Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൊലീസിന്റെ കണ്ണുവെട്ടിച്ച് കറങ്ങി നടന്ന ആ ഫ്രീക്കനെ കുടുക്കി ലോക്ക് ഡൗൺ; കൊറോണ നിയന്ത്രണത്തിൽ കുടുങ്ങിയത് ബൈക്കിൽ കറങ്ങി പൊലീസിനെ വട്ടം ചുറ്റിച്ച 21കാരൻക്കനെ കുടുക്കി ലോക്ക് ഡൗൺ; കൊറോണ നിയന്ത്രണത്തിൽ കുടുങ്ങിയത് ബൈക്കിൽ കറങ്ങി പൊലീസിനെ വട്ടം ചുറ്റിച്ച 21കാരൻ

പൊലീസിന്റെ കണ്ണുവെട്ടിച്ച് കറങ്ങി നടന്ന ആ ഫ്രീക്കനെ കുടുക്കി ലോക്ക് ഡൗൺ; കൊറോണ നിയന്ത്രണത്തിൽ കുടുങ്ങിയത് ബൈക്കിൽ കറങ്ങി പൊലീസിനെ വട്ടം ചുറ്റിച്ച 21കാരൻക്കനെ കുടുക്കി ലോക്ക് ഡൗൺ; കൊറോണ നിയന്ത്രണത്തിൽ കുടുങ്ങിയത് ബൈക്കിൽ കറങ്ങി പൊലീസിനെ വട്ടം ചുറ്റിച്ച 21കാരൻ

സ്വന്തം ലേഖകൻ

കൊല്ലം : ഒടുവിൽ പൊലീസിനെ വട്ടം ചുറ്റിച്ച ആ ഫ്രീക്കൻ കൊറോണ നിയന്ത്രണത്തിൽ കുടുങ്ങി. ആളെ പിടിക്കാതിരിക്കാൻ വണ്ടി നമ്പറിൽ സൂത്രപ്പണി ചെയ്ത് ബൈക്കിൽ പല പല വേഷം കെട്ടുകൾ നടത്തിയ യുവാവാണ് ലോക്ക് ഡൗണിൽ കുടുങ്ങിയത്. നാാലു പേരെ കയറ്റിയും വേഗത്തിൽ വണ്ടി പായിച്ചും മറ്റുമാണ് ഇയാൾ പൊലീസിന് തലവേദനയായത്. പൊലീസ് നമ്പർ നോട്ട് ചെയ്യുമ്പോഴേക്കും കടന്നു കളയും. ഒടുക്കം കൊറോണ കാലത്തെ പൊലീസ് നിയന്ത്രണത്തിൽ കുടുങ്ങി.

കെ.എൽ.29 എഫ്.1062 എന്നാണ് ബൈക്കിന്റെ നമ്പർ പ്ലേറ്റിൽ ഉണ്ടായിരുന്നത്. പക്ഷേ മോട്ടോർ വാഹനവകുപ്പിന്റെ സൈറ്റിൽ അടിച്ചുനോക്കുമ്പോൾ അതൊരു ഹീറോ പ്ലഷർ സ്‌കൂട്ടറിന്റെ നമ്പരാണ്. അത് കുന്നത്തൂർ സ്വദേശി തുളസീധരൻ പിള്ളയുടെ പേരിലും. അതുകൊണ്ടുതന്നെ വിലാസം നോക്കി പോകാൻ പറ്റിയില്ല. പക്ഷേ നിയന്ത്രണകാലത്തും ബൈക്ക് തലങ്ങുംവിലങ്ങും പാഞ്ഞപ്പോൾ കൈയോടെ പൊക്കി. യഥാർഥ നമ്പർ കെ.എൽ. 2 ബി.എഫ്.1062 എന്നാണ്. ബി യുടെ സ്വല്പം ചുരണ്ടിയപ്പോൾ 29 ആയി. ആ സൂത്രപ്പണിയിൽ വിലസി നടക്കാനും തുടങ്ങി.

കാഞ്ഞാവെളി സ്വദേശിയായ 21കാരൻ വൈശാഖിനെ അങ്ങനെ ബൈക്ക് ഉൾപ്പെടെ കസ്റ്റഡിയിലെടുത്തു. കൊല്ലം ട്രാഫിക് എസ്‌ഐ. പ്രദീപ്കുമാറാണ് പിടികൂടിയത്. കേസ് തുടർനടപടികൾക്കായി കൊല്ലം ഈസ്റ്റ് പൊലീസിന് കൈമാറി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP