Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പതിനഞ്ച് കൊല്ലം കഴിഞ്ഞാൽ ബിജെപിയെ തടയാൻ കേരളത്തിലും കോൺ​ഗ്രസ്- സിപിഎം സഖ്യം; ബിജെപി ഒരിക്കൽ ഇന്ത്യ ഭരിക്കുമെന്ന് 28 വർഷം മുൻപ് തന്നെ താൻ പറഞ്ഞിരുന്നുവെന്നും കെഎൻഎ ഖാദർ എംഎൽഎ

പതിനഞ്ച് കൊല്ലം കഴിഞ്ഞാൽ ബിജെപിയെ തടയാൻ കേരളത്തിലും കോൺ​ഗ്രസ്- സിപിഎം സഖ്യം; ബിജെപി ഒരിക്കൽ ഇന്ത്യ ഭരിക്കുമെന്ന് 28 വർഷം മുൻപ് തന്നെ താൻ പറഞ്ഞിരുന്നുവെന്നും കെഎൻഎ ഖാദർ എംഎൽഎ

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം: കേരളത്തിലും ബിജെപിയെ തടയാൻ കോൺ​ഗ്രസ്- സിപിഎം സഖ്യം വരുമെന്ന് മുസ്ലിം ലീ​ഗ് നേതാവ് കെ.എൻ.എ ഖാദ‍ർ എംഎൽഎ. പതിനഞ്ച് കൊല്ലം കഴിഞ്ഞാൽ കേരളത്തിലും ബിജെപി അധികാരത്തിൽ വരുന്നത് തടയാനായി ബംഗാൾ മോഡലിൽ കോൺ​ഗ്രസ് - സിപിഎം സഖ്യമുണ്ടാക്കേണ്ടി വരുമെന്നായിരുന്നു മുസ്ലിം ലീ​ഗ് നേതാവിന്റെ പ്രസ്താവന. .

ബിജെപി ഒരിക്കൽ ഇന്ത്യ ഭരിക്കുമെന്ന് 28 വർഷം മുൻപ് തന്നെ താൻ പറഞ്ഞിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ അന്നെല്ലാവരും തന്നെ പരിഹസിക്കുകയാണ് ചെയ്തതെന്നും കെഎൻഎ ഖാദ‍ർ പറഞ്ഞു. മലപ്പുറം ജില്ലയിലെ വേങ്ങരയിൽ നിന്നുള്ള എംഎൽഎയാണ് കെഎൻഎ ഖാദ‍ർ.

ബം​ഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകൾക്കായി കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ സിപിഎം - കോൺ​ഗ്രസ് നേതാക്കൾ തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ആഴ്ചകൾക്ക് മുൻപാണ് സിപിഎമ്മുമായുള്ള സഖ്യത്തിന് കോൺ​ഗ്രസ് പശ്ചിമബം​ഗാൾ നേതൃത്വത്തിന് അനുമതി നൽകിയത്. കോൺ​ഗ്രസുമായി സഹകരിക്കാൻ നേരത്തെ തന്നെ സിപിഎം പിബി പാ‍ർട്ടി ഘടകത്തിന് അനുമതി നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP