Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തിരുവള്ളൂർ പഞ്ചായത്തിൽ കൊറോണ ബാധിച്ചെന്ന് വ്യാജ പ്രചരണം; നടപടി ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് പരാതി നൽകി; വടകരയിൽ കേസ്സുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആരും ഭയപ്പെടേണ്ടതില്ലെന്നും ആരോഗ്യ വിഭാഗം

തിരുവള്ളൂർ പഞ്ചായത്തിൽ കൊറോണ ബാധിച്ചെന്ന് വ്യാജ പ്രചരണം; നടപടി ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് പരാതി നൽകി; വടകരയിൽ കേസ്സുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആരും ഭയപ്പെടേണ്ടതില്ലെന്നും ആരോഗ്യ വിഭാഗം

കെ വി നിരഞ്ജൻ

കോഴിക്കോട്: കൊറോണയെ നേരിടാൻ സംസ്ഥാനം ഒറ്റക്കെട്ടായി പോരാടുമ്പോഴാണ് ചിലർ വ്യാജപ്രചരണങ്ങൾ നടത്തുന്നതിൽ മുഴുകുകയാണ്. പലർക്കെതിരെയും ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെങ്കിലും ഇത്തരം പ്രചരണങ്ങൾ അവസാനിച്ചിട്ടില്ല. വടകര തിരുവള്ളൂർ ഗ്രാമപഞ്ചായത്തിൽ 21 പേർക്ക് കൊറോണ ബാധിച്ചെന്നാണ് പുതിയ പ്രചരണം. വാട്‌സ് ആപ്പിലൂടെ പ്രചരിച്ച ഈ വ്യാജസന്ദേശം പ്രദേശത്ത് പരിഭ്രാന്തി പരത്തി. വെള്ളിയാഴ്ച ഉച്ചയോടെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ സന്ദേശം പ്രചരിച്ചത്.

പ്രശ്‌നം രൂക്ഷമായതോടെ വ്യാജ പ്രചരണം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് എ മോഹനൻ കലക്ടർക്കും സൈബർ സെല്ലിലും പരാതി നൽകി. സർക്കാർ നിർദ്ദേശ പ്രകാരം പഞ്ചായത്തിൽ റാപ്പിഡ് റെസ്‌പോൺസ് ടീം രൂപീകരിക്കുകയും വാർഡ്തല ആർ ആർ ടി രൂപീകരണത്തിന് നടപടികളും സ്വീകരിച്ചിട്ടുണ്ട്. വീടുകളിൽ ബോധവൽക്കരണ നോട്ടീസുകൾ നൽകാനും, വിദേശ രാജ്യങ്ങളിൽ നിന്നും നാട്ടിലെത്തിയവരുടെ പട്ടിക തയ്യാറാക്കി ആവശ്യമായ ജാഗ്രത നിർദ്ദേശം നൽകാൻ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്. തെറ്റായ പ്രചരണങ്ങൾക്കെതിരെ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും പഞ്ചായത്ത് പ്രസിഡന്റ് എ മോഹനൻ വാർത്താ കുറിപ്പിലൂടെ അറിയിച്ചു.

നിലവിൽ വടകര മേഖലയിൽ 101 പേരാണ് നിരീക്ഷണത്തിലുള്ളത്. വിദേശത്തു നിന്നും എത്തിച്ചേർന്ന 101 ഓളം പേരാണ് അവരവരുടെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. വിദേശത്ത് നിന്നെത്തി ആരോഗ്യ വകുപ്പിൽ അറിയിക്കാത്തവരെ കണ്ടെത്താൻ നടപടി ശക്തമാക്കിയിട്ടുണ്ട്. കൊറിയയിൽ നിന്നും എത്തിയ വടകര സ്വദേശിയെ കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്. ഇയാളുടെ പരിശോധനാ ഫലം പുറത്തു വന്നിട്ടില്ല. പ്രതിരോധ പ്രവർത്തനങ്ങളുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി വെള്ളിയാഴ്ച മുതൽ ജില്ലാ ആശുപത്രിയിൽ ഹെൽപ് ഡെസ്‌ക് പ്രവർത്തനം ആരംഭിച്ചു.

ഏതെങ്കിലും രോഗ ലക്ഷണം കാണുന്നവരെ കോഴിക്കോട് എത്തിക്കാൻ പ്രത്യേക ആംബുലൻസ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.ഇതിന്റെ ഭാഗമായി വടകര ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ, നേഴ്സുമാർ, മറ്റു ജീവനക്കാർക്കും ആവശ്യമായ ട്രെയിനിങ് നൽകിയതായി ആശുപത്രി സൂപ്രണ്ട് പറഞ്ഞു. പ്രതിരോധ പ്രവർത്തനത്തിന്റെ രണ്ടാം ഘട്ടത്തിൽ നഗരസഭയുടെ ബോധവൽക്കരണ നോട്ടീസുകൾ വിതരണം ചെയ്യും. സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും, വടകരയിൽ ഇതേവരെ ഇത്തരം കേസ്സുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആരും ഭയപ്പെടേണ്ടതില്ലെന്നും ആരോഗ്യ വിഭാഗം വ്യക്തമാക്കി .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP