Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

മാഹിയിലെ കൊവിഡ് രോഗി ഭക്ഷണം കഴിച്ച വടകരയിലെ ഹോട്ടൽ പൂട്ടിച്ചു; രോഗി വന്ന വിമാനത്തിലെ 34 യാത്രക്കാരെ കണ്ടെത്തി

മാഹിയിലെ കൊവിഡ് രോഗി ഭക്ഷണം കഴിച്ച വടകരയിലെ ഹോട്ടൽ പൂട്ടിച്ചു; രോഗി വന്ന വിമാനത്തിലെ 34 യാത്രക്കാരെ കണ്ടെത്തി

സ്വന്തം ലേഖകൻ

തലശേരി: മാഹിയിലെ കൊവിഡ് രോഗി ഭക്ഷണം കഴിച്ച ഹോട്ടൽ പൂട്ടിച്ചു. വടകരയിലെ ഇന്ത്യൻ കോഫി ഹൗസ് ആണ് അടച്ചത്. രോഗി സഞ്ചരിച്ച ടാക്‌സിയുടെ ഡ്രൈവർ, ഓട്ടോ ഡ്രൈവർ, ഇന്ത്യൻ കോഫി ജീവനക്കാർ എന്നിവരെ വീട്ടിൽ നിരീക്ഷണത്തിലാക്കി. മാഹിയിൽ കൊവിഡ് 19 രോഗം സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രത തുടരുകയാണ്. ഗൾഫിൽ നിന്നും വന്ന സ്ത്രീക്കാണ് കഴിഞ്ഞ ദിവസം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതാടെ രോഗി സഞ്ചരിച്ച റൂട്ട് മാപ്പ് തയ്യാറാക്കി രോഗി സമ്പർക്കപ്പെട്ട ആളുകളുടെ ലിസ്റ്റ് തയാറാക്കി.

മാഹിയിലെ രോഗി വന്ന വിമാനത്തിലെ 34 യാത്രക്കാരെ കണ്ടെത്തി. കോവിഡ് വ്യാപനത്തിന്റെ രണ്ടാംഘട്ടം നേരിടാൻ കരുതലോടെ നീങ്ങുകയാണ് സംസ്ഥാനം. വണ്ടൂരിലെ രോഗി ചികിത്സയ്ക്ക് എത്തിയ താലൂക്ക് ആശുപത്രിയിലെ നാല് ഡോക്ടർമാർ നിരീക്ഷണത്തിലാണ്. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറെയും ബുധനാഴ്ച നിരീക്ഷണത്തിലാക്കിയിരുന്നു. കണ്ണൂരിൽ പരിയാരം മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി എന്നിവടങ്ങളിൽ ഐസോലേഷൻ വാർഡുകൾ തയ്യാറാക്കിയിട്ടുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP