Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിലങ്ങാട് ഉരുൾപൊട്ടൽ ബാധിത കുടുംബത്തിനുള്ള കോൺഗ്രസിന്റെ സഹായധനം കൈമാറി; രണ്ട് കുടുംബത്തിനും നൽകിയത് അഞ്ചു ലക്ഷം രൂപ വീതം; ദാസന്റെ കുടുംബത്തിന് സ്ഥലവും നൽകും; ദുരിത ബാധിതരെ സഹായിക്കാൻ പലരെയും പോലെ ബക്കറ്റ് പിരിവ് നടത്തേണ്ട കാര്യമില്ലെന്ന് മുല്ലപ്പള്ളി

വിലങ്ങാട് ഉരുൾപൊട്ടൽ ബാധിത കുടുംബത്തിനുള്ള കോൺഗ്രസിന്റെ സഹായധനം കൈമാറി; രണ്ട് കുടുംബത്തിനും നൽകിയത് അഞ്ചു ലക്ഷം രൂപ വീതം; ദാസന്റെ കുടുംബത്തിന് സ്ഥലവും നൽകും; ദുരിത ബാധിതരെ സഹായിക്കാൻ പലരെയും പോലെ ബക്കറ്റ് പിരിവ് നടത്തേണ്ട കാര്യമില്ലെന്ന് മുല്ലപ്പള്ളി

ടി.പി.ഹബീബ്

കോഴിക്കോട്; വിലങ്ങാട് ഉരുൾപൊട്ടലിൽ മരണപ്പെട്ട കുടുംബത്തിനുള്ള കോൺഗ്രസിന്റെ സഹായധനം കൈമാറി. സിപിഐ.അംഗമായ മരണപ്പെട്ട ബെന്നിക്കായിരുന്നു ആദ്യം 5 ലക്ഷം പ്രഖ്യാപിച്ചത്. പിന്നീട് കോൺഗ്രസ് അംഗമായ ദാസന്റെ കുടുംബത്തിന് 5 ലക്ഷവും വീട് വെക്കാൻ 5 സെന്റ് സ്ഥലും നൽകുമെന്നും അറിയിച്ചു. ഉരുൾപൊട്ടലിൽ ദുരിതം വിതച്ച വിലങ്ങാട് ആലിമൂലയിലെ കുടുംബങ്ങൾ തനിച്ചല്ലെന്നും ദുരിതബാധിതരുടെ കണ്ണീരൊപ്പാനുള്ള കോൺഗ്രസിന്റെ രീതി ഗാന്ധിജിയുടെ പാത പിൻപറ്റുന്നതിന്റെ ഭാഗമാണെന്നും കെപിസിസി.പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

പ്രളയത്തിന്റെ പേരിൽ മറ്റ് പാർട്ടികളെപ്പോലെ ബക്കറ്റ് പിരിവ് കോൺഗ്രസ് നടത്തില്ല.അത് നടത്താതെ തന്നെ ദുരിത ബാധിതരെ മാന്യമായി സഹായിക്കുന്ന സമീപനമാണ് കോൺഗ്രസ് സ്വീകരിക്കുന്നത്.പ്രളയത്തിന്റെ പേരിൽ ബക്കറ്റ് പിരിവ് നടത്തരുതെന്ന് പ്രാദേശിക നേതാക്കൾക്ക് ശക്തമായ നിർദ്ദേശം നൽകിയതായും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

വിലങ്ങാട് ആലിമൂലയിലുണ്ടായ ഉരുൾപൊട്ടലിൽ മരണപ്പെട്ട കുടുംബത്തിന് കെപിസിസി.പ്രഖ്യാപിച്ച സഹായധനം നിറഞ്ഞ ജനാവലിയുടെ സാന്നിധ്യത്തിൽ കൈമാറി.വിലങ്ങാട് പാരിഷ്ഹാളിൽ ചേർന്ന ാേഗത്തിൽ കെപിസിസി.പ്രസിഡന്റ്. മുല്ലപ്പലളി രാമചന്ദ്രൻ കുടുംബാംഗങ്ങൾക്ക് ചെക്ക് കൈമാറി.പ്രഖ്യാപനം നടത്തി നാല് ദിവസത്തിനുള്ളിൽ നടന്ന ലളിതമായ ചടങ്ങിലാണ് ഫണ്ട് കൈമാറിയത്.

മരണപ്പെട്ട കുറ്റിക്കാട് ബെന്നിയുടെ കുടുംബത്തിനുള്ള 5 ലക്ഷത്തിന്റെ ചെക്ക് മാതാവ് റോസമ്മ ഫിലിപ്പും മക്കളായ അതുലും അജിലും ചേർന്ന് ഏറ്റുവാങ്ങി. ഉരുൾപൊട്ടലിൽ ഭാര്യ മരിക്കുകയും അപകടത്തിൽ സാരമായി പരിക്കേറ്റ് ഇപ്പോഴും ചികിൽസയിൽ കഴിയുന്ന മാപ്പിലകയിൽ ഫിലിപ്പ് എന്ന ദാസന്റെ കുടുംബത്തിനുള്ള 5 ലക്ഷത്തിന്റെ ചെക്ക് കോൺഗ്രസിന്റെ നേത്യത്വത്തിൽ രൂപീകരിച്ച കമ്മിറ്റി ഏറ്റുവാങ്ങി. കമ്മിറ്റായണ് സ്ഥലം വാങ്ങി വീടു വച്ചു നൽകുന്നത്.

ഡി.സി.സി.പ്രസിഡണ്ട് ടി.സിദ്ധീഖ് അധ്യക്ഷനായി.കെപിസിസി.ജനറൽ സെക്രട്ടറി കെ.പ്രവീൺകുമാർ,വിലങ്ങാട് ഫാദർ മാത്യു തകിടിയേൽ,മുസ്ലിംലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് സൂപ്പി നരിക്കാട്ടേരി,മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ.ആന്റണി എന്നിവർ സംസാരിച്ചു.ചടങ്ങിൽ ജില്ലാ ഭാരവാഹികളായ സി.വി.കുഞ്ഞിക്യഷ്ണൻ,പ്രമോദ് കക്കട്ടിൽ,വി എം.ചന്ദ്രൻ,കെ.പി.രാജൻ,ബ്ലോക്ക് പ്രസിഡണ്ട് കോരങ്കോട്ട് മൊയ്തു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP