Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202025Friday

സിഒടി നസീർ വധശ്രമക്കേസ്: പൊലീസ് അന്വേഷണം പ്രഹസനമാക്കി; ഗൂഢാലോചനയിൽ പങ്കാളിയായ എ.എൻ.ഷംസീറിനെ അറസ്റ്റ് ചെയ്യാതെ ഒത്തുകളി; കണ്ണൂരിൽ കോൺഗ്രസിന്റെ പ്രതിഷേധ മാർച്ച്

സിഒടി നസീർ വധശ്രമക്കേസ്: പൊലീസ് അന്വേഷണം പ്രഹസനമാക്കി; ഗൂഢാലോചനയിൽ പങ്കാളിയായ എ.എൻ.ഷംസീറിനെ അറസ്റ്റ് ചെയ്യാതെ ഒത്തുകളി; കണ്ണൂരിൽ കോൺഗ്രസിന്റെ പ്രതിഷേധ മാർച്ച്

രഞ്ജിത്ത് ബാബു

കണ്ണൂർ: സി.ഒ.ടി നസീർ വധശ്രമക്കേസിൽ പൊലീസ് അന്വേഷണം പ്രഹസനമാക്കിയതിനെതിരേയും ഗൂഢാലോചനയിൽ പങ്കാളിയായ എ.എൻ. ഷംസീർ എംഎൽഎ യെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടും ഡി.സി.സി. പ്രസിഡണ്ട് സതീശൻ പാച്ചേനിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടന്നു. നൂറുക്കണക്കിന് കോൺഗ്രസ്സ് പ്രവർത്തകർ അണിനിരന്ന മാർച്ച് വൈകീട്ട് ഷംസീർ എംഎൽഎ യുടെ വീട് സ്ഥിതിചെയ്യുന്ന മാടപ്പീടികയിൽ നിന്നാണ് ആരംഭിച്ചത്. ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ സതീശൻ പാച്ചേനിക്ക് പതാക കൈമാറി. കേസ് അന്വേഷണം പ്രഹസനമാക്കി ഷംസീർ എംഎൽഎ സഞ്ചരിക്കുന്ന വാഹനത്തിലാണ് നസീർ വധശ്രമ ഗൂഢാലോചന നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടും ഷംസീറിന്റെ മൊഴിയെടുക്കാനോ അറസ്റ്റ് ചെയ്യനോ പൊലീസ് തയ്യാറാകാത്തതിനെതിരെയാണ് മാർച്ച് സംഘടിപ്പിച്ചത്.

നിയമവ്യവസ്ഥയെ തകിടം മറിക്കുന്ന പൊലീസിന്റെ തെറ്റായ നടപടിക്കെതിരെയാണ് മാർച്ച്. സി.ഒ.ടി നസീർ വധശ്രമക്കേസ് അന്വേഷണം ഭരണ കൂടത്തിന്റെ നീതി നടപ്പാക്കാത്തതിന്റെ ഉത്തമോദാഹരണമാണെന്ന് സതീശൻ പാച്ചേനി പറഞ്ഞു. നിയമസംവിധാനത്തെ എൽ.ഡി.എഫ് ഭരണകൂടം പരിഹസിക്കുകയാണെന്നും ഇത് കണ്ട് നിൽക്കാൻ ജനാധിപത്യ പ്രസ്ഥാനങ്ങൾക്ക് കഴിയില്ലെന്നും സതീശൻ പാച്ചേനി മാർച്ചിന്റെ സമാപനത്തിൽ പറഞ്ഞു. മാർച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്്ഘാടനം ചെയ്തു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ ത്രിവർണ്ണ പതാകയുമേന്തി മാർച്ചിൽ അണിനിരന്നു. നങ്ങാറത്ത് പീടിക, മഞ്ഞോടി, കീഴന്തി മുക്ക്, ടൗൺഹാൾ റോഡ് , ഫ്ളൈ ഓവർ വഴി തലശ്ശേരി പുതിയ ബസ്സ് സ്റ്റാൻഡിൽ സമാപിച്ചു. ജില്ലാ നേതാക്കളായ എം. നാരായണൻ കുട്ടി, വി.രാധാകൃഷ്ണൻ മാസ്റ്റർ, ചന്ദ്രൻ തില്ലങ്കേരി, മുഹമ്മദ് ഷമ്മാസ്, തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP