Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പത്തനംതിട്ടയിൽ ഒരു പരിശോധനാഫലംകൂടി നെഗറ്റീവ് എന്ന് ജില്ലാ കളക്ടർ; രണ്ട് ആഴ്ചകൂടി നിർണായകമെന്നും ജില്ലാ ഭരണകൂടം; ഡോക്ടർ ഉൾപ്പെടെ രണ്ട് പേർ കൂടി പുതുതായി ഐസുലേഷനിൽ; സ്ഥിതി പൂർണമായും നിയന്ത്രണവിധേയമായെന്നു പറയാറായിട്ടില്ലെന്നും ജില്ലാ കളക്ടർ പി.ബി നൂഹ്

പത്തനംതിട്ടയിൽ ഒരു പരിശോധനാഫലംകൂടി നെഗറ്റീവ് എന്ന് ജില്ലാ കളക്ടർ; രണ്ട് ആഴ്ചകൂടി നിർണായകമെന്നും ജില്ലാ ഭരണകൂടം; ഡോക്ടർ ഉൾപ്പെടെ രണ്ട് പേർ കൂടി പുതുതായി ഐസുലേഷനിൽ; സ്ഥിതി പൂർണമായും നിയന്ത്രണവിധേയമായെന്നു പറയാറായിട്ടില്ലെന്നും ജില്ലാ കളക്ടർ പി.ബി നൂഹ്

സ്വന്തം ലേഖകൻ

പത്തനംതിട്ട: ജില്ലയിൽ കൊറോണയുമായി ബന്ധപ്പെട്ട് ഏറ്റവും അവസാനം ലഭിച്ച പരിശോധനാഫലവും നെഗറ്റീവെന്നു ജില്ലാ കളക്ടർ പി.ബി നൂഹ് പറഞ്ഞു. പുതിയതായി രണ്ടുപേരെകൂടി ആശുപത്രിയിൽ ഐസലേഷനിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാൾ ആരോഗ്യവകുപ്പിൽ ഡോക്ടറാണ്. എന്നാൽ ഇദേഹത്തിന് കൊറോണ ലക്ഷണമുള്ള രോഗികളുമായി നേരിട്ടുബന്ധമില്ല. പനിയുള്ളതിനാൽ മുൻകരുതലെന്ന നിലയ്ക്കാണ് ആശുപത്രിയിൽ നിരീക്ഷണത്തിലേക്കു മാറ്റിയത്.

ആശുപത്രികളിൽ നിലവിൽ 23 പേരാണു നിരീക്ഷണത്തിലുള്ളത്. ഇതിൽ എട്ടുപേർ വിദേശരാജ്യങ്ങളിൽനിന്ന് നാട്ടിലെത്തിയവരാണ്. കർണാടകയിലെ കൽബുർഗിയിൽ നിന്ന് ഇവിടേക്കു വിദ്യാർത്ഥികൾ എത്തുന്നതായി വിവരം ലഭിച്ചു. ഇവരുമായി ബന്ധപ്പെട്ടുവരുകയാണ്. നാട്ടിലെത്തിയാൽ ഇവരെ വീടുകളിൽ നിരീക്ഷണത്തിലാക്കും.

സ്ഥിതി പൂർണമായും നിയന്ത്രണവിധേയമായെന്നു പറയാറായിട്ടില്ല. മറ്റു രാജ്യങ്ങളിലെ നിലവിലെ അവസ്ഥയനുസരിച്ച് രണ്ട് ആഴ്‌ച്ചകൂടി നമ്മൾക്ക് വളരെ നിർണായകമാണ്. വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചിട്ടുള്ളവർ കൃത്യമായി അതുപാലിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ 788 ആളുകളെ ട്രെയിസ് ചെയ്തിട്ടുണ്ട്. ഇവർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നുയെന്ന് വാർഡ് സാനിറ്റേഷൻ കമ്മിറ്റി വഴി ഉറപ്പുവരുത്താൻ നിർദ്ദേശം കൊടുത്തിട്ടുണ്ട്.

പഞ്ചായത്തുകൾക്ക് വാർഡ്തലത്തിലെ കണക്ക് നൽകിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്ന് എത്തിയവരിൽ അസുഖ ലക്ഷണമുള്ള ആളുകളെ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കാനുള്ള നിർദേശമാണ് കൊടുത്തിരിക്കുന്നത്. അല്ലാത്തവർ ആരോഗ്യവകുപ്പിന്റെ നിർദേശാനുസരണം 14 ദിവസം നിർബന്ധമായും വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം. രോഗലക്ഷണമുള്ള മുഴുവൻ ആളുകളെയും ട്രാക്ക് ചെയ്യാനുള്ള നിർദേശമാണു കൊടുത്തിരിക്കുന്നത്. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ ഇടങ്ങളിൽ നിരീക്ഷണം ശക്തമായി നടത്തിവരുന്നതായും ജില്ലാ കളക്ടർ പി.ബി നൂഹ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP