Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർക്ക് കോവിഡ്; കാസർകോട് നഗരസഭ ഓഫീസ് അടച്ചു; നഗരസഭ അണുവിമുക്തമാക്കാൻ നടപടി തുടങ്ങി

മറുനാടൻ ഡെസ്‌ക്‌

കാഞ്ഞങ്ങാട്: ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കോവിഡ്. കാസർകോട് നഗരസഭ ഓഫീസ് അടച്ചു. ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മുൻകരുതലിന്റെ ഭാഗമായാണ് നടപടി. നഗരസഭ അണുവിമുക്തമാക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇതിന് ശേഷം മാത്രമേ നഗരസഭ തുറന്നു പ്രവർത്തിക്കു.

നഗരസഭയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡ്യൂട്ടി ചെയ്യുന്നതിനിടെയാണ് പരിശോധനാ ഫലം പുറത്തുവന്നത്. റാൻഡം പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ കാസർകോട് ജില്ലയിൽ 56 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 41 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. നിലവിൽ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് 189 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്.

തിരുവനന്തപുരത്ത് രണ്ടു പൊലീസുകാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കന്റോൺമെന്റ്, ഫോർട്ട് സ്റ്റേഷനുകളിൽ ജോലിചെയ്യുന്ന ആര്യനാട് സ്വദേശികളാണ് ഇവർ.രോഗം സ്ഥിരീകരിച്ച ഇവർ ഇന്നും ഡ്യൂട്ടിക്ക് എത്തിയിരുന്നു.

കഴിഞ്ഞ ദിവസവും സമാനമായ നിലയിൽ രണ്ടു പൊലീസുകാർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. എ ആർ ക്യാമ്പിലെ പൊലീസുകർക്കാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ചുപേർക്കാണ് എ ആർ ക്യാമ്പിൽ ഇതുവരെ കോവിഡ് ബാധിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP