Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ്-19: പ്രതിരോധ നടപടികൾ വിലയിരുത്തുന്നതിനായി എറണാകുളം കലക്ട്രേറ്റിൽ അടിയന്തര യോഗം ചേർന്നു; പനി, ചുമ, ജലദോഷം, ശ്വാസതടസ്സം എന്നീ രോഗലക്ഷണങ്ങൾ ഉള്ളവർ പൊതുഇടങ്ങളിൽ നിന്നും മാറി നിൽക്കാൻ നിർദ്ദേശം; വിദേശ രാജ്യങ്ങൾ സന്ദർശ്ശിക്കാത്ത രോഗലക്ഷണങ്ങൾ ഉള്ളവർ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയണം

കോവിഡ്-19: പ്രതിരോധ നടപടികൾ വിലയിരുത്തുന്നതിനായി എറണാകുളം കലക്ട്രേറ്റിൽ അടിയന്തര യോഗം ചേർന്നു; പനി, ചുമ, ജലദോഷം, ശ്വാസതടസ്സം എന്നീ രോഗലക്ഷണങ്ങൾ ഉള്ളവർ പൊതുഇടങ്ങളിൽ നിന്നും മാറി നിൽക്കാൻ നിർദ്ദേശം; വിദേശ രാജ്യങ്ങൾ സന്ദർശ്ശിക്കാത്ത രോഗലക്ഷണങ്ങൾ ഉള്ളവർ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയണം

സ്വന്തം ലേഖകൻ

കൊച്ചി: എറണാകുളം ജില്ലയിൽ കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് രോഗപ്രതിരോധ നടപടികൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ എസ്. സുഹാസിന്റെ അദ്ധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്നു. രോഗബാധയുമായി ബന്ധപ്പെട്ട് ജില്ലയിലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് അറിയിച്ച കളക്ടർ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കൂട്ടിച്ചേർത്തു.

പനി, ചുമ, ജലദോഷം, ശ്വാസതടസ്സം എന്നീ രോഗലക്ഷണങ്ങൾ ഉള്ളവർ പൊതുഇടങ്ങളിൽ നിന്നും മാറി നിൽക്കണം. കോവിഡ്-19 സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നും രോഗലക്ഷണങ്ങളുമായി എത്തുന്നവർ മാത്രം നിലവിൽ ശരീരസ്രവ പരിശോധനയ്ക്ക് വിധേയരാകേണ്ടതുള്ളൂ. നിലവിൽ വീടുകളിൽ നിരീക്ഷണത്തിലുള്ളവർ 28 ദിവസംവരെ ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിച്ച് നിരീക്ഷണത്തിൽ തന്നെ തുടരണം. ജനങ്ങൾ കൂട്ടത്തോടെ എത്തുന്ന മതപരമായ ചടങ്ങളുകളിൽ നിന്നും സ്വാകര്യ ചടങ്ങുകളിൽ നിന്നും രോഗലക്ഷണങ്ങൾ ഉള്ളവർ മാറിനിൽക്കണം.

ജില്ലയിലെ രോഗപ്രതിരോധ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ പുരോഗമിക്കുകയാണെന്ന് യോഗം വിലയിരുത്തി. രോഗബാധ രൂക്ഷമായ വിദേശ രാജ്യങ്ങളിൽ നിന്നും രോഗലക്ഷണങ്ങളുമായി എത്തുന്നവരെ മാത്രമാണ് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കുന്നത്. വിദേശരാജ്യങ്ങൾ സന്ദർശ്ശിക്കാത്ത രോഗലക്ഷണങ്ങൾ ഉള്ളവർ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയണം. രോഗബാധയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വ്യാജവാർത്തകളും അഭ്യൂഹങ്ങളും പരത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കും.

രോഗബാധയുടെ പശ്ചാത്തലത്തിൽ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെർമിനിലിൽ 12 ഡോക്ടർമാരെ നിയോഗിച്ചിട്ടുണ്ട്. ആഭ്യന്തര ടെർമിനലിൽ ആരോഗ്യവകുപ്പിന്റെ അഞ്ച് കൗണ്ടറുകളും സജ്ജമാണ്. വടക്കേ ഇന്ത്യയിൽ രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ റെയിൽവേ സ്റ്റേഷനുകളിൽ സഹായ കേന്ദ്രങ്ങൾ ആരംഭിക്കും. വിദേശരാജ്യങ്ങളിൽ നിന്നും രോഗലക്ഷണങ്ങളുമായി സ്വകാര്യ ആശുപത്രികളിൽ എത്തുന്നവർക്ക് അതാത് ആശുപത്രികൾ ഐസൊലേഷൻ സൗകര്യം ഏർപ്പെടുത്തണം. ഐസോലേഷൻ സൗകര്യമില്ലാത്ത സ്വകാര്യ ആശുപത്രികൾ ആരോഗ്യവകുപ്പിന്റെ സഹായം തേടണം. സ്വകാര്യ ആശുപത്രികളിൽ ഐസൊലേഷനിൽ കഴിയുന്നവർക്ക് ശരീരസ്രവങ്ങൾ ശേഖരിക്കാനും പരിശോധനാ ഫലം എത്തിക്കുവാനുമുള്ള സൗകര്യങ്ങൾ ആരോഗ്യവകുപ്പ് നൽകും.

നിരീക്ഷണത്തിലുള്ളവരുടെ ആരോഗ്യനില ദിവസവും ആരോഗ്യവകുപ്പിനെ അറിയിക്കണം. മുഖാവരണങ്ങൾ ഉൾപ്പെടെയുള്ള വിവിധ മെഡിക്കൽ ഉപകരണങ്ങൾക്കും അനുബന്ധ സാധനങ്ങൾക്കും അമിതവില ഈടാക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. അനാവശ്യമായ ആശുപത്രി സന്ദർശ്ശനം പൊതുജനങ്ങൾ ഒഴിവാക്കണം. മാളുകൾ, തീയേറ്ററുകൾ എന്നിവ സന്ദർശ്ശിക്കുന്നത് ഈ ദിവസങ്ങളിൽ ജനങ്ങൾ കഴിവതും ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു. രോഗബാധ സ്ഥിരീകരിച്ച് കളമശ്ശേരി മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. കൂടെയുള്ള മാതാപിതാക്കൾ ഇതുവരെ രോഗലക്ഷണങ്ങൾ ഒന്നും പ്രകടിപ്പിച്ചിട്ടില്ല.

നിലവിൽ കളമശ്ശേരി മെഡിക്കൽ കോളേജിൽ 13 പേരാണ് ഐസൊലേഷൻ വാർഡിൽ കഴിയുന്നത്. കളമശ്ശേരി മെഡിക്കൽ കോളേജിൽ ചേർന്ന അടിയന്തര യോഗത്തിൽ ഹൈബി ഈഡൻ എംപി, കളമശ്ശേരി മെഡിക്കൽ കോളേജ് പ്രിൻസിപ്പൾ ഡോ. തോമസ് മാത്യു, ഐസൊലേഷൻ വാർഡ് നോഡൽ ഓഫീസർ ഡോ. ഫത്താഹുദ്ദീൻ, ജില്ലാ മെഡിക്കൽ ഓഫീസർ എം. എ കുട്ടപ്പൻ, സ്വകാര്യ ആശുപത്രി പ്രതിനിധികൾ, റെയിൽവേ, തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP