Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊറോണ വൈറസ് ബാധ; രോഗം ഭേദമായ രണ്ടാമത്തെ രോഗിയും നാളെ ആശുപത്രി വിടും; ആശുപത്രി വിടുന്നത് കാസർഗോഡ് ചികിത്സയിലുണ്ടായിരുന്ന വിദ്യാർത്ഥിനി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : സംസ്ഥാനത്തുകൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച മൂന്ന് പേരിൽ രണ്ടാമത്തെ ആളുടെയും രോഗം ഭേദമായി നാളെ ആശുപത്രി വിടും. കാസർഗോഡ് ജില്ലയിൽ ചികിത്സയിൽ ഉണ്ടായിരുന്ന വിദ്യാർത്ഥിനിയാണ് നാളെ ആശുപത്ര വിടുന്നത്. തുടർച്ചയായ രണ്ട് പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആയ സാഹചര്യത്തിലാണ് കുട്ടിയെ ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് മാറ്റുന്നത്.

കൊറോണ ഉണ്ടെന്ന് സ്ഥിരീകരിച്ചപ്പോൾ തന്നെ കുട്ടിയെ കാഞ്ഞങ്ങാടുള്ള ആശുപത്രിയിൽ പ്രത്യേക ഐസൊലേഷൻ വാർഡിൽ ചികിത്സയിലായിരുന്നു. വുഹാനിൽ മെഡിക്കൽ വിദ്യാർത്ഥിയായിരുന്നു ഈ കുട്ടി നാട്ടിൽ തിരികെ എത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് കൊറോണ ഉണ്ടെന്ന് സ്ഥിരീകരിക്കുന്നത്. വിദ്യാർത്ഥിയുടെ തുടർ പരിശോധനാ ഫലം നെഗറ്റീവാണ്.

ആരോഗ്യ നില മെച്ചപ്പെട്ടതിനെ തുടർന്ന് ഈ വിദ്യാർത്ഥിയെ ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. എങ്കിലും വീട്ടിലെ നിരീക്ഷണം തുടരുന്നതാണ്. തൃശ്ശൂരിൽ നിന്ന് കൊറോണ സ്ഥിരീകരിച്ച കുട്ടിയാണ് ഇനി ഡിസ്ചാർജ് ചെയ്യാനുള്ളത്. ആലപ്പുഴയിൽ ചികിത്സയിൽ ഉണ്ടായിരുന്ന വിദ്യാർത്ഥിനി ഇതിനോടകം വീട്ടിലേക്ക് മടങ്ങിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP