Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

`കേന്ദ്രത്തിൽ നരേന്ദ്ര മോദിയുടെ അതേ ശൈലിയാണ് കേരളത്തിൽ പിണറായി വിജയനും`; കേസെടുത്തത് ജനാധിപത്യ വിരുദ്ധവും മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്ന് കയറ്റവും; മാതൃഭൂമി അവതാരകൻ വേണു ബാലകൃഷ്ണനെതിരെ കേസെടുത്തതിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ

`കേന്ദ്രത്തിൽ നരേന്ദ്ര മോദിയുടെ അതേ ശൈലിയാണ് കേരളത്തിൽ പിണറായി വിജയനും`; കേസെടുത്തത് ജനാധിപത്യ വിരുദ്ധവും മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്ന് കയറ്റവും; മാതൃഭൂമി അവതാരകൻ വേണു ബാലകൃഷ്ണനെതിരെ കേസെടുത്തതിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ

തിരുവനന്തപുരം:മതവിദ്വേഷം പടർത്തിയെന്ന് ആരോപിച്ച് മാതൃഭൂമി ന്യൂസ് അവതാരകൻ വേണു ബാലകൃഷ്ണനെതിരേ കേസെടുത്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും, കെപിസിസി പ്രസിഡന്റ് എം.എം ഹസനും. കേസെടുത്ത സംഭവം ജനാധിപത്യ വിരുദ്ധമാണെന്ന് ഉമ്മൻ ചാണ്ടിയും കേസ് മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റത്തിന്റെ ഭാഗമായാണെന്ന് കെപിസിസി പ്രസിഡന്റ് എം.എം ഹസൻ പറഞ്ഞു. വിമർശിക്കുന്നവരുടെ വായ മൂടിക്കെട്ടാനാണ് മുഖ്യമന്ത്രിയുടെ ശ്രമിക്കുന്നതെന്നും വിമർശനങ്ങളെ മുഖ്യമന്ത്രി ഭയക്കുകയാണ് എന്നും ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടു

ദുരുദ്ദേശ്യപരമായതാണ് കേസ്. സംഭവം മാധ്യമ സ്വാതന്ത്ര്യത്തിന് എതിരാണെന്നും എഫ്.ഐ.ആർ ഉടൻ റദ്ദ് ചെയ്യണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. കേന്ദ്രത്തിൽ നരേന്ദ്ര മോദി സ്വീകരിക്കുന്ന അതേ ശൈലിയാണ് ഇവിടെ മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും എം.എം ഹസൻ പറഞ്ഞു.
ആലുവ എടത്തലയിൽ ഉസ്മാൻ എന്ന യുവാവിനെ മഫ്തിയിലായിരുന്ന പൊലീസ് സംഘം മർദിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് വേണുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ തീവ്രവാദികളുടെ ഇടപെടൽ ഉണ്ടായെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. വിഷയം ചാനൽ ചർച്ചയിൽ അവതരിപ്പിക്കുമ്പോൾ ആമുഖമായി പറഞ്ഞ വാക്കുകൾ മതവിദ്വേഷം പടർത്തുന്നുവെന്ന് പറഞ്ഞാണ് വേണുവിനെതിരേ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഐപിസി 153എ പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ് എടുത്തത്. നിയമോപദേശം സ്വീകരിച്ച ശേഷമായിരുന്നു കേസെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP