Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ന​ഗരസഭയിലെ തെരുവ് വിളക്കുകൾ എൽഇഡിയാക്കാൻ സ്വകാര്യ കമ്പനിക്ക് കരാർ നൽകിയത് പൊതുമേഖലാ സ്ഥാപനങ്ങളെ തഴഞ്ഞ്; കൊല്ലത്ത് സിപിഐ-സിപിഎം തർക്കം മുറുകുന്നു

ന​ഗരസഭയിലെ തെരുവ് വിളക്കുകൾ എൽഇഡിയാക്കാൻ സ്വകാര്യ കമ്പനിക്ക് കരാർ നൽകിയത് പൊതുമേഖലാ സ്ഥാപനങ്ങളെ തഴഞ്ഞ്; കൊല്ലത്ത് സിപിഐ-സിപിഎം തർക്കം മുറുകുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കൊല്ലം നഗരസഭയിൽ എൽഇഡി ബൾബിന്റെ പേരിൽ ഇടത് മുന്നണിയിൽ പോര് മുറുകുന്നു. ന​ഗരസഭയിലെ 23733 തെരുവ് വിളക്കുകൾ എൽഇഡി ആക്കുന്നതിനായുള്ള കരാർ പൊതുമേഖലാ സ്ഥാപനങ്ങളെ ഒഴിവാക്കി സ്വകാര്യ കമ്പനിക്ക് നൽകിയത് അഴിമതിയാണെന്ന് സിപിഐ ആരോപിക്കുന്നു. സിപിഎം നേതാവ് വി രജേന്ദ്രബാബു മേയറായിരിക്കെയാണ് കരാർ ഒപ്പിട്ടത്.

കൊല്ലം നഗരസഭ പരിധിയിലെ 23733 തെരുവ് വിളക്കുകളാണ് എൽ ഇ ഡി ബൾബുകൾ ആക്കി മാറ്റുന്നത്. ഇതിനായി ടെണ്ടർ വിളിച്ചപ്പോൾ കെൽട്രോൺ, കൊല്ലം മീറ്റർ കമ്പനി തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും പങ്കെടുത്തു. പൊതുമേഖല സ്ഥാപനങ്ങളെ തള്ളി കരാർ നേടിയത് മുംബൈ ആസ്ഥാനമായ ഇ സ്മാർട്ട് കമ്പനിയാണ്. എനർജി സേവിങ്സ് പദ്ധതി പ്രകാരം നഗരസസഭ ഇപ്പോൾ തെരുവ് വിളക്കുകൾ കത്തിക്കുന്നതിന്റെ വൈദ്യുതി ബിൽ തുക, 31 ലക്ഷം രൂപ അതേപടി കമ്പനിക്ക് നൽകും. അതിൽ നിന്ന് കമ്പനി ബിൽ അടക്കണം. എൽ ഇ ഡി ആയതിനാൽ ഇത്രയും തുക ബിൽ വരില്ല. അതിനാൽ ലാഭം ഉറപ്പ്. ഈ ലാഭ വിഹിതത്തിൽ 10 ശതമാനം കോർപറേഷന് നൽകണം. ഇതാണ് കരാർ വ്യവസ്ഥ.

ഏതെങ്കിലും ബൾബ് കേടായാൽ 48 മണിക്കൂറിനകം അത് മാറ്റണം. ഇല്ലെങ്കിൽ ദിവസത്തിന് 25 രൂപ വീതം നഗരസഭയ്ക്ക് നൽകണമെന്നും കരാറിലുണ്ട്. എന്നാൽ ഈ കരാറാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. പൊതുമേഖല സ്ഥാപനങ്ങളെ എന്തിന് ഒഴിവാക്കി എന്നാണ് ചോദ്യം. മാത്രവുമല്ല, എൽ ഇ ഡി ആകുമ്പോൾ വലിയ തോതിൽ വൈദ്യുതി ലാഭിക്കാനാകുമെന്നും അധിക ലാഭം എടുക്കാൻ ഇ സ്മാർട്ടിന് കഴിയമെന്നും ഇത് അഴിമതിക്കുള്ള നീക്കമാണെന്നുമാണ് ആരോപണം. സിപിഎം മേയർ ഒപ്പിട്ട കരാറിനെതിരെ പാർട്ടിക്കുള്ളിൽ തന്നെ രണ്ടഭിപ്രായമുണ്ട്. നിലപാട് പരസ്യമാക്കി സിപിഐ രംഗത്തെത്തി. എന്നാൽ, വൈദ്യുതി ചാർജ് കൂടിയതോടെ കരാർ കിട്ടിയ ഇ സ്മാർട്ട് കമ്പനി കൂടുതൽ തുക ആവശ്യപ്പെട്ടു. ഇതോടെ നടപടികൾ പൂർത്തിയാക്കാനായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP