Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മിശ്രിത രൂപത്തിലുള്ള 2018 ഗ്രാം സ്വർണം അരയിൽ കെട്ടിവച്ചു; മൂന്ന് സ്വർണ്ണ ഉരുളകൾ രഹസ്യ ഭാഗത്ത് ഒളിപ്പിച്ചു; കരിപ്പൂരിൽ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ആളിൽ നിന്നും പൊലീസ് പിടികൂടിയത് ഒന്നരക്കോടിയുടെ സ്വർണം

മിശ്രിത രൂപത്തിലുള്ള 2018 ഗ്രാം സ്വർണം അരയിൽ കെട്ടിവച്ചു; മൂന്ന് സ്വർണ്ണ ഉരുളകൾ രഹസ്യ ഭാഗത്ത് ഒളിപ്പിച്ചു; കരിപ്പൂരിൽ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ആളിൽ നിന്നും പൊലീസ് പിടികൂടിയത് ഒന്നരക്കോടിയുടെ സ്വർണം

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും പൊലീസിന്റെ സ്വർണവേട്ട. വിമാനത്താവളത്തിന് പുറത്തു യാത്രക്കാരനിൽനിന്ന് ഒന്നരക്കോടി വില വരുന്ന രണ്ടേ മുക്കാൽ കിലോ സ്വർണ്ണ മിശ്രിതം പൊലീസ് പിടികൂടി. ബഹ്‌റൈനിൽ നിന്നെത്തിയ ബാലുശേരി സ്വദേശി അബ്ദുൽ സലാമാണ് പിടിയിലായത്.

മിശ്രിത രൂപത്തിലുള്ള 2018 ഗ്രാം സ്വർണം പ്ലാസ്റ്റിക് കവറിലാക്കി അരയിൽ കെട്ടിവച്ചും മൂന്നു സ്വർണ ഉരുളകൾ ശരീരത്തിലെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ചുമാണ് ഇയാൾ കടത്തിയത്. കസ്റ്റംസ് പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങിയതിന് പിന്നാലെ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.

ബഹ്‌റിനിൽ നിന്നും എയർ ഇന്ത്യാ എക്സ്‌പ്രസ്സിൽ എത്തിയ യാത്രക്കാരനെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.

കസ്റ്റംസ് പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങിയ ശേഷം പൊലീസാണ് സ്വർണം പിടികൂടിയത്. അബ്ദുസലാമിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു വരികയാണ്. കടത്ത് സ്വർണം ടാക്‌സി വിളിച്ച് തൊണ്ടയാട് എത്തിക്കാനായിരുന്നു ഇയാൾക്ക് ലഭിച്ച നിർദ്ദേശം എന്ന് പൊലീസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP