Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിജയരാഘവന്റെ പാണക്കാട് പരാമർശം; രണ്ടുവോട്ടിനു വേണ്ടി സിപിഎം വർഗീയ ചേരിതിരിവ് നടത്തുന്നുവെന്ന് ചെന്നിത്തല; കോൺഗ്രസ് സമീപനം മതമൗലികവാദത്തെ ശക്തിപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി; വിവാദം കനക്കുന്നു

വിജയരാഘവന്റെ പാണക്കാട് പരാമർശം; രണ്ടുവോട്ടിനു വേണ്ടി സിപിഎം വർഗീയ ചേരിതിരിവ് നടത്തുന്നുവെന്ന് ചെന്നിത്തല; കോൺഗ്രസ് സമീപനം മതമൗലികവാദത്തെ ശക്തിപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി; വിവാദം കനക്കുന്നു

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: കോൺഗ്രസ് നേതാക്കളുടെ പാണക്കാട് സന്ദർശനത്തെക്കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്റെ പ്രസ്താവനയിൽ വിവാദം കനക്കുന്നു. രണ്ടുവോട്ടിനു വേണ്ടി സിപിഎം വർഗീയ ചേരിതിരിവ് നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

കോൺഗ്രസ് നേതാക്കളുടെ പാണക്കാട് സന്ദർശനം വർഗീയവൽക്കരിക്കാൻ വിജയരാഘവൻ ശ്രമിക്കുകയാണ്. ഘടകകക്ഷികളുമായി ചർച്ച നടത്തുന്നതിൽ വർഗീയത ആരോപിക്കുന്നവർ ഇടുങ്ങിയ മനസ്സിന്റെ ഉടമകളെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

പറയാത്ത കാര്യങ്ങൾ താൻ പറഞ്ഞതായി വരുത്തിതീർക്കാൻ ശ്രമിക്കേണ്ടെന്നും കോൺഗ്രസ് പാർട്ടി മതനിരപേക്ഷ നിലപാടിൽനിന്ന് അകന്നുപോകുന്നു എന്ന വിമർശനമാണു നടത്തിയതെന്നും വിജയരാഘവൻ പ്രതികരിച്ചു. പാണക്കാട് കുടുംബത്തിൽ നേതാക്കൾ പോയതിനെയല്ല, കോൺഗ്രസിന്റെയും ലീഗിന്റെയും രാഷ്ട്രീയത്തെയാണു വിമർശിച്ചത്.

മുസ്ലിം ലീഗ് മതാധിഷ്ഠിത രാഷ്ട്രീയ പാർട്ടിയാണെന്നും മതമൗലികവാദികളുമായി ബന്ധം ഉണ്ടാക്കുന്നതിന്റെ ഭാഗമായാണു പാണക്കാട്ടെ സന്ദർശനമെന്നുമാണു താൻ പറഞ്ഞത്. ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധം കോൺഗ്രസിനു നിഷേധിക്കാൻ കഴിയുമോ എന്നും വിജയരാഘവൻ ചോദിച്ചു.

വിജയരാഘവനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. കോൺഗ്രസ് നേതാക്കളുടെ പാണക്കാട് സന്ദർശനത്തെ വർഗീയമായി വിജയരാഘവൻ ചിത്രീകരിച്ചതായി അറിയില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. വിജയരാഘവൻ പറഞ്ഞതു യുഡിഎഫിന്റെ ഇപ്പോഴത്തെ സമീപനം മതമൗലികവാദത്തെ ശക്തിപ്പെടുത്തുന്നതാണെന്നാണ്.

ഇതുപറയാൻ കാരണം ജമാഅത്തെ ഇസ്ലാമിയോടുള്ള യുഡിഎഫ് സമീപനമാണ്. യുഡിഎഫിനു വർഗീയതയുമായി സമരസപ്പെടുന്നതിനു വിഷമമില്ലെന്നുമായിരിക്കും വിജയരാഘവൻ പറഞ്ഞിരിക്കുകയെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP