Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മല്ലപ്പുഴശ്ശേരി പഞ്ചായത്തിലെ കുടുംബശ്രീ ചെയർപേഴ്‌സനും ആശാവർക്കലുമായ യുവതിയുടെ സമ്പർക്ക പട്ടിക തയാറാക്കുന്നതിൽ ജില്ലാ ഭരണകൂടത്തിന് സംഭവിച്ചത് വലിയ വീഴ്ച; കോവിഡ് സ്ഥിരികരിച്ച യുവതി 500 ൽ ഏറെ പേരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടതായി വിലയിരുത്തൽ; കൊറോണയിൽ വീണ്ടും പത്തനംതിട്ടയിൽ സമൂഹ വ്യാപന പേടി

മല്ലപ്പുഴശ്ശേരി പഞ്ചായത്തിലെ കുടുംബശ്രീ ചെയർപേഴ്‌സനും ആശാവർക്കലുമായ യുവതിയുടെ സമ്പർക്ക പട്ടിക തയാറാക്കുന്നതിൽ ജില്ലാ ഭരണകൂടത്തിന് സംഭവിച്ചത് വലിയ വീഴ്ച; കോവിഡ് സ്ഥിരികരിച്ച യുവതി 500 ൽ ഏറെ പേരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടതായി വിലയിരുത്തൽ; കൊറോണയിൽ വീണ്ടും പത്തനംതിട്ടയിൽ സമൂഹ വ്യാപന പേടി

എസ് രാജീവ്‌

പത്തനംതിട്ട : കോവിഡ് സ്ഥിരീകരിച്ച ആശാ വർക്കറുടെ സമ്പർക്കപ്പട്ടിക തയാറാക്കുന്നതിൽ ജില്ലാ ഭരണകൂടത്തിന് വൻ വീഴ്ച. പൊതു ജനങ്ങൾ ആശങ്കയുടെ മുൾമുനയിൽ. കോവിഡ് സ്ഥിരികരിച്ച യുവതി 500 ൽ ഏറെ പേരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടതായും നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും അഭിപ്രായം.

രോഗം സ്ഥിരീകരിച്ച മല്ലപ്പുഴശ്ശേരി പഞ്ചായത്തിലെ കുടുംബശ്രീ ചെയർപേഴ്‌സനും ആശാവർക്കലുമായ യുവതിയുടെ സമ്പർക്ക പട്ടിക തയാറാക്കുന്നതിൽ ജില്ലാ ഭരണകൂടത്തിന് സംഭവിച്ച വീഴ്‌ച്ചയാണ് ജനങ്ങളെ ആശങ്കയിലാക്കുന്നത്. രോഗം സ്ഥിരീകരിച്ച് ഒരാഴ്ച പിന്നിട്ടിട്ടും യുവതിയുടെ സമ്പർക്ക പട്ടിക തയാറാക്കാനാകാതെ ജില്ലാ ഭരണകൂടം കുഴയുകയാണ്. യുവതിക്ക് രോഗം പിടിപെട്ടത് എങ്ങനെയെന്നും എവിടെ നിന്നെന്നും കണ്ടെത്താൻ പോലും ഇതുവരെയും സാധിച്ചിട്ടില്ല.

പനി ഉണ്ടായതിനുംസവം കോവിഡ് പരിശേധനക്ക് അയച്ചതിനും ശേഷവും യുവതി പൊതുസ്ഥലങ്ങളിലും പാർട്ടി പരിപാടികളിലും സംസ്‌കാര ചടങ്ങിലുമൊക്കെ പങ്കെടുത്തതാണ് പ്രൾനം രൂക്ഷമാക്കിയിരിക്കുന്നത്. 100 പേരുടെ സമ്പർക്ക പട്ടിക മാത്രമാണ് ആരോഗ്യവകുപ്പ് തയാറാക്കിയത്. പ്രാഥമികം, രണ്ടാംതരം എന്നിങ്ങനെ സമ്പർക്ക പട്ടികയിൽ അഞ്ഞൂറിലേറെപ്പേർ ഉൾപ്പെട്ടിരിക്കാമെന്ന് സമീപവാസികളും ജനപ്രതിനിധികളും പറയുന്നത്.

സമ്പർക്ക പട്ടികയിൽ വന്ന പഞ്ചായത്ത് പ്രസിഡന്റ് ലത വിക്രമൻ, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാ സാം എന്നിവർ നിരീക്ഷണത്തിലാണ്. പഞ്ചായത്ത് ഓഫിസിൽ 35 ജിവനക്കാരിൽ 24പേരും 13 വാർഡ് അംഗങ്ങളുള്ളതിൽ 12 പേരും നിരീക്ഷണത്തിലാണ്. ഒരേ കെട്ടിടത്തിന്റെ രണ്ടുനിലകളിലായി പ്രവർത്തി.ക്കുന്ന ഓഫിസുകളിൽ സ്ഥിരമായി വന്ന് ജോലികൾ നിർവഹിച്ചിരുന്ന വ്യക്തിക്കാണ് രോഗം
സ്ഥിരീകരിച്ചത്. ഇക്കാരണത്താൽ ഇവരുമായി എല്ലാ ജീവനക്കാരും ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ സമ്പർക്കത്തിൽ വന്നിട്ടുള്ളതായാണ് നിഗമനം.

എന്നാൽ, സവം എടുത്ത നിവധിപേരുടെ ഫലം ലഭിക്കാത്തത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. നിലവിൽ രോഗം സ്ഥിരീകരിച്ച യുവതിയുടെ കുടുംബാംഗങ്ങളുടെ പോലും സ്രവ പരിശോധനഫലം ലഭിച്ചിട്ടില്ല. യുവതിക്ക് രോഗം സ്ഥിരികരിച്ചതിന് പിന്നാലെ മല്ലപ്പുഴശ്ശേരി പഞ്ചായത്തിനെ ഹോട്ട് സ്‌പോർട്ടായി പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചായത്തിലെ അഞ്ചാം വാർഡിനെ കണ്ടെയ്ന്റ്‌മെന്റ് സോണായും പ്രഖ്യാപിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP