Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇനി ഒറ്റ ക്ലിക്കിൽ മദ്യം വീട്ടിലെത്തും! ഓൺലൈനിൽ മദ്യം ബുക്ക് ചെയ്യാനുള്ള പദ്ധതിയുമായി കൺസ്യൂമർഫെഡ് രംഗത്ത്; വിമർശനവുമായി ടി എൻ പ്രതാപൻ എംഎൽഎ

ഇനി ഒറ്റ ക്ലിക്കിൽ മദ്യം വീട്ടിലെത്തും! ഓൺലൈനിൽ മദ്യം ബുക്ക് ചെയ്യാനുള്ള പദ്ധതിയുമായി കൺസ്യൂമർഫെഡ് രംഗത്ത്; വിമർശനവുമായി ടി എൻ പ്രതാപൻ എംഎൽഎ

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളെല്ലാം പൂട്ടിയതോടെ ബീവറേജസ് കോർപ്പറേഷന്റെയും കൺസ്യൂമർഫെഡിന്റെയും ഔട്ട്‌ലറ്റുകളിൽ മണിക്കൂറുകൾ ക്യൂനിന്ന് മദ്യം വാങ്ങുന്ന ബുദ്ധിമുട്ട് മദ്യപാനികൾക്ക് മാത്രമേ അറിയുകയുള്ളൂ. എന്നാൽ, ഇനി ആ ബുദ്ധിമുട്ടും ഒഴിവാക്കാം. ഉപഭോക്താക്കൾക്കായി ഓൺലൈനിൽ മദ്യം ബുക്ക് ചെയ്യാനുള്ള പദ്ധതിയുമായി കൺസ്യൂമർഫെഡ് രംഗത്തെത്തിയതോടെയാണ് മദ്യം വാങ്ങാൻ ഒരു ചെറിയ പരിപാടിയായി മാറുന്നത്.

മന്ത്രിസഭയുടെ അനുമതി ലഭിച്ചാൽ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. മദ്യവിൽപ്പനയിലൂടെ ലഭിക്കുന്ന വരുമാനത്തിലൂടെയാണ്, നഷ്ടത്തിലായ കൺസ്യൂമർഫെഡ് ഇപ്പോൾ പിടിച്ചുനിൽക്കുന്നത്. ഓൺലൈൻ വ്യാപാരത്തിന്റെ കാലത്ത് മദ്യത്തെ മാത്രം എന്തിനു മാറ്റി നിർത്തണമെന്ന ചിന്തയിൽ നിന്നാണ് ഇങ്ങനെ ഒരു ആശയം ഉരുത്തിരിഞ്ഞത്. ഇതോടെ ഒരു മൗസ് ക്ലിക്കിൽ ഉപഭോക്താക്കൾക്ക് മദ്യമെത്തിക്കുന്ന പദ്ധതിയുമായി കൺസ്യൂമർഫെഡ് രംഗത്തെത്തുകയും ചെയ്തു. ക്രെഡിറ്റ് കാർഡുള്ളവർക്ക് കൺസ്യൂമർഫെഡ് വൈബ്‌സൈറ്റിൽ പ്രവേശിച്ച് ഓൺലൈനിൽ മദ്യം ബുക്ക് ചെയ്യാം. ബുക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന രസീതുമായി കൺസ്യൂമർഫെഡിന്റെ മദ്യശാലയിലെത്തിയാൽ ഇഷ്ടപ്പെട്ട മദ്യം റെഡി.

മദ്യലഭ്യത കുറയ്ക്കുന്ന സർക്കാർ നയം നടപ്പാക്കുമ്പോൾ തന്നെ ഉപഭോക്താക്കൾക്ക് ആധുനിക രീതിയിൽ സേവനം നൽകാനാണ് നീക്കം. തിരക്കേറിയ നേരത്ത് ക്യൂവിൽ നിന്ന് കഷ്ടപ്പെടുന്ന ഉപഭോക്താക്കളെ സഹായിക്കാനും പദ്ധതിയുണ്ട്. ക്യൂവിലെത്തി ജീവനക്കാരൻ ബില്ല് നൽകും.ഇതിനായി 50 ബില്ലിങ് മെഷീനും വാങ്ങി. പദ്ധതി തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചിരിക്കുകയാണ്. അനുമതി കിട്ടിയാൽ മാത്രം പദ്ധതി നടപ്പാക്കാനാണ് കൺസ്യൂമർഫെഡ് തീരുമാനം.

അതേസമയം കൺസ്യൂമർ ഫെഡിന്റെ നീക്കത്തിനെതിരെ തുടക്കത്തിൽ തന്നെ കല്ലുകടിയാണ് നേരിട്ടത്. ഓൺലൈനിലൂടെ മദ്യവിൽപ്പന നടത്താനുള്ള കൺസ്യൂമർഫെഡിന്റെ നീക്കത്തിനെതിരെ ടി.എൻ. പ്രതാപൻ എംഎൽഎ രംഗത്ത്. സർക്കാരിന്റെ മദ്യനയം അട്ടിമറിക്കാനുള്ള ഗൂഢനീക്കമാണ് ഇതിനു പിന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതികൾക്ക് സർക്കാർ അംഗീകാരം നൽകരുതെന്നും പ്രതാപൻ ആവശ്യപ്പെട്ടു.

മദ്യശാലകൾക്ക് മുന്നിലുള്ള നീണ്ട ക്യൂവും തിരക്കും ഒഴിവാക്കാനാണ് ഓൺലൈൻ വഴി പ്രിയ ബ്രാൻഡ് ബുക്ക് ചെയ്യാനുള്ള സൗകര്യം കൺസ്യൂമർഫെഡ് ഒരുക്കുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിന് കൺസ്യൂമർഫെഡ്ഡിന്റെ 40 ഔട്ട്‌ലൈറ്റുകളുടെയും പ്രവൃത്തിസമയം രാവിലെ 9.30 മുതൽ രാത്രി 9.30 വരെയാക്കിയിട്ടുണ്ട്. സൗകര്യമുള്ള ഔട്ട്‌ലൈറ്റുകളിലെല്ലാം കൂടുതൽ കൗണ്ടറുകൾ തുറക്കാൻ തീരുമാനിച്ചിട്ടുണ്ട്. ബാർ പൂട്ടിയതോടെ ശരാശരി വ്യാപാരം ഔട്ട്‌ലൈറ്റുകളിൽ 60ശതമാനം വരെ വർദ്ധനയുണ്ടായി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP