Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്വന്തം പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയവുമായി കോൺഗ്രസ്; മൂന്ന് വർഷത്തെ കരാർ ലംഘിച്ചുവെന്ന് കോൺഗ്രസ് ജില്ലാ നേതൃത്വം; ബ്ലോക്ക് പ്രസിഡന്റ് സ്ഥാനം രാജിവെച്ച് പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രതിഷേധം; പാർട്ടിയിൽ പൊട്ടിത്തെറി  

സ്വന്തം പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയവുമായി കോൺഗ്രസ്; മൂന്ന് വർഷത്തെ കരാർ ലംഘിച്ചുവെന്ന് കോൺഗ്രസ് ജില്ലാ നേതൃത്വം; ബ്ലോക്ക് പ്രസിഡന്റ് സ്ഥാനം രാജിവെച്ച് പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രതിഷേധം; പാർട്ടിയിൽ പൊട്ടിത്തെറി   

മറുനാടൻ ഡെസ്‌ക്‌

പത്തനംതിട്ട: കോൺഗ്രസ്സ് ഭരിക്കുന്ന പത്തനംതിട്ട വടശ്ശേരിക്കര പഞ്ചായത്തിൽ പ്രസിഡന്റിനെതിരെ കോൺഗ്രസ്സ് തന്നെ അവിശ്വാസ പ്രമേയം നൽകി. മൂന്ന് വർഷം കഴിയുമ്പോൾ രാജിവെച്ച് ഒഴിയാമെന്ന ധാരണ ഉണ്ടായിരുന്നുവെന്നും ഇത് പാലിച്ചില്ലെന്നും കാണിച്ചാണ് ജില്ലാ നേതൃത്വം അവിശ്വാസപ്രമേയം നൽകാൻ നിർദ്ദേശം നൽകിയത്.

നേരത്തെ പത്തനംതിട്ടയിൽ നഗരസഭാ അദ്ധ്യക്ഷയെ മാറ്റാൻ അവിശ്വാസം കൊണ്ട് വന്നതും ഏറെ വിവാദമായിരുന്നു.സ്വന്തം പാർട്ടിക്കാരെ മാറ്റാൻ അവിശ്വാസം കൊണ്ട് വരുന്നതിൽ കോൺഗ്രസ്സിനകത്ത് അമർഷം പുകയുന്നുണ്ട്. പാർട്ടിയിൽ ഇതിന്റെ പേരിൽ പൊട്ടിത്തെറിക്കും വഴിവയ്ക്കുന്നുണ്ട്.

പത്തനംതിട്ട നഗരസഭയിൽ അവിശ്വാസ പ്രമേയം അവതരിപ്പിച്ചതിന് സമാനമായിട്ടായിരുന്നു കഴിഞ്ഞ ദിവസം അരങ്ങേറിയത്. നോട്ടീസ് നൽകിയതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്റ് കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു.കോൺഗ്രസ്സ് ഭരിക്കുന്ന വടശ്ശേരിക്കര പഞ്ചായത്ത് പ്രസിഡന്റിനെതിരെ കഴിഞ്ഞ ദിവസമാണ് പാർട്ടി നിർദ്ദേശ പ്രകാരം അവിശ്വാസപ്രമേയം നൽകിയത്. ഇതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്റ് മണിയാർ രാധാകൃഷ്ണൻ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു.

നടപടിയിൽ മുൻധാരണ ഉണ്ടായിരുന്നില്ലെന്നാണ് പ്രസിഡന്റ് പറയുന്നത്. എന്നാൽ പാർട്ടി നിർദ്ദേശം എല്ലാവരും പാലിക്കണമെന്നും രാജി പിൻവലിക്കാൻ പഞ്ചായത്ത് പ്രസിഡന്റ് തയ്യാറാകുമെന്നാണ് പ്രതീക്ഷയെന്നും ഡിസിസി നേതൃത്വം വ്യക്തമാക്കുന്നു. പതിനഞ്ച് അംഗ കൗൺസിലിൽ കോൺഗ്രസ്സിന് എട്ട് പേരാണുള്ളത്. സിപിഎമ്മിന് ആറും ബിജെപിക്ക് രണ്ട് അംഗങ്ങളുമാണുള്ളത്. മറ്റൊരാൾ സ്വതന്ത്രനാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP