Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആലുവ മണപ്പുറത്തെ നടപ്പാലം നിർമ്മാണത്തിലും അഴിമതി; പാലം നിർമ്മാണത്തിൽ 4.2 കോടിയുടെ നഷ്ടം; ഇബ്രാഹിം കുഞ്ഞിനെതിരെ വീണ്ടും ഹൈക്കോടതിയിൽ ഹർജി

ആലുവ മണപ്പുറത്തെ നടപ്പാലം നിർമ്മാണത്തിലും അഴിമതി; പാലം നിർമ്മാണത്തിൽ 4.2 കോടിയുടെ നഷ്ടം; ഇബ്രാഹിം കുഞ്ഞിനെതിരെ വീണ്ടും ഹൈക്കോടതിയിൽ ഹർജി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മുൻ കേരള പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെതിരെ വീണ്ടും ഹർജി. ആലുവ മണപ്പുറത്തെ നടപ്പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് അഴിമതി നടന്നുവെന്നും അതിൽ അന്വേഷണം വേണമെന്നും അവശ്യപ്പെട്ടുകൊണ്ടാണ് ഹൈക്കോടതിയിൽ ഹർജി പാലം നിർമ്മാണത്തിൽ 4.2 കോടി രൂപ ഖജനാവിന് നഷ്ടം വരുത്തിയതായും ഹർജിയിൽ ആരോപണമുണ്ട്. മുന്മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നടപടി കേരള സർക്കാർ വൈകിപ്പിക്കുകയാണെന്നും ഹർജിയിൽ ആരോപിക്കുന്നു.

സർക്കാർ അലംഭാവത്തിൽ ഹൈക്കോടതി ഇടപെടണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്. പാലാരിവട്ടം പാലത്തിന്റെ നിർമ്മാണത്തിൽ വന്ന അപാകതയുമായി ബന്ധപ്പെട്ടും വി.കെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്തിരുന്നു. പാലാരിവട്ടം പാലം നിർമ്മാണത്തിൽ കരാർ കമ്പനിക്ക് മുൻകൂർ പണം അനുവദിച്ചത് ഇബ്രാഹിംകുഞ്ഞാണെന്നാണ് മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ.സൂരജ് ആരോപിച്ചത്. എന്നാൽ, ഇബ്രാഹിംകുഞ്ഞ് ഇക്കാര്യം നിഷേധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP