Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നമ്പി നാരായണന് നഷ്ടപരിഹാരം നൽകേണ്ടത് കോൺഗ്രസും കെപിസിസിയും! ശാസ്ത്രജ്ഞനെ പീഡിപ്പിച്ചത് കോൺഗ്രസിന്റെ ഗൂഢാലോചന; സുപ്രീം കോടതി വിധി മാനിച്ച് വേണ്ടത് ചെയ്യുമെന്ന് മന്ത്രി ഇ.പി ജയരാജൻ

നമ്പി നാരായണന് നഷ്ടപരിഹാരം നൽകേണ്ടത് കോൺഗ്രസും കെപിസിസിയും! ശാസ്ത്രജ്ഞനെ പീഡിപ്പിച്ചത് കോൺഗ്രസിന്റെ ഗൂഢാലോചന; സുപ്രീം കോടതി വിധി മാനിച്ച് വേണ്ടത് ചെയ്യുമെന്ന് മന്ത്രി ഇ.പി ജയരാജൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഐ.എസ്.ആർ.ഒ ചാരക്കേസിൽ നമ്പി നാരായണന് നഷ്ടപരിഹാരം നൽകേണ്ടത് കോൺഗ്രസ് നേതാക്കളും കെപിസിസിയുമാണെന്ന് മന്ത്രി ഇ.പി ജയരാജൻ. കേസിൽ ബഹിരാകാശ ശാസ്ത്രജ്ഞനെ അനാവശ്യമായി കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചുവെന്ന് കണ്ടെത്തിയ സുപ്രീംകോടതി അദ്ദേഹത്തിന് 50 ലക്ഷംരൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.സുപ്രീം കോടതി വിധി മാനിച്ച് ആവശ്യമായ തീരുമാനം സർക്കാർ കൈക്കൊള്ളുമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഗൂഢാലോചന അന്വേഷിക്കാനുള്ള കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നതായും ജയരാജൻ വ്യക്തമാക്കി. ചാരക്കേസിൽ കോൺഗ്രസ് നേതാവ് എം.എം ഹസൻ അടക്കമുള്ളവർ നടത്തിയ ഖേദപ്രകടനം നാം കണ്ടതാണ്. കരുണാകരനെ പുറത്താക്കാൻ കോൺഗ്രസ് നേതാക്കൾ ഉണ്ടാക്കിയ ഗൂഢാലോചനയാണ് കേസെന്ന് തെളിഞ്ഞിരിക്കുകയാണെന്നും മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു.പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നല്ല രീതിയിൽ പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

1210 കോടി രൂപ ഇതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി 816 കോടി രൂപ വിവിധ ഫണ്ടുകളിലേക്ക് അനുവദിച്ചു. 420 കോടി മുഖ്യമന്ത്രിയുടെ ഫണ്ടിൽ നിന്ന് നൽകി. സെപ്റ്റംബർ 12 വരെ 5.27 ലക്ഷം കുടുംബങ്ങൾക്ക് ദുരിതാശ്വാസമായി 10,000 രൂപ നൽകിക്കഴിഞ്ഞു.

നിലവിലെ കണക്കനുസരിച്ച് 48411 കുടുംബങ്ങൾക്കുകൂടി ഈ തുക നൽകേണ്ടതുണ്ട്. വെള്ളപ്പൊക്കത്തിൽ മരിച്ച 193 പേരുടെ കുടുംബങ്ങൾക്ക് നാലു ലക്ഷം വീതം സഹായം നൽകി. സാഹായ വിതരണം അതിവേഗത്തിൽ പൂർത്തിയാക്കും. മന്ത്രിമാരുടെ ദുരിതാശ്വാസ ഫണ്ട് ശേഖരണത്തിന് നല്ല പ്രതികരണമാണ് ഉണ്ടാവുന്നത്.പകർച്ച വ്യാധികളെ പ്രതിരോധിക്കുന്നതിൽ ജനങ്ങൾ ജാഗ്രത പുലർത്തണം. തിളപ്പിച്ച വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളു. 40,000 കോടിയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. ഇതു സംബന്ധിച്ച് കേന്ദ്ര സർക്കാരിന് പുതിയ നിവേദനം നൽകും. യു.എ.ഇയുടെ സാമ്പത്തിക സഹായത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പിട്ടു എന്നത് തികച്ചും അടിസ്ഥാന രഹിതമായ ആരോപണമാണ്.

മുഖ്യമന്ത്രി തിരിച്ച് വരുന്ന തിയതി തീരുമാനിച്ചിട്ടില്ല. 19 ന് മന്ത്രിസഭാ യോഗവും തീരുമാനിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ അഭാവം ഭരണത്തെ ബാധിച്ചിട്ടില്ല. കെ.പി.എം.ജി ക്കെതിരെ പ്രഭാത് പട്നായിക് ഉന്നയിച്ച വിമർശം എന്ത് അടിസ്ഥാനത്തിലാണെന്ന് അറിയില്ല. പ്രളയം വന്ന സാഹചര്യം വേറെയാണ്. അതിനനുസരിച്ചാണ് സർക്കാരിന്റെ പ്രവർത്തനമെന്നും ജയരാജൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP