Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോഴിക്കോട് ജില്ലക്ക് ഇന്നും ആശ്വാസത്തിന്റെ ദിവസം; പുതിയ കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല; ചികിൽസയിൽ ഉള്ളത് 7 പേർ; ജില്ലയിൽ ആകെ 21,934 പേർ നിരീക്ഷണത്തിൽ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഇന്നും പുതിയ കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തില്ല. പോസിറ്റീവായ രണ്ടു പേർ അസുഖം ഭേദമായി ആശുപത്രി വിട്ടതിനാൽ ജില്ലക്കാരായി അഞ്ചു പേരാണ് ഇനി അവശേഷിക്കുന്നത്. ഇത് കൂടാതെ പോസിറ്റീവായ രണ്ട് ഇതര ജില്ലക്കാരും ചികിത്സ തുടരുന്നുണ്ട്.

അതേ സമയം കോവിഡുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിൽ ആകെ 21,934 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇതിൽ 32 പേർ മെഡിക്കൽ കോളേജ് ആശുപത്രി ഐസൊലേഷനിലുള്ളതായും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി ജയശ്രീ അറിയിച്ചു. ഇന്ന് പുതുതായി 14 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

എട്ടു പേരെ ഡിസ്ചാർജ് ചെയ്തിട്ടുമുണ്ട്.ഇന്ന് 44 സ്രവസാമ്പിൾ പരിശോധനയ്ക്ക് അയച്ചു. ആകെ 341 സാമ്പിളുകൾ പരിശോധനയ്ക്കയച്ചതിൽ 297 എണ്ണത്തിന്റെ ഫലം ലഭിച്ചിട്ടുണ്ട്. 287 എണ്ണം നെഗറ്റീവാണ്. 44 പേരുടെ പരിശോധഫലം കൂടി ലഭിക്കാൻ ബാക്കിയുണ്ട്.

കോവിഡ് 19 വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ വീഡിയോ കോൺഫറൻസിൽ ജില്ലയിലെ നിയമസഭാസാമാജികരും ജില്ലാതല ദ്രുതകർമ്മ സേനാ അംഗങ്ങളും പങ്കെടുത്തു.

ആരോഗ്യവകുപ്പ് ഡയറക്ടർ വീഡിയോ കോൺഫറൻസിലൂടെ ജില്ലയിലെ കൺട്രോൾ റൂമിലെ പ്രവർത്തനങ്ങൾ വിലയിരുത്തി. മാനസിക സംഘർഷം കുറയ്ക്കുന്നതിനായി ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ കീഴിൽ മെന്റൽ ഹെൽത്ത് ഹെൽപ്പ് ലൈനിലൂടെ 30 പേർക്ക് ഇന്ന് കൗൺസലിങ് നൽകി. കൂടാതെ മാനസിക സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി 196 പേർ ഫോണിലൂടെ സേവനം തേടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP