Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദിലീപിന് ചുമത്തിയിരിക്കുന്നത് 20 വർഷം വരെ കഠിനതടവ് കിട്ടാവുന്ന കുറ്റം; സ്വാഭാവിക ജാമ്യം ലഭിക്കാൻ അർഹതയില്ല; നാലാം തവണയും ജാമ്യാപേക്ഷ തള്ളിക്കൊണ്ടു കോടതി നല്കിയ ഉത്തരവ് ഇങ്ങനെ

ദിലീപിന് ചുമത്തിയിരിക്കുന്നത് 20 വർഷം വരെ കഠിനതടവ് കിട്ടാവുന്ന കുറ്റം; സ്വാഭാവിക ജാമ്യം ലഭിക്കാൻ അർഹതയില്ല; നാലാം തവണയും ജാമ്യാപേക്ഷ തള്ളിക്കൊണ്ടു കോടതി നല്കിയ ഉത്തരവ് ഇങ്ങനെ

കൊച്ചി: ദിലീപിന് സ്വാഭാവിക ജാമ്യത്തിന് അർഹതയില്ലെന്ന് അങ്കമാലി കോടതി ഉത്തരവിട്ടു. 20 വർഷം വരെ കഠിനതടവ് കിട്ടാവുന്ന കുറ്റമാണ് നടനു മേൽ ചുമത്തിയിരിക്കുന്നത്. അതിനാൽ കുറ്റപത്രം സമർപ്പിക്കാനുള്ള സമയപരിധിക്കു ശേഷമേ സ്വാഭാവിക ജാമ്യത്തിന് അർ്ഹതയുള്ളൂ എന്ന കർശനമായ വിധിയാണ് ഇന്നുണ്ടായത്.

രണ്ടുമാസം പിന്നിട്ടതിനാൽ സ്വാഭാവിക ജാമ്യം വേണമെന്നാവശ്യപ്പെട്ടാണ് ദിലീപ് ജാമ്യാപേക്ഷ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിിൽ നല്കിയത്. നടിയെ ആക്രമിച്ച കേസിൽ രണ്ടു മാസമായി ജയിലിൽ കഴിയുന്ന പ്രതി ദിലീപിന് കനത്ത തിരിച്ചടിയായി അങ്കമാലി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി വിധി. നാലാം തവണയാണ് ദിലീപിന്റെ ജാമ്യഹർജി തള്ളുന്നത്.

നടിയുടെ നഗ്‌നചിത്രങ്ങൾ പകർത്താൻ ഗൂഢാലോചന നടത്തിയെന്ന കുറ്റം മാത്രമാണു പൊലീസ് ഉന്നയിച്ചതെന്നും അതിൽ അന്വേഷണം പൂർത്തിയായെന്നും ദിലീപ് ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നു. 10 വർഷത്തിൽ താഴെ മാത്രം ശിക്ഷ കിട്ടാവുന്ന കുറ്റമായതിനാൽ 65 ദിവസങ്ങളായി റിമാൻഡിൽ കഴിയുന്ന പ്രതിക്കു സോപാധിക ജാമ്യം അനുവദിക്കണമെന്നായിരുന്നു പ്രതിഭാഗം വാദം. കൂട്ടമാനഭംഗക്കുറ്റം ദിലീപിനെതിരെ ആരോപിക്കാനാകില്ലെന്ന വാദവും പ്രതിഭാഗം ഉയർത്തിയിരുന്നു.

എന്നാൽ കേസ് അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും ദിലീപിനു ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാൻ കാരണമാകുമെന്നും പ്രോസിക്യൂഷൻ നിലപാടെടുത്തു. മാത്രമല്ല രണ്ടു മാസത്തിലധികമായി ജയിലിൽ കിടന്നിട്ടും ദിലീപിന് ഇപ്പോഴും സിനിമാ മേഖലയിൽ നല്ല പിടിപാടാണെന്നും സിനിമാ മേഖലകളിൽനിന്നുള്ളവർ ജയിലിൽ ദിലീപിനെ സന്ദർശിക്കുന്നത് ഇതിന്റെ തെളിവാണെന്നും പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു.

ഇതു നാലാം തവണയാണ് ദിലീപിന്റെ ജാമ്യാപേക്ഷ കോടതികൾ തള്ളുന്നത്. ആദ്യം വിചാരണക്കോടതിയായ അങ്കമാലി മജിസ്‌ട്രേട്ട് കോടതിയും പിന്നീട് രണ്ടു തവണ ഹൈക്കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇക്കഴിഞ്ഞ ജൂലൈ പത്തിനാണ് ദിലീപ് അറസ്റ്റിലായത്. നാദിർഷായുടെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞദിവസം പരിഗണിച്ചപ്പോൾ ഹൈക്കോടതി നടത്തിയ ചില പരാമർശങ്ങൾ ദിലീപിന് അനുകൂലമാകുമെന്ന് ചലച്ചിത്ര മേഖലയിലെ സുഹൃത്തുക്കൾ ഉൾപ്പെടെയുള്ളവർ പ്രതീക്ഷിച്ചിരുന്നു. എ്ന്നാ്ൽ ഈ വിധിയോടെ ആ പ്രതീക്ഷകൾ അസ്ഥാനത്തായി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP