Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാർത്താസമ്മേളനത്തിന് പോകുന്നതിനിടെ മുൻ കോൺഗ്രസ് എംഎ‍ൽഎ ട്രക്കിടിച്ച് മരിച്ചു; അപകടം ബൈക്കിൽ സഞ്ചരിക്കവേ

വാർത്താസമ്മേളനത്തിന് പോകുന്നതിനിടെ മുൻ കോൺഗ്രസ് എംഎ‍ൽഎ ട്രക്കിടിച്ച് മരിച്ചു; അപകടം ബൈക്കിൽ സഞ്ചരിക്കവേ

മറുനാടൻ ഡെസ്‌ക്‌

ഭുവനേശ്വർ: ഒഡീഷയിലെ ജാജ്പൂർ ജില്ലയിൽ മുൻ കോൺഗ്രസ് എംഎ‍ൽഎ അർജുൻ ചരൺ ദാസ് ട്രക്കിടിച്ച് മരിച്ചു. ബൈക്കിൽ സഞ്ചരിക്കുമ്പാണ് അദ്ദേഹം അപകടത്തിൽ പെട്ടത്. ബൈക്കിൽ ട്രക്കിടിക്കുകയായിരുന്നു. പരിക്കേറ്റയുടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹം മരിച്ചിരുന്നു.

ബൈക്കിൽ ഒപ്പമുണ്ടായിരുന്ന ആൾക്കും ഗുരുതരമായി പരിക്കേറ്റിറ്റുണ്ട്. വിദഗ്ധ ചികിത്സക്കായി ഇയാളെ കട്ടക്ക് എസ്സിബി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായി സദർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഇൻ ചാർജ് മനസ് രഞ്ജൻ ചക്ര പറഞ്ഞു.

തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള ഭാരത് രാഷ്ട്ര സമിതിയിൽ അടുത്തിടെയാണ് അർജുൻ ചരൺ ദാസ് ചേർന്നത്. പാർട്ടിയുടെ വാർത്താ സമ്മേളനത്തിൽ പങ്കെടുക്കാൻ ദാസ് ജെയ്പൂരിൽ നിന്ന് ഭുവനേശ്വറിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായതെന്ന് ബി.ആർ.എസ് ഒഡീഷ സ്ഥാപക അംഗം അക്ഷയ കുമാർ പറഞ്ഞു.

അർജുൻ ചരൺ ദാസിന്റെ മരണത്തിൽ മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു അനുശോചനം രേഖപ്പെടുത്തി. മുൻ ജെയ്പൂർ എംപി അനാദി ദാസിന്റെ മകനാണ് മരിച്ച അർജുൻ ചരൺ ദാസ്. 1995 മുതൽ 2000 വരെ ബിഞ്ജർപൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് നിയമസഭാംഗമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP