Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോട്ടയത്തുകൊറോണ വൈറസ് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച വീട്ടമ്മ ഹോങ്കോംഗിൽ നിന്നെത്തിയത് രണ്ടാഴ്‌ച്ച മുമ്പ്; 34 വയസ്സുള്ള സ്ത്രീയേയും ഏഴ് വയസുകാരി കുട്ടിയേയും കോട്ടയം മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു

കോട്ടയത്തുകൊറോണ വൈറസ് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച വീട്ടമ്മ ഹോങ്കോംഗിൽ നിന്നെത്തിയത് രണ്ടാഴ്‌ച്ച മുമ്പ്; 34 വയസ്സുള്ള സ്ത്രീയേയും ഏഴ് വയസുകാരി കുട്ടിയേയും കോട്ടയം മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: കൊറോണ വൈറസ് രോഗലക്ഷണത്തെ കോട്ടയത്ത് രണ്ടുപേരെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. കോട്ടയം മെഡിക്കൽ കോളജിലെ പേ വാർഡിൽ പ്രത്യേകം തയാറാക്കിയ ഐസൊലേഷൻ വാർഡിലാണ് വൈക്കം സ്വദേശിയായ 34 വയസുള്ള സ്ത്രീയും, ഏഴു വയസുകാരിയും നിരീക്ഷണ വിഭാഗത്തിൽ കഴിയുന്നത്. ഇവരുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണു വൈക്കത്തെ വീട്ടിൽ നിന്നു ആരോഗ്യ വകുപ്പ് പ്രത്യേകം തയാറാക്കിയ ആംബുലൻസിൽ ഇവരം മെഡിക്കൽ കോളജിലെത്തിച്ചത്. ഹോങ്കോംഗിൽ ജോലി ചെയ്യുന്ന വീട്ടമ്മ രണ്ടാഴ്ച മുമ്പാണ് വീട്ടിലെത്തിയത്. ആരോഗ്യ വകുപ്പ് നിർദ്ദേശപ്രകാരം പൊതുജനങ്ങളുമായി അകന്നു കഴിയുകയായിരുന്നെങ്കിലും, പനി, തൊണ്ടവേദന, ശ്വാസതടസം, ജലദോഷം തുടങ്ങിയ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശപ്രകാരം മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു.

മെഡിക്കൽ കോളജിലെ നിരീക്ഷണ വിഭാഗത്തിൽ പ്രവേശിപ്പിച്ച ഇവരുടെ സാമ്പിൾ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്ക്ക് അയച്ചു. പരിശോധന ഫലം വന്ന ശേഷമേ കൂടുതൽ വിവരങ്ങൾ പറയാൻ കഴിയൂവെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP