Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

ഉത്സവകാലമായതിനാൽ വൻ ഭക്തജനത്തിരക്കിൽ മുത്തപ്പൻ ക്ഷേത്രം: സംസ്ഥാനത്തിനകത്തും പുറത്തുമായി ക്ഷേത്രത്തിലേക്ക് എത്തുന്നത് നൂറ് കണക്കിന് ഭക്തർ; കോവിഡ് 19 വ്യാപനത്തിൽ ജാഗ്രതയോടെ കേരളം; പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ അന്നദാനവും ചോറൂണും നിർത്തിവെച്ചു; കുട്ടികൾക്കുള്ള ചോറൂണ്, നിർമ്മാല്യ വിതരണം, പ്രസാദ ഊട്ടും നിറുത്തിയതായി ക്ഷേത്രം അധികൃതർ

ഉത്സവകാലമായതിനാൽ വൻ ഭക്തജനത്തിരക്കിൽ മുത്തപ്പൻ ക്ഷേത്രം: സംസ്ഥാനത്തിനകത്തും പുറത്തുമായി ക്ഷേത്രത്തിലേക്ക് എത്തുന്നത് നൂറ് കണക്കിന് ഭക്തർ; കോവിഡ് 19 വ്യാപനത്തിൽ ജാഗ്രതയോടെ കേരളം; പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ അന്നദാനവും ചോറൂണും നിർത്തിവെച്ചു; കുട്ടികൾക്കുള്ള ചോറൂണ്, നിർമ്മാല്യ വിതരണം, പ്രസാദ ഊട്ടും നിറുത്തിയതായി ക്ഷേത്രം അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

തളിപ്പറമ്പ്: കൊറോണ വൈറസ് വ്യാപിച്ചതോടെ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ അന്നദാനവും പയംകുറ്റി യൊഴികെയുള്ള എല്ലാ നിത്യപൂജകളും താത്കാലികമായി നിർത്തിവെച്ചു. സർക്കാരിന്റെ ജാഗ്രതാ നിർദ്ദേശത്തെ തുടർന്നാണിത്. കുട്ടികൾക്കുള്ള ചോറൂണ്, നിർമ്മാല്യ വിതരണം, പ്രസാദ ഊട്ട്, താമസ സൗകര്യം, എന്നിവ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവെച്ചതായാണ് പറശ്ശിനി മടപ്പുര അധികൃതർ അറിയിച്ചത്.

ബുധനാഴ്ച രാവിലെ മടയന്റെ സാന്നിധ്യത്തിൽ മടപ്പുരയിലെ കുടുംബാംഗങ്ങൾ കൂടിയാലോചിച്ചായിരുന്നു തീരുമാനം. ഇപ്പോഴത്തെ സാഹചര്യത്തിൽ കൂട്ടംകൂടി ഇടപഴകുന്നത് ഒഴിവാക്കാനാണ് സർക്കാർ നിർദ്ദേശമെന്ന് മടപ്പുരയിൽ നിന്നും പുറത്തിറക്കിയ കുറിപ്പിലുണ്ട്. ആരോഗ്യ പ്രശ്‌നത്തെതുടർന്ന് ആദ്യമായാണ് ക്ഷേത്രചടങ്ങുകൾക്ക് മുടക്കംവരുത്തി ഇത്തരത്തിലൊരു തീരുമാനമുണ്ടാകുന്നത്. കഴിഞ്ഞ കാലവർഷത്തിൽ പറശ്ശിനി പുഴ കരകവിഞ്ഞൊഴുകി ക്ഷേത്രമുൾപ്പെടെ വെള്ളത്തിലായപ്പോൾ ചടങ്ങുകൾക്ക് മുടക്കം വന്നിരുന്നു. നാലു ദിവസത്തോളം വെള്ളം ഒഴിഞ്ഞപോകാതെ കിടന്നതിനാൽ ഭക്തജനങ്ങൾക്ക് മടപ്പുരയിൽ പ്രവേശിക്കാനായില്ല. പിന്നീട് ശുദ്ധിവരുത്തി പൂജാകർമ്മങ്ങൾക്കു ശേഷമാണ് ക്ഷേത്രം ദർശനത്തിനായി തുറന്നുകൊടുത്തത്. പുതിയസാഹചര്യത്തിൽ നിയന്ത്രണങ്ങൾ എത്രദിവസം നീളുമെന്നതിനെക്കുറിച്ച് ക്ഷേത്രവുമായി ബന്ധപ്പെട്ടവർക്കും പയാനാകുന്നില്ല.

സമീപ ക്ഷേത്രങ്ങളിൽ ഉത്സവകാലമായതിനാൽ ഇപ്പോൾ വൻ ഭക്തജനത്തിരക്കാണ് മുത്തപ്പൻ ക്ഷേത്രത്തിലും അനുഭവപ്പെട്ടത്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള നൂറുകണക്കിന് ഭക്തജനങ്ങൾ രാവിലെമുതൽ ക്ഷേത്രത്തിലെ നിത്യ സന്ദർശകരാണ്. ഇവർക്ക് പന്തിഭോജനമാണ് ഇവിടെ പതിവ്. നിർമ്മാല്യവിതരണത്തിലും ചോറൂണിലും രാവിലെ മുതൽ വൈകീട്ടുവരെ തിരക്കനുഭവപ്പെടാറുണ്ട്. മറ്റ് ആരാധനാലയങ്ങളിൽ നിന്നും വിഭിന്നമായി ആളുകൾ കൂട്ടംകൂടി ഇടപഴകുന്ന തീർത്ഥാനടന കേന്ദ്രംകൂടിയാണ് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം.

പുതുതായി കൊറോണ വൈറസ് (കോവിഡ്-19) സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് അതിജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നത്. ഉത്സവങ്ങളും മതചടങ്ങുകളുമടക്കം ജനങ്ങൾ ഒത്തുകൂടുന്ന എല്ലാ പൊതുപരിപാടികളും നിർത്തിവെക്കാൻ സർക്കാർ നിർദ്ദേശിച്ചു. വിവാഹങ്ങൾ വളരെ ചുരുങ്ങിയ രീതിയിൽമാത്രം നടത്തണം. അധികം ആളുകളെ പങ്കെടുപ്പിക്കുന്നത് ഒഴിവാക്കണം. മന്ത്രിമാർ പങ്കെടുക്കുന്നതടക്കം സർക്കാരിന്റെ എല്ലാ പൊതുപരിപാടികളും മാറ്റി. പ്രത്യേക മന്ത്രിസഭായോഗമാണ് മുൻകരുതൽ കർശനമാക്കാൻ തീരുമാനിച്ചിരുന്നത്.

ഫോർട്ടുകൊച്ചിയിലെ ചരിത്ര സ്മാരകങ്ങൾ അടച്ചുപൂട്ടി

കോവിഡ്-19 ഭീതിയെത്തുടർന്ന് ഫോർട്ടുകൊച്ചിയിലെ ചരിത്ര സ്മാരകങ്ങൾ അടച്ചുപൂട്ടി. മാർച്ച് 31 വരെ അടച്ചിടാനാണ് തീരുമാനം. ടൂറിസ്റ്റുകളുടെ പ്രധാന സന്ദർശന കേന്ദ്രങ്ങളായ ഫോർട്ടുകൊച്ചി സെന്റ് ഫ്രാൻസിസ് ദേവാലയം, സാന്താക്രൂസ് ബസലിക്ക, ദോബി ഖാന, മട്ടാഞ്ചേരി യഹൂദപള്ളി എന്നിവയാണ് അടച്ചിരിക്കുന്നത്. മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടിയതോടെ കേന്ദ്രങ്ങൾ സഞ്ചരിക്കാനെത്തിയ വിദേശികൾ അടക്കമുള്ള സഞ്ചാരികൾ നിരാശരായി മടങ്ങി. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഈ കേന്ദ്രങ്ങൾ പൂട്ടിയതെന്ന് അധികൃതർ പറയുന്നു. അതേസമയം പുരാവസ്തു വകുപ്പിന് കീഴിലെ മട്ടാഞ്ചേരി കൊട്ടാരത്തിൽ സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP