Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാലാരിവട്ടം പാലത്തിൽ ഭാരം നിറച്ച വണ്ടികൾ കയറ്റും; സർക്കാരിനെ വെല്ലുവിളിച്ച് കോൺട്രാക്റ്റർമാരുടെ സംഘടന; തടഞ്ഞാൽ, തുറക്കും വരെ നിരാഹാര സമരം

പാലാരിവട്ടം പാലത്തിൽ ഭാരം നിറച്ച വണ്ടികൾ കയറ്റും; സർക്കാരിനെ വെല്ലുവിളിച്ച് കോൺട്രാക്റ്റർമാരുടെ സംഘടന; തടഞ്ഞാൽ, തുറക്കും വരെ നിരാഹാര സമരം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഹൈക്കോടതി നിർദേശിച്ച ലോഡ് ടെസ്റ്റ് നടത്താതിരുന്നാൽ പാലാരിവട്ടം പാലത്തിൽ തങ്ങൾ ഭാര വണ്ടികൾ കയറ്റി പാലത്തിന്റെ ഉറപ്പ് ജനങ്ങളെ ബോധ്യപ്പെടുത്തുമെന്ന് കോൺട്രാക്റ്റർമാരുടെ സംഘടന. നവംബർ 21 നാണ് ലോഡ് ടെസ്റ്റിന് ഹൈക്കോടതി ഉത്തരവിട്ടത്. മൂന്നു മാസത്തിനകം ഭാര പരിശോധന നടത്തി റിപ്പോർട്ട് നൽകാനായിരുന്നു നിർദ്ദേശം. എന്നാൽ സർക്കാർ അതിന് തയാറായിട്ടില്ല. ഉത്തരവിനെതിരെ അപ്പീൽ പോകാനാണ് തീരുമാനം. ഈ സാഹചര്യത്തിലാണ് കാലാവധി തീരുന്ന ഫെബ്രുവരി 21 ന് തങ്ങൾ പാലത്തിൽ ഭാര്യ വണ്ടി ഒടിച്ച് പാലത്തിന്റെ ഉറപ്പ് ജനങ്ങളെ ബോധ്യപ്പെടുത്തുമെന്ന് കോണ്ട്രക്ടഴ്‌സ് അസോസിയേഷൻ വ്യക്തമാക്കിയിരിക്കുന്നത്.

ഏറ്റവും കൂടുതൽ ഭാരം വഹിക്കുന്ന വണ്ടികൾ നിറ ലോഡുകളുമായി പാലത്തിൽ കയറ്റും. തടഞ്ഞാൽ പാലം തുറക്കുന്നത് വരെ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം ആരംഭിക്കുമെന്ന് അസോസിയേഷൻ വ്യക്തമാക്കി. സമരത്തിന് മുന്നോടിയായി ജനുവരി ഒന്നിന് കൊച്ചിയിൽ ജനകീയ കൺവെൻഷൻ നടത്തും. ജനുവരി 7 ന് മുഖ്യമന്ത്രിക്കും, ചീഫ് സെക്രെട്ടറിക്കും ഭീമ ഹർജി നൽകും.നിർമ്മാണ തകരാർ കണ്ടെത്തിയതും, റിപ്പോർട്ട് ചെയ്തതും കരാറുകാരനാണ്. ഐഐടി നിർദേശിച്ചതനുസരിച് 3 കോടി രൂപയുടെ അറ്റകുറ്റപ്പണികൾ അവർ ചെയ്തു. അവശേഷിക്കുന്ന തകരാറുകൾ സ്വന്തം ചെലവിൽ തീർക്കാൻ ഒരുക്കമാണെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.

ഭാര പരിശോധന പരാജയപ്പെട്ടാൽ നിയമാനുസൃതമായ എല്ലാ നഷ്ടപരിഹാരങ്ങൾക്കും അവർ ഒരുക്കവുമാണ്. പാലം പൊളിക്കണമായിരുന്നെങ്കിൽ ഐഐടിയെക്കൊണ്ട് എന്തിനാണ് പഠനം നടത്തിച്ചത്. അറ്റകുറ്റപ്പണികൾ നടത്തേണ്ട കാര്യവും ഇല്ലായിരുന്നു. കരാർ വ്യവസ്ഥയിൽ പെടാത്ത ഒരു നഷ്ടപരിഹാരവും കരാറുകാരിൽ നിന്നും ഈടാക്കാൻ നിയമം അനുവദിക്കുന്നില്ല. അത് സർക്കാരിനറിയാം. സർക്കാർ ഇപ്പോൾ നീങ്ങുന്നത് രാഷ്ട്രീയ ലാഭത്തിനായി മാത്രമാണ്. ബാല പരിശോധന തൃപ്തികരമെങ്കിൽ സർക്കാരിന് ഒരു അധികച്ചെലവും ഉണ്ടാകില്ല. ഫെബ്രുവരിയിൽ തന്നെ പൊതു ജനങ്ങൾക്ക് പാലം തുറന്നു കൊടുക്കുകയും ചെയ്യാം.പക്ഷെ പാലം പൊളിക്കുക എന്നത് സർക്കാർ അജണ്ടയായത്‌കൊണ്ടാണ് ഇപ്പോൾ കോടതി ഉത്തരവിനെതിരെ അപ്പീൽ പോകുന്നതെന്നും അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വര്ഗീസ് കണ്ണമ്പിള്ളി ആരോപിച്ചു.

ചെന്നൈ ഐഐടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മൂന്ന് തിരുത്തൽ നടപടികളാണ് സർക്കാർ കരാറുകാരനോട് ആവശ്യപ്പെട്ടത്. അത് തൃപ്തികരമാം വിധം നിർവഹിച്ചിട്ടുണ്ട്. അതിന് ശേഷം പ്രതികാര ബുദ്ധിയോടെ വിജിലൻസ് കേസെടുത്ത് കരാർ കമ്പനി ഉടമയെ മാസങ്ങളോളം ജയിലിലടച്ചു, സെകുരിറ്റി തുക പിടിച്ചെടുക്കാൻ ശ്രമിച്ചു, കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി. സത്യം തെളിയിക്കാൻ കോടതി നൽകിയ ലോഡ് ടെസ്റ്റിനുള്ള അവസരം പോലും ഇല്ലാതാക്കാൻ ശ്രമിക്കുന്നു. നീതി ലഭിക്കാൻ ഏതറ്റം വരെയും തങ്ങൾ പോകുമെന്നും അസോസിയേഷൻ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP