Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സമ്പർക്ക രോഗികളുടെ എണ്ണം കൂടുന്നു; തിരുവനന്തപുരം ജില്ലയിൽ കൂടുതൽ കണ്ടെയിന്മെന്റ് സോണുകൾ; ജില്ലയിൽ കർശന നിയന്ത്രണം

സമ്പർക്ക രോഗികളുടെ എണ്ണം കൂടുന്നു; തിരുവനന്തപുരം ജില്ലയിൽ കൂടുതൽ കണ്ടെയിന്മെന്റ് സോണുകൾ; ജില്ലയിൽ കർശന നിയന്ത്രണം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം വലിയ തോതിൽ വർധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. രോഗ വ്യാപനം തീവ്രമായ ആദ്യഘട്ടത്തിൽ നഗരത്തിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നതെങ്കിൽ പിന്നീട് ഗ്രാമപ്രദേശങ്ങളിലും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചു.

ഈ സാഹചര്യത്തിലാണ് ഗ്രാമ പ്രദേശങ്ങളിലേക്കും നിയന്ത്രണങ്ങൾ വ്യാപിപ്പിച്ചത്. തീരദേശ മേഖലയായ അഞ്ചുതെങ്ങ്, പാറശ്ശാല ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാർഡുകളും കണ്ടെയിന്മെന്റ് സോണായിപ്രഖ്യാപിച്ചിട്ടുണ്ട്. ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ ഒറ്റപ്പന, പെരുമാതുറ, പൊഴിക്കര, പുളുന്തുരുത്തി, മുതലപ്പൊഴി, ആരയതുരുത്തി വാർഡുകൾ, അഴൂർ ഗ്രാമപഞ്ചായത്തിലെ മാടൻവിള വാർഡ്, പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ കുഴക്കാട്, കോവിൽവിള വാർഡുകൾ, വിളപ്പിൽ ഗ്രാമപഞ്ചായത്തിലെ ചൊവ്വള്ളൂർ,കരുംകുളം ഗ്രാമപഞ്ചായത്തിലെ പള്ളം, ഇരയിമ്മൻതുറ, പുല്ലുവിള, ചെമ്പകരാമൻതുറ വാർഡുകൾ, ചെങ്കൽ ഗ്രാമപഞ്ചായത്തിലെ കീഴ്കൊല്ല, വട്ടവിള, കൊറ്റാമം, അരയൂർ കിഴക്ക്, തോട്ടിൻകര വാർഡുകൾ, പനവൂർ ഗ്രാമപഞ്ചായത്തിലെ കോതകുളങ്ങര, ആട്ടുകാൽ, പനവൂർ, വാഴോട് വാർഡുകൾ എന്നിവയെയും പുതുതായി കണ്ടെയിന്മെന്റ് സോണിൽ ഉൾപ്പെടുത്തി.

തിരുവനന്തപുരം നഗരസഭക്ക് കീഴിലെ 6 വാർഡുകളെയും കണ്ടെയ്ന്മെന്റ് സോണാക്കിയിട്ടുണ്ട്. തിരുവനന്തപുരം കോർപ്പറേഷനു കീഴിലെ വെങ്ങാനൂർ, കോട്ടപുരം, വിഴിഞ്ഞം, ഹാർബർ, വെള്ളാർ, തിരുവല്ലം വാർഡുകളാണ് കണ്ടെയ്ന്മെന്റ് സോണാക്കിയത്.

ഈ വാർഡുകളോട് ചേർന്നുള്ള പ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന നിർദേശവും ജില്ലാ ഭരണകൂടം നൽകുന്നുണ്ട്. മുൻനിശ്ചയപ്രകാരമുള്ള സർക്കാർ പരീക്ഷകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്താം. കണ്ടെയിന്മെന്റ് സോണിൽ നിന്നുമെത്തുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ പ്രത്യേക ക്ലാസ് റൂം സജ്ജീകരിക്കണം മെഡിക്കൽ, മറ്റ് അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ആരും കണ്ടെയിന്മെന്റ് സോണിനു പുറത്തേക്ക് പോകാൻ പാടില്ല എന്നീ കർശന നിർദേശവും ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP