Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാനൂരിലെ കോൺഗ്രസ് ഓഫീസ് തീയിട്ടത് പൊലീസ് ക്യാമ്പ് ചെയ്യവെ; സ്ഥലത്ത് സിപിഎം കോൺഗ്രസ് സംഘർഷവും പതിവ്; സംഭവത്തിന് പിന്നിൽ സിപിഎം തന്നെയെന്ന് തറപ്പിച്ച് പറഞ്ഞ് സതീശൻ പാച്ചേനി; പാനൂരിലെ കോൺഗ്രസ് ഓഫീസ് നശിപ്പിച്ചതിലെ ദുരൂഹതകൾ നീങ്ങുന്നില്ല

പാനൂരിലെ കോൺഗ്രസ് ഓഫീസ് തീയിട്ടത് പൊലീസ് ക്യാമ്പ് ചെയ്യവെ; സ്ഥലത്ത് സിപിഎം കോൺഗ്രസ് സംഘർഷവും പതിവ്; സംഭവത്തിന് പിന്നിൽ സിപിഎം തന്നെയെന്ന് തറപ്പിച്ച് പറഞ്ഞ് സതീശൻ പാച്ചേനി; പാനൂരിലെ കോൺഗ്രസ് ഓഫീസ് നശിപ്പിച്ചതിലെ ദുരൂഹതകൾ നീങ്ങുന്നില്ല

രഞ്ജിത്ത് ബാബു

കണ്ണൂർ: പാനൂർ-മീത്തലെ കുന്നോത്ത് പറമ്പിൽ കോൺഗ്രസ്സ് ഓഫീസിനും വായനശാലക്കും തീവെച്ച സംഭവത്തിൽ ദുരൂഹതകൾ. സിപിഎം. ഉം കോൺഗ്രസ്സുമായും ഇവിടെ ചില പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും അക്രമികൾ സിപിഎം. കാരാണെന്ന് തീർത്തും പറയാൻ കഴിയുന്നില്ല. സമീപത്തു തന്നെ പൊലീസ് ക്യാമ്പ് ചെയ്തുവരവേയാണ് അക്രമം അരങ്ങേറിയത്. കോൺഗ്രസ്സ് ഓഫീസായ രാജീവ് ഭവനും വി. അശോകൻ മാസ്റ്റർ സ്മാരക വായനശാലയും പ്രവർത്തിക്കുന്ന കെട്ടിടത്തിനാണ് തീവെച്ചത്. അക്രമത്തിന് പിന്നിൽ സിപിഎം. ആണെന്ന് ഡി.സി.സി. പ്രസിഡണ്ട് സതീശൻ പാച്ചേനി ആരോപിക്കുന്നു. കുന്നോത്ത് പറമ്പ് പ്രദേശത്ത് ബോധപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ സിപിഎം. നേതൃത്വത്തിൽ അടുത്ത കാലത്തായി ശ്രമങ്ങൾ നടന്നിട്ടുണ്ട്.

ക്രിമിനലുകളായ ഒരു പറ്റം സിപിഎം. പ്രവർത്തകർ ആ പ്രദേശത്തിനാകെ ആപത്തായി മാറിയിരിക്കയാണ്. ഇത്തരം ക്രിമിനലുകളെ പൊലീസ് തിരിച്ചറിഞ്ഞ് നടപടി സ്വീകരിച്ചില്ലെങ്കിൽ സമൂഹത്തിൽ അത് വലിയ ഭീഷണിയായി മാറുമെന്ന് സതീശൻ പാച്ചേനി പ്രസ്താവനയിൽ പറയുന്നു. എന്നാൽ അക്രമത്തിൽ പങ്കില്ലെന്നാണ് സിപിഎം. പ്രാദേശിക ഘടകം പറയുന്നത്.

പ്രാദേശിക നേതാക്കൾ തീവെക്കപ്പെട്ട കോൺഗ്രസ്സ് ഓഫീസ് സന്ദർശിച്ച് ഇക്കാര്യത്തിൽ തങ്ങളുടെ നിരപരാധിത്വം അറിയിച്ചിട്ടുണ്ട്. കോൺഗ്രസ്സ് കമ്മിറ്റി സ്വന്തമായി നിർമ്മിച്ച കെട്ടിടത്തിന്റെ താഴത്തെ നിലയിൽ വായനശാലയും മുകൾ നിലയിൽ കോൺഗ്രസ്സ് ഓഫീസുമാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ അർദ്ധ രാത്രി പൂട്ടുപൊളിച്ച് അക്രമികൾ അകത്ത് കടന്ന് തീക്കൊളുത്തുകയായിരുന്നു.

ഈ മാസം 15 ന് യൂത്ത് കോൺഗ്രസ്സ് കുന്നോത്ത് പറമ്പ് മണ്ഡലം സെക്രട്ടറി സി.കെ. പ്രജീഷിന്റെ വീട്ടുകോലായിൽ റീത്ത് വെക്കപ്പെട്ടിരുന്നു. അടുത്ത കാലത്തായി സമാധാന അന്തരീക്ഷം നിലിൽക്കുന്ന ഈ മേഖലയിൽ കുറച്ച് ദിവസങ്ങളായി സിപിഎം. ന്റെ ഭാഗത്തു നിന്നും സംഘർഷത്തിന് തുടക്കമിട്ടിരുന്നതായി കോൺഗ്രസ്സ് ആരോപിക്കുന്നു. കെട്ടിടത്തിന്റെ ചുമരിന് വിള്ളലുണ്ടാവുകയും മേൽക്കൂരക്ക് കാര്യമായ കേടുപാടുകളും സംഭവിച്ചു.

സിപിഎം. കോൺഗ്രസ്സ് സംഘർഷം നിലനിൽക്കുന്നതിനിടെ മറ്റേതെങ്കിലും ശക്തികൾ ഇതിന് പിറകിൽ പ്രവർത്തിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. 2 ലക്ഷം രൂപയോളം നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. 30 ഓളം കസേരകൾ, 50 പതാകകൾ, റിക്കാർഡുകൾ, എന്നിവയും പൂർണ്ണമായും നശിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP