Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കർണ്ണാടകത്തിൽ കുടുങ്ങിയ മലയാളികൾക്ക് കോൺഗ്രസിന്റെ സഹായ ഹസ്തം; ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്ക് എത്തിയത് കോൺഗ്രസിന്റെ 16 ബസുകൾ

കർണ്ണാടകത്തിൽ കുടുങ്ങിയ മലയാളികൾക്ക് കോൺഗ്രസിന്റെ സഹായ ഹസ്തം; ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്ക് എത്തിയത് കോൺഗ്രസിന്റെ 16 ബസുകൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങി ബുദ്ധിമുട്ടിലായ മലയാളികളെ മടക്കിക്കൊണ്ടു വരാൻ സംസ്ഥാനത്ത് നിന്ന് കെ.എസ്.ആർ.ടി.സി ബസുകൾ അയക്കണമെന്ന ആവശ്യം സംസ്ഥാന സർക്കാർ തള്ളിയതിനെത്തുടർന്ന് കർണ്ണാടകത്തിൽ നിന്ന് കോൺഗ്രസ് ഇത് വരെ കേരളത്തിലെത്തിച്ചത് 16 ബസ്സുകളിൽ മലയാളികളെ. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ജീവനും കയ്യിൽപ്പിടിച്ച് ഓടി വന്ന മലയാളികളെ സർക്കാർ വാളാറിൽ തടഞ്ഞ് രാത്രിയും പകലും പെരുവഴിയിൽ നിർത്തുകയും തുടർന്ന് അവർക്ക് സ്വാന്തനവുമായി ഓടിയെത്തിയ ജനപ്രതിനിധികളെ ആക്ഷേപിക്കുകയും ക്വാറന്റയിനിലയ്ക്കുകയും ചെയ്ത സംഭവങ്ങൾ വിവാദമുണ്ടാക്കുന്നതിനിടയിലാണ് മറുവശത്ത് നിശബ്ദമായി കോൺഗ്രസ് മറുനാട്ടിലെ ആശ്രയമറ്റ മലയാളികൾക്ക് സഹായ ഹസ്തവുമായി എത്തിയത്.

കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ അഭ്യർത്ഥന അനുസരിച്ച് കർണ്ണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയാണ് ബാംഗ്ളൂരിൽ നിന്ന് കേരളത്തിലേക്ക് ബസുകൾ ഏർപ്പാടാക്കിയത്. കർണ്ണാടക ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസുകൾ കർണ്ണാടക കോൺഗ്രസ് കമ്മിറ്റി ഇതിനായി വാടകയ്ക്ക് എടുക്കുകയായിരുന്നു. മെയ് 11 നണ് ആദ്യ ബസ് കർണ്ണാടകത്തിൽ നിന്ന് കേരളത്തിലെത്തിയത്. തുടർന്ന് എല്ലാ ദിവസവും യാത്രക്കാരുമായി ബസുകളെത്തി. ഇന്ന് വരെ എത്തിയത് 16 ബസുകളാണ്. കർണ്ണാടക കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡി.കെ.ശിവകുമാറാണ് ഈ ഉദ്യമത്തിന് നേതൃത്വം നൽകിയത്. കർണ്ണാടകത്തിലെ കോൺഗ്രസ് എംഎ‍ൽഎ ഹാരീസ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

ബസ് യാത്ര പൂർണ്ണമായും സൗജന്യമായിരുന്നു. ലോക്കൗട്ട് നിർദ്ദേശങ്ങൾ എല്ലാം പാലിച്ചാണ് ബസ് സർവ്വീസ് നടത്തിയത്. സാമൂഹിക അകലം പാലിക്കേണ്ടതുള്ളതിനാൽ ഓരോ ബസിലും 27 യാത്രക്കാരെ മാത്രമേ അനുവദിച്ചിരുന്നുള്ളൂ. മഞ്ചേശ്വരം, വാളയാർ, കുമിളി, മുത്തങ്ങ എന്നീ ചെക്ക് പോസ്റ്റുകൾ വഴിയാണ് ഈ മലയാളികൾ എത്തിയത്. പതിനാറു ബസുകളിൽ ഏഴ് ബസുകൾക്ക് മാത്രമേ കേരളാ അതിർത്തിക്കുള്ളിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയുള്ളൂ.

സംസ്ഥാനത്തിനുള്ളിലേക്ക് കടക്കാൻ അനുമതി ലഭിക്കാത്ത ബസിലെ യാത്രക്കാരോട് അതിർത്തി വരെ മാത്രമേ ബസുകൾ ഉണ്ടാവുകയുള്ളൂ എന്ന് നേരത്തെ അറിയിച്ചിരുന്നു. അതിർത്തിയിൽ നിന്ന് സ്വന്തം വാഹനം ഏർപ്പാടാക്കാൻ കഴിയാത്തവർക്കായി വിവിധ ഡി.സി.സികൾ വാഹനം ഏർപ്പാടു ചെയ്തിരുന്നു. അവയിൽ അവരെ അതാത് സ്ഥലങ്ങളിലെത്തിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP