Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊറോണ: നാളെ പ്രത്യേക മന്ത്രിസഭായോഗം ചേരും; മുഖ്യമന്ത്രി ജില്ലാ മെഡിക്കൽ ഓഫീസർമാരുമായി വീഡിയോ കോൺഫ്രൻസ് നടത്തും

കൊറോണ: നാളെ പ്രത്യേക മന്ത്രിസഭായോഗം ചേരും; മുഖ്യമന്ത്രി ജില്ലാ മെഡിക്കൽ ഓഫീസർമാരുമായി വീഡിയോ കോൺഫ്രൻസ് നടത്തും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡ് 19 റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സംസ്ഥാനത്തെ സ്ഥിതി ചർച്ചചെയ്യാൻ നാളെ പ്രത്യേക മന്ത്രിസഭായോഗം ചേരും. മുഖ്യമന്ത്രി ജില്ലാ മെഡിക്കൽഓഫീസർമാരുമായി വീഡിയോ കോൺഫ്രൻസ് നടത്തും.

സംസ്ഥാനത്ത് 1116 പേർ നിരീക്ഷണത്തിലുണ്ടെന്നു ആരോഗ്യമന്ത്രി കെ.കെ. ഷൈലജ പറഞ്ഞു. രോഗബാധിതരുമായി 270 പേർക്ക് സമ്പർക്കമുണ്ടായി. 95 പേർ അടുത്തിടപഴകിയരാണ്. കൂടുതൽ ആളുകളെ കണ്ടെത്താൻ ശ്രമം തുടരുന്നു. കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽ കോളജുകളിൽ സ്രവപരിശോധനയക്ക് അനുമതിയുണ്ട്. നാളെയും മറ്റന്നാളുമായി രണ്ടിടത്തും പരിശോധന തുടങ്ങും. ഒരാഴ്ച അതീവജാഗ്രതയും നിയന്ത്രണങ്ങളും വേണ്ടിവരും. സംസ്ഥാനത്തെ ആറ് രോഗികളുടെയും നില തൃപ്തികരമാണ്. പ്രായമായ രണ്ടുപേർക്ക് വൈറസ്ബാധ സംശയിക്കുന്നുണ്ട്. ഇരുവർക്കും പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. പ്രാദേശികതലത്തിൽ നിരീക്ഷണത്തിന് തദ്ദേശവാർഡ് അംഗങ്ങൾക്ക് ചുമതല നൽകുമെന്നും ആരോഗ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കോവിഡ് 19 പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ ആരാധനാലയങ്ങളിലെ ചടങ്ങുകൾക്ക് നിയന്ത്രണം. മെഡി.കോളജിലെ ഐസലേഷൻ വാർഡിൽ ഏഴുപേർ നിരീക്ഷണത്തിലാണ്. രോഗലക്ഷണമുള്ള നാലുപേരുടെ സ്രവം പരിശോധനയ്ക്കയച്ചു. കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.

രോഗബാധിതരുമായി സമ്പർക്കം പുലർത്തിയവർ അധികം ഉണ്ടാകാമെന്ന സാധ്യത കണക്കാക്കി പത്തനംതിട്ടയിലും പ്രതിരോധപ്രവർത്തനങ്ങൾ കൂടുതൽ കർക്കശമാക്കിയിട്ടുണ്ട്. ജില്ലയിൽ സകൂൾ വാർഷികങ്ങൾക്ക് വിലക്കേർപ്പെടുത്തി. ഓമല്ലൂർ വയൽവാണിഭവും ക്ഷേത്രോൽസവങ്ങളും റദ്ദാക്കാനും തീരുമാനിച്ചു. അന്നദാനവും, സമൂഹസദ്യയും പാടില്ലെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP