Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പൂന്തുറയിൽ അനാവശ്യമായി പുറത്തിറങ്ങിയാൽ പിടികൂടി ദൂരസ്ഥലങ്ങളിലുള്ള ക്വാറന്റീൻ കേന്ദ്രത്തിലാക്കുമെന്ന് പൊലീസ്; രാവിലെ ഏഴുമുതൽ 11 മണിവരെ തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുള്ള കടകൾക്ക് രാവിലെ 11 മണിമുതൽ ഉച്ചയ്ക്ക് 12 വരെ വിതരണക്കാരിൽ നിന്നും സ്റ്റോക്ക് സ്വീകരിക്കാം; തിരുവനന്തപുരത്തുകൊറോണ നിയന്ത്രണം തുടരുന്നു

പൂന്തുറയിൽ അനാവശ്യമായി പുറത്തിറങ്ങിയാൽ പിടികൂടി ദൂരസ്ഥലങ്ങളിലുള്ള ക്വാറന്റീൻ കേന്ദ്രത്തിലാക്കുമെന്ന് പൊലീസ്; രാവിലെ ഏഴുമുതൽ 11 മണിവരെ തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുള്ള കടകൾക്ക് രാവിലെ 11 മണിമുതൽ ഉച്ചയ്ക്ക് 12 വരെ വിതരണക്കാരിൽ നിന്നും സ്റ്റോക്ക് സ്വീകരിക്കാം; തിരുവനന്തപുരത്തുകൊറോണ നിയന്ത്രണം തുടരുന്നു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പൂന്തുറയിൽ അനാവശ്യമായി പുറത്തിറങ്ങിയാൽ പിടികൂടി ദൂരസ്ഥലങ്ങളിലുള്ള ക്വാറന്റീൻ കേന്ദ്രത്തിലാക്കുമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്. പുറത്തിറങ്ങുന്നവരെ കമാൻഡോസിന്റെ സഹായത്തോടെ പിടികൂടി ആംബുലൻസിൽ ദൂരെയെത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇക്കാര്യമറിയിച്ച് പ്രദേശത്ത് വാഹനങ്ങളിൽ മൈക്ക് അനൗൺസ്മെന്റ് നടത്തി.

അതിനിടെ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുള്ള തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. രാവിലെ ഏഴുമുതൽ 11 മണിവരെ തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുള്ള കടകൾക്ക് രാവിലെ 11 മണിമുതൽ ഉച്ചയ്ക്ക് 12 വരെ വിതരണക്കാരിൽ നിന്നും സ്റ്റോക്ക് സ്വീകരിക്കാം. ഈ സമയങ്ങളിൽ ഒരുകാരണവശാലും വിൽപ്പന പാടില്ല.

വിൽപ്പന നടത്തുന്ന സമയങ്ങളിൽ കർശനമായ കോവിഡ് മാനണ്ഡങ്ങൾ പാലിക്കണം. തിരുവനന്തപുരം കോർപ്പറേഷൻ, കണ്ടെയിന്മെന്റ് സോൺ പരിധിക്കുള്ളിൽ ബാങ്ക് ഉൾപ്പടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ ഉച്ചയ്ക്ക് ഒരുമണിവരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളു. എന്നാൽ ക്രിട്ടിക്കൽ കണ്ടെയിന്മെന്റ് സോണുകളിലും ബഫർ സോണുകളിലും പ്രവർത്തനം പാടില്ല. ട്രിപ്പിൾ ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് നേരത്തെ പ്രഖ്യാപിച്ചിരുന്ന ഇളവുകൾ അതേപടി തുടരും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP