Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പി രാമകൃഷ്ണന്റെ വീട്ടിലേക്ക് കോൺഗ്രസിന്റെ പ്രതിഷേധ മാർച്ച്; പൊലീസ് തടഞ്ഞത് സംഘർഷത്തിൽ കലാശിച്ചു; പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ മലപ്പുറം പെരിന്തൽമണ്ണയിലെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. ഇവരെ പൊലീസ് തടഞ്ഞതോടെ നേരിയ സംഘർഷാവസ്ഥയുണ്ടായി. മൂന്നു പേർക്ക് പരിക്കേറ്റു.

തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതികളുമായി ശ്രീരാമകൃഷ്ണന്റെ പങ്ക് വ്യക്തമാണെന്നും അദ്ദേഹം സ്പീക്കർ സ്ഥാനം രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം നടന്നത്. പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ചാണ് മാറ്റിയത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP