Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ട്രേഡ് യൂണിയനുകൾക്കും മിന്നൽ സമരങ്ങൾക്കും ഇനി നിയന്ത്രണം; പരിഷ്‌കരിച്ച തൊഴിൽ ചട്ടങ്ങൾ തൊഴിൽ ചട്ടങ്ങൾ ലോക്‌സഭയിൽ അവതരിപ്പിച്ചു; പ്രതിപക്ഷ എതിർപ്പും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി:പരിഷ്‌കരിച്ച തൊഴിൽ ചട്ടങ്ങളിൽ അവശേഷിക്കുന്ന 3 ചട്ടങ്ങളും മന്ത്രി സന്തോഷ് ഗാങ്വാർ ലോക്‌സഭയിൽ അവതരിപ്പിച്ചു. ചർച്ചയില്ലാതെ ബിൽ അവതരിപ്പിക്കുന്നതിനെ പ്രതിപക്ഷം എതിർത്തു. കഴിഞ്ഞ വർഷം അവതരിപ്പിച്ച 3 ബില്ലുകളും പിൻവലിച്ച് പുതിയതാണ് അവതരിപ്പിച്ചിരിക്കുന്നത്.

ട്രേഡ് യൂണിയനുകൾക്കും മിന്നൽ സമരങ്ങൾക്കും നിയന്ത്രണവും സംസ്ഥാനങ്ങൾക്ക് ആവശ്യാനുസരണം തൊഴിൽ നിയമങ്ങളിൽ മാറ്റം വരുത്താനുള്ള അവകാശവും വ്യവസായബന്ധ ചട്ടത്തിലുണ്ട്. കരാർ നിയമനങ്ങൾക്കും സുരക്ഷിതത്വം ഏർപ്പെടുത്തിയിട്ടുണ്ട്. സാമൂഹിക സുരക്ഷാ ചട്ടത്തിൽ അതിഥിത്തൊഴിലാളികളെക്കൂടി ഉൾപ്പെടുത്തും.

കരാർ ജീവനക്കാർ, പ്ലാന്റേഷൻ തൊഴിലാളികൾ, ദൃശ്യശ്രവ്യ തൊഴിൽമേഖലകളിലെ കരാർ തൊഴിലാളികൾ എന്നിവർക്കും ആനുകൂല്യങ്ങൾ ഉറപ്പാക്കാൻ വ്യവസ്ഥകൾ കരടു നിയമത്തിലുണ്ടായിരുന്നു. തൊഴിലിടങ്ങളിൽ വനിതകൾക്കു കൂടുതൽ സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും സുരക്ഷ സംബന്ധിച്ച ചട്ടത്തിൽ നിർദേശിച്ചിട്ടുണ്ട്. സർക്കാരുകളുടെ നിരീക്ഷണ സംവിധാനങ്ങളും ശക്തിപ്പെടുത്തും.

നേരത്തേ അവതരിപ്പിച്ച ബില്ലുകൾ പാർലമെന്റിന്റെ സ്ഥിരം സമിതി പരിശോധിച്ച് ഒട്ടേറെ ഭേദഗതികൾ നിർദേശിച്ചതാണെന്നും പുതിയ ബില്ലുകൾ അവതരിപ്പിക്കുമ്പോൾ സമിതിയെ അറിയിച്ച് ചർച്ച ചെയ്യണമായിരുന്നുവെന്നും ബില്ലിന്റെ അവതരണത്തെ എതിർത്ത എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു. ഭരണഘടനയിലെ വ്യവസ്ഥകൾക്കും ഫെഡറൽ നിയമത്തിനും വിരുദ്ധമാണു പല വ്യവസ്ഥകളുമെന്നു ശശി തരൂർ പറഞ്ഞു. കൂടുതൽ ചർച്ചകളില്ലാതെ ബിൽ അവതരിപ്പിക്കുന്നതു ശരിയല്ലെന്ന് എ.എം. ആരിഫ് ചൂണ്ടിക്കാട്ടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP