Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രളയത്തിന്റെ പേരിൽ തട്ടിപ്പു നടത്തുന്ന പി.വി അൻവർ എംഎ‍ൽഎ രാജിവെക്കണം; അൻവറിന്റെ രാജിയാവശ്യപ്പെട്ട് പ്രതിഷേധവുമായി കോൺഗ്രസ്; അൻവറിന്റെ തട്ടിപ്പുകൾക്കെതിരായ ജനകീയ പ്രക്ഷോഭത്തിന്റെ തുടക്കമായി എംഎ‍ൽഎ ഓഫീസ് മാർച്ച്

പ്രളയത്തിന്റെ പേരിൽ തട്ടിപ്പു നടത്തുന്ന പി.വി അൻവർ എംഎ‍ൽഎ രാജിവെക്കണം; അൻവറിന്റെ രാജിയാവശ്യപ്പെട്ട് പ്രതിഷേധവുമായി കോൺഗ്രസ്; അൻവറിന്റെ തട്ടിപ്പുകൾക്കെതിരായ ജനകീയ പ്രക്ഷോഭത്തിന്റെ തുടക്കമായി എംഎ‍ൽഎ ഓഫീസ് മാർച്ച്

ജംഷാദ് മലപ്പുറം

നിലമ്പൂർ: റീബിൽഡ് നിലമ്പൂരിന്റെ പേരിൽ സാമ്പത്തിക തട്ടിപ്പു നടത്തുന്ന പി.വി അൻവർ എംഎ‍ൽഎ സ്ഥാനം രാജിവെക്കണമെന്ന് മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ് ആവശ്യപ്പെട്ടു. അൻവറിന്റെ രാജിയാവശ്യപ്പെട്ട് നിയോജകമണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ എംഎ‍ൽഎ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചെമ്പൻകൊല്ലിയിൽ ആദിവാസികളുടെ വീട് നിർമ്മാണം തടസപ്പെടുത്തിയ എംഎ‍ൽഎക്കെതിരെ ആദിവാസി പീഡന നിരോധന നിയമപ്രകാരം കേസെടുക്കണം. തട്ടിപ്പുകാരനായ അൻവറിനെ എംഎ‍ൽഎയാക്കിയതിന് സിപിഎം നേതൃത്വം മുൻകാല പ്രാബല്യത്തിൽ ജനങ്ങളോട് മാപ്പുപറയണമെന്നും ആവശ്യപ്പെട്ടു.

ജില്ലാ കളക്ടറുടെ ഇടപെടലിനെ തുടർന്ന് ഭൂമി കച്ചവടം നടത്താൻ കഴിയാതെ സമനിലതെറ്റിയപോലെയാണ് എംഎ‍ൽഎ പെരുമാറുന്നതെന്നും പ്രകാശ് ആരോപിച്ചു. അൻവറിന്റെ തട്ടിപ്പുകൾക്കെതിരായ ജനകീയ പ്രക്ഷോഭത്തിന്റെ തുടക്കമാണ് എംഎ‍ൽഎ ഓഫീസ് മാർച്ചെന്നും വ്യക്തമാക്കി. റീബിൽഡ് നിലമ്പൂരിന്റെ പേരിൽ എംഎ‍ൽഎ നടത്തിയ സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് സംസ്‌ക്കാര സാഹിതി ചെയർമാൻ ആര്യാടൻ ഷൗക്കത്ത് ആവശ്യപ്പെട്ടു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എ.ഗോപിനാഥ് ആധ്യക്ഷം വഹിച്ചു.

കെപിസിസി സെക്രട്ടറി വി എം കരീം, കെപിസിസി അംഗം വി എസ് ജോയി, എടക്കര ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പാനായി ജേക്കബ്, പത്മിനി ഗോപിനാഥ്, ഷേർളി വർഗീസ്, കല്ലായി മുഹമ്മദാലി, എൻ.എ കരീം, പാലോളി മെഹബൂബ് പ്രസംഗിച്ചു. പി.വി അൻവർ എംഎ‍ൽഎക്കെതിരെ മലപ്പുറം ജില്ലാ കലക്ടർ ഉന്നയിച്ച ആരോപണങ്ങളിൽ സമഗ്ര അന്വേഷണം അനിവാര്യമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദും ഇന്നലെ ആവശ്യപ്പെട്ടു. മലപ്പുറത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.

നീതിക്ക് നിരക്കാത്ത കാര്യങ്ങളാണ് എംഎ‍ൽഎ തന്റെ മണ്ഡലത്തിലെ ദുരിതബാധിതരോട് ചെയ്തിരിക്കുന്നത്. എംഎ‍ൽഎയുടെ ഭൂമിക്കച്ചവടത്തിന് കലക്ടർ കൂട്ടുനിന്നില്ല എന്നതാണ് നിലവിലെ പ്രശ്നമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പട്ടിക വർഗ വിഭാഗത്തിന് സൗജന്യമായി നിർമ്മിച്ചു നൽകുന്ന വീട് പണി തടസ്സപ്പെടുത്തിയ സംഭവം നീതീകരിക്കാനാവത്തതാണ്. ജനപ്രതിനിധി എന്ന നിലയിൽ ചെയ്യേണ്ട കർത്തവ്യം നിറവേറ്റാതെ മറ്റുള്ളവർ ചെയ്യുന്ന കാര്യങ്ങളെ തടസപ്പെടുത്തുന്നത് ശരിയല്ല.

കവളപ്പാറ ദുരന്തം കഴിഞ്ഞ് മാസം അഞ്ച് കഴിഞ്ഞിട്ടും സർക്കാർ പ്രഖ്യാപിച്ച സഹായങ്ങൾ ദുരിത ബാധിതർക്ക് ലഭ്യമായിട്ടില്ല. സഹായം അർഹരിലെത്തിക്കാൻ മുൻകയ്യെടുക്കുന്നതിന് പകരം അതിവേഗത്തിൽ നടക്കുന്ന പദ്ധതികൾക്ക് വിലങ്ങു തടിയാവുന്നത് ശരിയല്ല. ഗുരുതരമായ അഴിമതി ആരോപണങ്ങളാണു എംഎ‍ൽഎക്കെതിരെ കലക്ടർ ഉന്നയിച്ചിരിക്കുന്നത്. കലക്ടർ ഉന്നയിച്ച മുഴുവൻ ആരോപണങ്ങളിലും സമഗ്ര അനേഷണം നടത്തണമെന്നും കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP