേരെ ഇതുവരെ എത്തിയിട്ടുള്ളു. ഇവർ നാണയം എണ്ണി തുടങ്ങി. ഭണ്ഡാരത്തിൽ സ്ഥാപിച്ച ക്യാമറകൾ വഴി ദേവസ്വം വിജിലൻസ് വിഭാഗം ഇവരെ നിരീക്ഷിക്കുന്നുണ്ട്. ദേവസ്വം എക്‌സിക്യുട്ടിവ് ഓഫിസർ വി എസ്.രാജേന്ദ്രപ്രസാദ്, പത്തനംതിട്ട ദേവസ്വം ഡപ്യൂട്ടി കമ്മിഷണറും ഭണ്ഡാരം സ്‌പെഷൽ ഓഫിസറുമായ കൃഷ്ണകുമാർ വാരിയർ എന്നിവരുടെ നേതൃത്വത്തിലാണ് നാണയം എണ്ണുന്നത്.

മണ്ഡലമകരവിളക്ക് കാലത്ത് കാണിക്കയായി തീർത്ഥാടകർ സമർപ്പിച്ച നാണയങ്ങളാണു ഭണ്ഡാരത്തിലെ 3 ഭാഗത്തായി സൂക്ഷിച്ചിട്ടുള്ളത്. നാണയത്തിന്റെ വലിയ ശേഖരം ഉള്ളതിനാൽ കുംഭ മാസ പൂജ പൂർത്തിയാക്കി നടഅടയ്ക്കുന്ന 18ന് മുൻപ് മുഴുവനും എണ്ണി തീർക്കാനാണ് ദേവസ്വം ബോർഡ് ഉദ്ദേശിക്കുന്നത്. ഇത്തവണത്തെ ആകെ വരുമാനം 263.46 കോടി രൂപയാണ്. കഴിഞ്ഞ വർഷത്തേക്കാൾ 95.35 കോടി രൂപ കൂടുതലാണ്. നാണയങ്ങൾ എണ്ണി തീരുമ്പോൾ ആകെ വരുമാനം 275 കോടി എങ്കിലും കടക്കുമെന്നാണ് ബോർഡിന്റെ പ്രതീക്ഷ.

250 ജീവനക്കാരെയാണ് നാണയം എണ്ണാനായി നിയോഗിച്ചത്. അതിൽ 100 പേർ ഇനിയും എത്തിയിട്ടില്ല. പമ്പയ്ക്ക് ബസ് സൗകര്യം കുറവായതാണ് ഇതിനു കാരണമായി പറയുന്നത്. ഹൈക്കോടതിയുടെ അനുമതിയോടെയാണ് ദേവസ്വം ഭണ്ഡാരം തുറന്നത്. ജീവനക്കാർക്ക് ചികിത്സാ സൗകര്യത്തിനായി സന്നിധാനത്തെ ആശുപത്രി തുറക്കണമെന്നും കെഎസ്ആർടിസി ബസ് സൗകര്യം ക്രമീകരിക്കണമെന്നും പൊലീസിനെ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ആശുപത്രി പ്രവർത്തനം തുടങ്ങിയിട്ടില്ല. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP